Site-Logo
POST

മരണപ്പെട്ടവർക്ക് ഖുർആൻ; പ്രമാണങ്ങളിൽ

അബൂ യാസീൻ അഹ്‌സനി ചെറുശോല

|

23 Dec 2024

feature image


മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ ഓതലും അതിന്റെ പ്രതിഫലം അവർക്ക് ഹദ്‌യ ചെയ്യലും പരിശുദ്ധഇസ്‌ലാം വ്യക്തമായി പഠിപ്പിച്ചകാര്യമാണ്. മരിച്ചവർക്ക് വേണ്ടിസ്വദഖ ചെയ്താൽ അതിന്റെപ്രതിലംഅവർക്ക്  ലഭിക്കും എന്നത് പരിശുദ്ധ ഇസ്ലാമിൽ ഇജ്മാഉ കൊണ്ട്സ്ഥിരപ്പെട്ട പോലെ മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതിയാൽ അവർക്ക് ഉപകാരം ലഭിക്കുമെന്നവിശയത്തിലും മുസ്ലിംകൾക്കിടയിൽ തർക്കമില്ല.  ഇമാം ത്വബ്റാനി(റ) അടക്കംനിരവധി ഇമാമീങ്ങൾ റിപ്പോർട്ട് ചെയ്ത സ്വഹീഹായ ഹദീസ് നമുക്ക് നോക്കാം.

٤٩١ - حَدَّثَنَا أَبُو أُسَامَةَ عَبْدُ اللهِ بْنُ مُحَمَّدِ بْنِ أَبِي أُسَامَةَ الْحَلَبِيُّ، ثنا أَبِي، ح وَحَدَّثَنَا إِبْرَاهِيمُ بْنُ دُحَيْمٍ الدِّمَشْقِيُّ، ثنا أَبِي، ح وَحَدَّثَنَالْحُسَيْنُ بْنُ إِسْحَاقَ التُّسْتَرِيُّ، ثنا عَلِيُّ بْنُ بَحْرٍ، قَالُوا: ثنا مُبَشِّرُ بْنُ إِسْمَاعِيلَ، حَدَّثَنِي عَبْدُ الرَّحْمَنِ بْنُ الْعَلَاءِ بْنِ اللَّجْلَاجِ، عَنْ أَبِيهِ، قَالَ: قَالَ لِي أَبِي: «يَا بُنَيَّ إِذَا أَنَا مُتُّ فَأَلْحِدْنِي، فَإِذَا وَضَعْتَنِي فِي لَحْدِي فَقُلْ: بِسْمِ اللهِ وَعَلَى مِلَّةِ رَسُولِ اللهِ، ثُمَّ سِنَّ عَلَيَّ الثَّرَى سِنًّا، ثُمَّ اقْرَأْ عِنْدَ رَأْسِي بِفَاتِحَةِ الْبَقَرَةِ وَخَاتِمَتِهَا، فَإِنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ ذَلِكَ<

•    المعجم الكبير للطبراني ١٩/‏٢٢٠ — الطبراني (ت ٣٦٠)
•    تاريخ دمشق لابن عساكر ٥٠/‏٢٩٧ 
•    شرح الصدور بشرح حال الموتى والقبور ١/‏١٠٩ — الجلال السيوطي (ت ٩١١(

ഇബ്നു അലാഉ ലജ്.ലാജ്(റ) സ്വഹാബിയായ തന്റെ പിതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അവിടുന്ന് പറഞ്ഞു. “മകനെ, ഞാൻ മരണപ്പെട്ടാൽ നീ എന്നെ ഖബ്റിൽ വെക്കു ന്ന സമയത്ത് ‘ബിസ്മില്ലാഹി  വഅലാ മില്ലതി റസൂലില്ലാഹ്.!’ എന്ന് പറയണം. പിന്നെ എന്റെ മേൽ മണ്ണ വാരിയിടണം.  പിന്നെ എന്റെ തല ഭാഗത്ത് വെച്ച് ബഖറ സൂറത്തിന്റെ തുടക്ക വും അവസാനവും ഓതണം. കാരണം: ഞാൻ റസൂൽ(സ്വ) തങ്ങൾ ഇങ്ങനെ ചെയ്യാൻ പറയുന്നതായി കേട്ടിട്ടുണ്ട്.”
(ത്വബ്റാനി:19/220)
ഹദീസ് നിദാന ശാസ്ത്രത്തിലെ ഏറ്റവും പ്രസിദ്ധമായ മഹാൻ ഇമാം നൂറദ്ധീനുൽ ഹൈസമി(റ) ഈ ഹദീസിനെ കുറിച്ച് പറയുന്നു. 

رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ، وَرِجَالُهُ مُوَثَّقُونَ. (مجمع الزوائد ومنبع الفوائد ٣/‏٤٤ — نور الدين الهيثمي) 

ഈ ഹദീസിന്റെ പരമ്പരയിലുള്ള മുഴുവൻ കണ്ണികളും സുദൃഢമാക്കപ്പെട്ടവരാണ്." (മജ്മഉസ്സവാഇദ്:3/44)
ഇത് ഒറ്റപ്പെട്ട സംഭവമല്ല. സ്വഹബത്തിൽ നിന്നും സമാന മായ ഇനിയും തെളിവുകൾ സ്വഹീഹായതും ഹസനായതും അല്ലാത്തവയും  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 
ഇമാം ബൈഹഖി(റ) വും ഇമാം ത്വബ്റാനി(റ) വും ഉദ്ധരി ക്കുന്ന മറ്റൊരു ഹദീസിൽ കാണാം. 

١٣٦١٣ - حَدَّثَنَا أَبُو شُعَيْبٍ الْحَرَّانِيُّ، ثنا يَحْيَى بْنُ عَبْدِ اللهِ الْبَابْلُتِّيُّ، ثنا أَيُّوبُ بْنُ نَهِيكٍ، قَالَ: سَمِعْتُ عَطَاءَ بْنَ أَبِي رَبَاحٍ، يَقُولُ: سَمِعْتُ ابْنَ عُمَرَ، يَقُولُ: سَمِعْتُ النَّبِيَّ ﷺ يَقُولُ: «إِذَا مَاتَ أَحَدُكُمْ فَلَا تَحْبِسُوهُ، وَأَسْرِعُوا بِهِ إِلَى قَبْرِهِ، وَلْيُقْرَأْ عِنْدَ رَأْسِهِ بِفَاتِحَةِ الْكِتَابِ، وَعِنْدَ رِجْلَيْهِ بِخَاتِمَةِ الْبَقَرَةِ فِي قَبْرِهِ»
•    المعجم الكبير للطبراني ١٢/‏٤٤٤ — الطبراني (ت ٣٦٠)
•    شعب الإيمان - ت زغلول ٧/‏١٦ — أبو بكر البيهقي (ت ٤٥٨)
•    مشكاة المصابيح ١/‏٥٣٨ — الخطيب ولي الدين التبريزي (ت ٧٤١)

ഇബ്നു ഉമർ(റ) പറയുന്നു. നബി(സ്വ) പറയുന്നതായി ഞാൻ കേട്ടു. "നിങ്ങളിൽ നിന്ന് ആരെങ്കിലും മരണപ്പെട്ടാൽ അവനെ നിങ്ങൾ തടഞ്ഞു വെക്കരുത്. വേഗം ഖബറടക്കു കയും മയ്യിത്തിന്റെ തലഭാഗത്ത് വെച്ച് കൊണ്ട് ഫാത്തിഹയും കാൽ ഭാഗത്ത് ബഖറ സൂറത്തിന്റെ അവസാന ഭാഗവും പാരാ യണം ചെയ്യുക." (ശുഅബുൽ ഈമാൻ/ബൈഹഖി:7/16) (ത്വബ്റാനി:1363) 
ഈ സംഭവം ഇബ്നു ഉമർ(റ) വിൽ നിന്ന് മൗഖൂഫ് ആയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബിദ് അതുകാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുൽ ഖയ്യിം മരണപ്പെ ട്ടവർക്ക് ഖുർആൻ ഓതുന്നതിന് തെളിവായി ഉദ്ധരിക്കുന്ന മറ്റൊരു സംഭവം കാണുക

أَخْبَرَنِي أَبُو يَحْيَى النَّاقِدُ، قَالَ: حَدَّثَنَا سُفْيَانُ بْنُ وَكِيعٍ، قَالَ: حَدَّثَنَا حَفْصٌ، عَنْ مُجَالِدٍ، عَنِ الشَّعْبِيِّ، قَالَ: «كَانَتِ الْأَنْصَارُ إِذَا مَاتَ لَهُمْ مَيِّتٌ اخْتَلَفُوا إِلَى قَبْرِهِ يَقْرَءُونَ عِنْدَهُ الْقُرْآنَ»
•    الأمربالمعروف  والنهي عن المنكر - من «الجامع» للخلال ١/‏٨٩   )أبو بكر الخلال (ت ٣١١(
•    الروح - ابن القيم - ط عطاءات العلم ١/‏٢٤ — ابن القيم (ت ٧٥١)
•    شرح الصدور بشرح حال الموتى والقبور ١/‏٣٠٣ — الجلال السيوطي (ت ٩١١)

“അൻസാറുകളിൽ നിന്ന് ആരെങ്കിലും മരണപ്പെട്ടാൽ അവർ പല സംഗങ്ങളായി ഖബറിന് ചാരെ വന്നു ഖുർആൻ ഓതുമായിരുന്നു.” (റൂഹ്:1/24)  (ഷറഹുസ്സ്വുദൂർ:1/303)
 

തുടർന്നു വായിക്കാം: “മരണപ്പെട്ടവരുടെ മേൽനിങ്ങൾ യാസീൻ ഓതുവീൻ”

Related Posts