മൗലിദാഘോഷം ഇന്ന് കാണുന്ന രീതിയിൽ നബിയുടെയും സഹാബത്തിന്റെയും കാലത്തില്ലാത്തതുകൊണ്ട് ബിദ്അത്താണെന്ന് പറയുന്നവരുണ്ട് , ഇവർക്ക് എന്താണ് ബിദ്അത്ത് എന്ന് മനസ്സിലായിട്ടില്ലെന്ന് വ്യക്തം,
ബിദ്അത്ത് എന്ന വാക്ക് ഭാഷാർ ത്ഥത്തിലുംസാങ്കേതികാർത്ഥത്തിലും പ്രയോഗിക്കാറുണ്ട് ,
നബിയുടെ കാലത്തില്ലാത്ത ഒരു കാര്യത്തെപ്പറ്റി ഭാഷാർത്ഥത്തിൽ ബിദ്അത്തെന്ന് പറയാം ,എന്നാൽ സാങ്കേതികാർത്ഥത്തിലുള്ള ബിദ്അത്തെന്ന് ഇതിനെ കുറിച്ച് പറയാമോ ?പറയാവുന്നതല്ലെന്ന് ഇസ്ലാമിന്റെ ബാല പാഠം അറിയുന്ന ആർക്കും ബോധ്യമാവും
ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി പറയുന്നു.
'ശറഇൽ യാതൊരു അടിസ്ഥാനവുമില്ലാതെ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങൾക്കാണ് ബിദ്അത്തെന്ന് സാങ്കേതികമായി പറയുക, ശറഇന്റെ അടിസ്ഥാന പ്രമാണങ്ങളോട് യോജിക്കുന്ന കാര്യങ്ങൾക്ക് സാങ്കേതികമായി ബിദ്അത്ത് എന്ന് പറഞ്ഞുകൂടാ"
ﻭاﻟﻤﺤﺪﺛﺎﺕ ﺟﻤﻊ ﻣﺤﺪﺛﺔ ﻭاﻟﻤﺮاﺩ ﺑﻬﺎ ﻣﺎ ﺃﺣﺪﺙ ﻭﻟﻴﺲ ﻟﻪ ﺃﺻﻞ ﻓﻲ اﻟﺸﺮﻉ ﻭﻳﺴﻤﻰ ﻓﻲ ﻋﺮﻑ اﻟﺸﺮﻉ ﺑﺪﻋﺔ ﻭﻣﺎ ﻛﺎﻥ ﻟﻪ ﺃﺻﻞ ﻳﺪﻝ ﻋﻠﻴﻪ اﻟﺸﺮﻉ ﻓﻠﻴﺲ ﺑﺒﺪﻋﺔ ﻓاﻟﺒﺪﻋﺔ ﻓﻲ ﻋﺮﻑ اﻟﺸﺮﻉ ﻣﺬﻣﻮﻣﺔ ﺑﺨﻼﻑ اﻟﻠﻐﺔ ﻓﺈﻥ ﻛﻞ ﺷﻲء ﺃﺣﺪﺙ ﻋﻠﻰ ﻏﻴﺮ ﻣﺜﺎﻝ ﻳﺴﻤﻰ ﺑﺪﻋﺔ ﺳﻮاء ﻛﺎﻥ ﻣﺤﻤﻮﺩا ﺃﻭ ﻣﺬﻣﻮﻣﺎ فتح الباري ١٣/٢٥٣
ഇതേ ആശയം ഇമാം ശാഫി(റ) പറഞതായി കാണാം ,
"പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങൾ രണ്ട് രീതിയിൽ ഉണ്ട് ,ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുർആൻ സുന്നത്ത് ഇജ്മാഅ് ഇവകളോട് എതിരായത് ,ഇതാണ് പിഴച്ച ബിദ്അത്ത്. ഈ അടിസ്ഥാന പ്രമാണങ്ങളോട് എതിരാകാത്ത രീതിയിൽ പുതുതായി ഉണ്ടാക്കപ്പെട്ട നല്ല കാര്യങ്ങൾ ആക്ഷേപാർഹമായ ബിദ്അത്തിന്റെ ഗണത്തിൽ ഉൾപ്പെടുകയില്ല ,
ﻭﺟﺎء ﻋﻦ اﻟﺸﺎﻓﻌﻲ ﺃﻳﻀﺎ ﻣﺎ ﺃﺧﺮﺟﻪ اﻟﺒﻴﻬﻘﻲ ﻓﻲ ﻣﻨﺎﻗﺒﻪ ﻗﺎﻝ اﻟﻤﺤﺪﺛﺎﺕ ﺿﺮﺑﺎﻥ ﻣﺎ ﺃﺣﺪﺙ ﻳﺨﺎﻟﻒ ﻛﺘﺎﺑﺎ ﺃﻭ ﺳﻨﺔ ﺃﻭ ﺃﺛﺮا ﺃﻭ ﺇﺟﻤﺎﻋﺎ ﻓﻬﺬﻩ ﺑﺪﻋﺔ اﻟﻀﻼﻝ ﻭﻣﺎ ﺃﺣﺪﺙ ﻣﻦ اﻟﺨﻴﺮ ﻻ ﻳﺨﺎﻟﻒ ﺷﻴﺌﺎ ﻣﻦ ﺫﻟﻚ ﻓﻬﺬﻩ ﻣﺤﺪﺛﺔ ﻏﻴﺮ ﻣﺬﻣﻮﻣﺔ اﻧﺘﻬﻰ
فتح الباري ١٣/٢٥٣
ഇനി ചിന്തിക്കുക,
തിരുനബി ﷺ തങ്ങളുടെ ജന്മദിനത്തിൽ സന്തോഷിച്ചു കൊണ്ട് നടത്തപ്പെടുന്ന മൗലിദ് ഇസ്ലാമിലെ ഏത് പ്രമാണങ്ങളോടാണ് എതിരാവുന്നത് ? ഇത്തരം ഒരാഘോഷം ഇസ്ലാമിലെ ഏതെങ്കിലും അടിസ്ഥാന പ്രമാണങ്ങളോട് എതിരാവുന്നുവെന്ന് അത് കുഫ്റും ബിദ്അത്തുമാണെന്ന് വാദിക്കുന്നവർ പോലും അവകാശപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം , മറിച്ച് നബിയോ സ്വഹാബത്തോ അത്തരം ഒരാഘോഷം നടത്തിയിട്ടില്ലെന്നതാണ് അവർ തന്നെ വാദിക്കുന്നത്.നബിയോ സ്വഹാബത്തോ ഒരു കാര്യം ചെയ്തില്ല എന്നതുകൊണ്ട് മാത്രം അത് പിഴച്ച ബിദ്അത്തിൽ ഉൾപ്പെടുകയില്ലെന്ന് ഇമാമുമാർ സമർത്ഥിച്ചത് നാം വ്യക്തമാക്കിയല്ലോ ,
തിരുനബിയെ സ്നേഹിച്ചതിന്റെപേരിൽ ലോക മുസ്ലിംകളെ മുഴുവൻ ബിദ്അത്തുകാരാക്കുന്ന ഈ ഏർപ്പാട് ചെയ്യുന്നവർ ചിന്തിക്കുക, അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ,