നിസ്കാരത്തിൽ നെഞ്ചിനുമീതെ കൈ കെട്ടണമെന്നാണ് നവീന വാദികളുടെ വാദം. ഇത് നാല് മദ്ഹബിനും വിരുദ്ധമാണ്.
عَنْ ابْنُ عَبَّاسِ (ر) فِي قَوْلِ اللَّهِ عَزَّوجَلَ فَصَلَ لِرَبِّكَ وَانْحَرْ قَالَ وَضَعَ اليَمِينِ عَلَى الشِّمَالِ فِي الصلاة عند النحر (سنن الكبرى (۳۱۸۲)
108-2ആം സൂക്തം വിവരിച്ചുകൊണ്ട് ഇബ്നു അബ്ബാസ് (റ) പറയുന്നു. നിസ്കാരത്തിൽ വലതുകൈ ഇടതുകൈയ്യിൻ മേൽ നെഞ്ചിന്റെ അടുത്തായി വെക്കേണ്ടതാണ് (നെഞ്ചിന്റെ മുകൾ ഭാഗത്തല്ല) (സുനനുൽ കുബ്റ).
മാത്രമല്ല, ബദ്ലുൽ മജ്ഹൂദിൽ പറയുന്നു: അപ്പോൾ നെഞ്ചിന്റെ മീതെ കൈകെട്ടുക എന്നത് മുസ്‌ലിംകളുടെ മദ്ഹബുകൾക്ക് പുറത്താണ്. അവരുടെ ഐക്യകണ്ഠേനയുള്ള തീരുമാനത്തെ മറികടക്കലുമാണ് (ബദ്ലുൽ മജ്ഹൂദ് ബി ശറഹി അബൂദാവൂദ്).
ഇമാം ഖസ്ത്വല്ലാനി രേഖപ്പെടുത്തുന്നു. കൈകൾ രണ്ടും നെഞ്ചിന്റെ താഴെ വെക്കുന്നതാണ് സുന്നത്. ഇബ്‌നു ഖുസൈമ(റ)ൻറെ ഹദീസിൽ ഇത് പറയുന്നുണ്ട്. തീർച്ചയായും നബി ﷺ കൈ രണ്ടും നെഞ്ചിന്റെ താഴെയായിരുന്നു വെച്ചിരുന്നത് (ഖസ്ത്വല്ലാനി)
എന്നാൽ ഇവിടെ വഹാബിസം ഒരു തട്ടിപ്പ് നടത്തുന്നുണ്ട്. മുസ്നദ് അഹ്മദും അബൂദാവൂദും റിപ്പോർട്ട് ചെയ്യുന്ന ഹദീസിലെ അലാ സ്വദ്റ് എന്നതിന് നെഞ്ചിന് മീതെ എന്ന് ദുർവ്യാഖ്യാനം നാൽകാനുള്ള ശ്രമമാണത്. ഇവിടെ വ്യത്യസ്തത ഹദീസുകൾ സംയോജിപ്പിക്കുകയാണ് വേണ്ടത്. ചിലത് സ്വീകരിക്കുകയും ചിലത് തള്ളുകയുമല്ല. ഉദ: അലാ സ്വദ്റി (നെഞ്ചിന്റെ അരികെ) എന്നർത്ഥം പറയേണ്ടത്. അപ്പോൾ ഇൻദ സ്വദ്റി (നെഞ്ചിന്റെയടുത്ത്) തഹ്ത സ്വദ്റി (നെഞ്ചിന്റെ താഴെ) എന്ന ഹദീസുകളുമായി യോജിക്കുന്നതാണ്. ആ അർത്ഥം ഖുർആനിൽ പലേടത്തും ഉള്ളതാണ്.