المعجزة وهي أمر يظهر بخلاف العادة على يد درد تدعى النبوة عند تحدى المنكرينَ عَلَى وَجْهِ يُعْجِرُ المنكرين عن الإِثْيَانَ بِمِثْلِهِ (شرح العقائد ٢٣٤)
പ്രവാചകനാണെന്ന വാദത്തോടെ സത്യനി ഷേധികൾക്ക് കഴിയാത്തവിധം പ്രകടിപ്പിക്കുന്ന
അസാധാരണ കാര്യങ്ങൾക്കാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്. (ശറഹുൽ അഖാഇദ് 234).
والكرامة هي ظهور امر خارق للعادة من قبله (الولي) غير مقارن لدعوى النبوة (شرح العقائد (۱۳۹)
പ്രവാചകത്വ വാദമല്ലാതെയുള്ള അത്തരം അസാധാരണ കാര്യങ്ങൾ ഒരു വലിയ്യിൽ നിന്നും പ്രകടമാകുന്നതിന് കറാമത്ത് എന്ന് പറയും (ശറഹുൽ അഖാഇദ് 139).
അമ്പിയാക്കളുടെ മുഅ്‌ജിസത്തുകളും ഔലിയാക്കളുടെ കറാമത്തുകളും അവരവരുടെ ഇഷ്ട പ്രകാരവും അല്ലാതെയും ഉണ്ടാകുന്നതാണ്. (ഫത്ഹുൽബാരി 6/557). ഈസാനബി (അ) ന്റെ മുഅ്‌ജിസത്തുകളെ വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു: നിശ്ചയം രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്‌ടാന്തവുംകൊണ്ടാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയിൽ ഒരു കളിമൺരൂപം നിങ്ങൾക്കു വേണ്ടി ഞാൻ ഉണ്ടാക്കുകയും എന്നിട്ട് ഞാൻ അതിൽ ഊതുമ്പോൾ അല്ലാഹുവിൻ്റെ അനുവാദപ്രകാരം അതൊരു പക്ഷിയായിതീരുകയും ചെയ്യും. അല്ലാഹുവിന്റെ അനുവാദപ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും വെള്ളപാണ്ടുരോഗിയെയും ഞാൻ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാൻ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങൾ തിന്നുന്നതിനെ പറ്റിയും നിങ്ങൾ നിങ്ങളുടെ വീടുകളിൽ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും ഞാൻ നിങ്ങൾക്ക് അറിയിച്ചുതരികയും ചെയ്യും. തീർച്ചയായും അതിൽ നിങ്ങൾക്ക് ദൃഷ്ടാന്തമുണ്ട്. നിങ്ങൾ വിശ്വസിക്കുന്നവരാണെങ്കിൽ (ആലുഇംറാൻ 49).
عَنْ أَنَسِ إِنَّهُ قَالَ رَأَيْتُ رَسُولَ اللَّهِ (ص) وَحانَتْ صلاةُ الْعَصْرِ فَالْتَمَس النَّاس الْوَضُوءَ فَلَمْ يجدُوهُ فَأَتِي رَسُولُ اللَّهِ (ص) بِوَضُوءِ فَوَضَعَ رسولُ اللَّهِ (ص) فِي ذَالِكَ الإِنَاء يَدَهُ وَأَمَرَ النَّاس ان يَتَوَضَّوا مِنْهُ قَالَ فَرَأَيْتُ الْمَاءَ يَنْبَعُ مِن تحْتِ أَصَابِعِهِ فَتَوَضَأَ النَّاسُ حَتَّى تَوَضَؤو مِنْ عند آخرهم (مسلم؛ باب معجزات النبي (ص)
അനസ് (റ)നെതൊട്ട് നിവേദനം: അസ്വർ നിസ്കാരം സമയം. ഞാൻ നബി ﷺ യെ കണ്ടു. ജനങ്ങൾക്ക് വുളൂഅ് എടുക്കാൻ വെള്ളമില്ല. നബി ﷺ വുളൂഇന്റെ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നിട്ട് നബി ﷺ തന്റെ കൈ ആ പാത്രത്തിൽ വെച്ച്, ജനങ്ങളോട് അതിൽനിന്ന് വുളൂഅ് ചെയ്യാൻ കൽപ്പിച്ചു. അനസ് (റ) പറയുന്നു. അപ്പോൾ റസൂൽ ﷺ യുടെ വിരലുകൾക്കിടയിൽ നിന്നും വെള്ളം ഉറവയെടുക്കുന്നതായി ഞാൻ കണ്ടു. അങ്ങനെ ജനങ്ങളിലെ അവസാനത്തെ ആൾവരെ അതിൽനിന്നും വുളൂഅ് ചെയ്തു. (മുസ്‌ലിം)
ഒരു ഖുദ്‌സിയ്യായ ഹദീസിൽ ഇങ്ങനെ കാണാം. അല്ലാഹു പറയുന്നു:
ഞാൻ അവരുടെ (ഔലിയാക്കളുടെ) കണ്ണും കാതും കാലും കൈയുമൊക്കെയാകും (ബുഖാരി 6020).
മുഅജിസത്തും കറാമത്തും മരണത്തോടുകൂടി അവസാനിക്കുന്നില്ല. (ഫതാവാ റംലി 4/282).