തറാവീഹിന്റെ സ്പെഷ്യാലിറ്റിയിലും എണ്ണത്തിലും വിഷവിത്ത് പാകിയവർ തറാവീഹിൽ നാല് റക്അത്തുകൾ കുടുമ്പോൾ വിശ്രമത്തിന് വേണ്ടി ചൊല്ലുന്ന സ്വലാത്തിനെയും വെറുതെ വിടുന്നില്ല.
തറാവീഹ് എന്ന പദം ‘റെസ്റ്റടുക്കുക’ എന്നർത്ഥമുള്ള തർവിഹത്തിൽ നിന്ന് ലോപിച്ചുണ്ടായതാണ്. അങ്ങിനെ പേര് വരാൻ കാരണം നാല് റക്അത്തുകൾ കൂടുമ്പോൾ റെസ്റ്റ് എടുക്കുന്നത് കൊണ്ടാണ്. റെസ്റ്റ് എടുക്കൽ ചെറിയ നിസ്കരങ്ങളെ കൊണ്ടോ, തഹ്‌ലീല് കൊണ്ടോ, സ്വലാത്ത് കൊണ്ടോ ആവാം.
ഇമാം ജമാലുദ്ധീൻ റൂമി ﵀ പറയുന്നത് കാണുക.
قال جمال الدين الرومي: فإن أهل مكة يطوفون بين كل ترويحتين أسبوعا، وأهل المدينة يصلون بدل ذلك أربع ركعات، وأهل كل بلدة بالخيار يسبحون أو يهللون أو ينتظرون سكوتا (العناية شرح البداية/ الإمام جمال الدين الرومي 1/ 168)
“തർവീഹത്തിന് വേണ്ടി മക്കകാർ ത്വവാഫ് ചെയ്യുന്നു, മദീനക്കാർ നിസ്കരിക്കുന്നു, ഇവകളുടെ സ്ഥാനത്ത് ഒരോ നാട്ടിലും അനുയോജ്യമായത് തിരെഞ്ഞടുത്ത് ചെയ്യാം, അത് തസ്ബീഹാകാം, തഹ്‌ലീലാകാം വെറുതെ അടങ്ങിയിരിക്കലു മാകാം” (അൽ ഇനായ:1/168)
പിൻകാലത്ത് ലോക മുസ്‌ലിംകൾ ആ സ്ഥാനത്ത് തിരുനബി ﷺ യുടെ പേരിൽ സ്വലാത്ത് പതിവാക്കി പോരുന്നു. ഈ സ്വലാത്തിനെ ബിദ്അത്താക്കുകയാണെങ്കിൽ ആ ആരോപണം ഇമാം ശാഫിഈ ﵀ യെയും ഇമാം മാലിക് ﵀ നെയും ആ കാലഘട്ടത്തിലെ സച്ചരിതരായ സ്വാലിഹീ ങ്ങളെയും മുറിവേൽപ്പികുമെന്ന കാര്യം മറക്കാതിരിക്കുക. കാരണം തർവീഹത്തിന് വേണ്ടിയുള്ള ത്വവാഫ്നെയും നിസ്കാരത്തിനുമെല്ലാം അവർ അംഗീകാരം നൽകിയിട്ടുണ്ട്.
ഇങ്ങനെ പ്രത്യേകത കൽപിക്കാതെ തർവീഹത്തിന് വേണ്ടി ചെല്ലുന്ന സ്വലാത്തിന് പ്രശ്നമില്ലന്ന് ഇമാം ഇബ്നു ഹജർ ഹൈതമി ﵀ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
(وسئل) الإمام ابن حجر الهيتمي رضي الله عنه هل تسن الصلاة عليه – صلى الله عليه وسلم – بين تسليمات التراويح أو هي بدعة ينهى عنها؟
(فأجاب) بقوله الصلاة في هذا المحل بخصوصه. لم نر شيئا في السنة ولا في كلام أصحابنا فهي بدعة ينهى عنها من يأتي بها بقصد كونها سنة في هذا المحل بخصوصه دون من يأتي بها لا بهذا القصد كأن يقصد أنها في كل وقت سنة من حيث العموم بل جاء في أحاديث ما يؤيد الخصوص إلا أنه غير كاف في الدلالة لذلك،
(الفتاوى الكبرى/ الإمام ابن حجر الهيتمي 1/ 186)
-ഉവൈസ് അദനി വെട്ടുപാറ