ഏറെ തെറ്റിദ്ധരിപ്പിക്കലുകൾക്ക് വിധേയമായ രണ്ട് പദങ്ങളാണ് സുന്നത്ത്, ബിദ്അത്ത്. പ്രമാണങ്ങളെ കൊണ്ടും ആഇമ്മത്തിന്റെ വിവരണങ്ങളെ കൊണ്ടും എന്താണ് സുന്നത്ത്? എന്താണ് ബിദ്അത്ത്? എന്ന് നമുക്കൊന്ന് വിശകലനം ചെയ്യാം.
സുന്നത്തിന്റെ വ്യത്യസ്ത അർത്ഥങ്ങൾ
സുന്നത്ത് എന്ന പദം അഞ്ചർത്ഥത്തിൽ ഉപയോഗിക്കും.
1) ഭാഷാപരമായി സുന്നത്ത് എന്ന പദം "മാർഗം" "പതിവ്" എന്നീ അർത്ഥങ്ങളിൽ ഉപയോഗിക്കും. (التعريفات للإمام الجرجاني ١٢٥)
2) കർമ്മ ശാസ്ത്ര പണ്ഡിതന്മാരുടെ സാങ്കേതികത്തിൽ നിർബന്ധമല്ലാത്ത തേട്ടത്തിനാണ് സുന്നത്ത് എന്ന പദം ഉപയോഗിക്കുക.
3) ഇൽമുൽ ഉസൂലിന്റെ പണ്ഡിതന്മാരുടെ സാങ്കേതികത്തിൽ രണ്ട് അർത്ഥങ്ങൾക്ക് വേണ്ടി ഉപയോഗിക്കാറുണ്ട്
നിർബന്ധമല്ലാത്ത തേട്ടം.
തിരുനബി ﷺ യുടെ വാക്ക് പ്രവർത്തി മൗന അനുവാദം.
4) ഹദീസ് പണ്ഡിതന്മാരുടെ സാങ്കേതികത്തിൽ നബിﷺ യുടെ വാക്ക്, പ്രവർത്തി, മൗനാനുവാദം, വിശേഷണം, ചരി ത്രം എന്നിവകൾക്ക് ഉപയോഗിക്കും.
5) വിശ്വാസ ശാസ്ത്ര പണ്ഡിതന്മാരുടെ സാങ്കേതികത്തിൽ ശർഇയ്യായദലീൽ(തെളിവ്) ഉള്ള കാര്യങ്ങൾക്ക് സുന്നത്ത് എന്ന് ഉപയോകിക്കും.
ഇവിടെ അഞ്ചാമത് പറഞ്ഞ സുന്നത്തിന്റെ അർത്ഥവും അതിന്റെ വിപരതമായ ബിദ്അത്തുമാണ് നമ്മുടെ ചർച്ച വിഷയം
സുന്നത്ത്, ബിദ്അത്തും
ശർഈയായ തെളിവുകളുടെ പിൻബലം ഇല്ലാതെ ദീനി ൽ പുതുതായി കൊണ്ടുവരപ്പെടുന്ന കാര്യങ്ങൾക്കാണ് ബിദ് അത്ത് എന്ന് പറയുക. ശറഇയായ തെളിവുകളുടെ പിൻബല മുള്ള കാര്യങ്ങൾക്ക് സുന്നത്ത് എന്നും പറയും.ഇമാം ഇബ്നുഹജർ അസ്ഖലാനി(റ) ഇത് വ്യക്തമാക്കുന്നുണ്ട് :
والمحدثات بفتح الدال جمع محدثة والمراد بها ما أحدث وليس أصل في الشرع ويسمى في عرف الشرع بدعة وما كان له أصل يدل عليه الشرع فليس ببدعة ) فتح الباري ٢٥٣/١٣)
ബിദ്അത്ത് ഭാഷാർത്ഥത്തിൽ
ഭാഷാർത്ഥത്തിൽ ബിദ്അത്ത് രണ്ടായി തരം തിരിയുന്നു:
1. بدعة حسنة നല്ല ബിദ്അത്ത്
2. بدعة قبيحة മോശമായ ബിദ്അത്ത്
ഇമാം അസ്ഖലാനി(റ) പറയുന്നു:
ശർഇന്റെ സാങ്കേതിക ഉപയോഗത്തിൽ ബിദ്അത്ത് ഒന്നേ ഉള്ളൂ അഥവാ മോശമാക്കപ്പെട്ട ബിദ്അത്ത് മാത്രമേ ഉണ്ടാവൂ. എന്നാൽ ഭാഷ അർത്ഥത്തിൽ ബിദ്അത്ത് കൊണ്ടുള്ള വിവക്ഷ "മുന്മാതൃകയില്ലാതെ ഉണ്ടാക്കപ്പെട്ടത്" എന്നാണ്. ഇത് നല്ലതും മോശമാക്കപ്പെട്ടതും ഉണ്ടാകും. ആ ഇഷ(റ) ഇന്ന് റിപ്പോർട്ട് ചെയ്യുന്ന من أحدث في أمرنا هذا ما ليس منه فهو رد എന്ന ഹദീസിൽ ഉള്ള محدثات ഇപ്രകാരം വിവക്ഷിക്ക പ്പെടേണ്ടതാണ്.
قال الإمام ابن حجر العسقلاني: البدعة في عرف الشرع مذمومة بخلاف اللغة فإن كل شيء أحدث على غير مثال يسمى بدعة سواء كان محمودا أو مذموما وكذا القول في المحدثة وفي الأمر المحدث الذي ورد في حديث عائشة من أحدث في أمرنا هذا ما ليس منه فهو رد) فتح الباري ٢٥٣/١٣)
ഇമാം ഇബ്നു ഹജർ അൽ ഹൈതമി(റ) പറയുന്നു:
قال الإمام ابن حجر الهيتمي: وَمن قسمهَا من الْعلمَاء إِلَى حسن وَغير حسن فَإِنَّمَا قسم الْبِدْعَة اللُّغَوِيَّة وَمن قَالَ كل بِدعَة ضَلَالَة فَمَعْنَاه الْبِدْعَة الشَّرْعِيَّة.
)الفتاوى الحديثية ٢٠٠
"ബിദ്അത്തിനെ 'നല്ലത്, മോശമായത്' എന്നിങ്ങനെ പണ്ഡിതന്മാർ വേർതിരിച്ചത് ഭാഷാർത്ഥത്തിലുള്ള ബിദ്അ ത്തിനെയാണ്. എന്നാൽ എല്ലാ ബിദ്അത്തും മോശമാണ് (ضلالة) ആണ് എന്ന് പറഞ്ഞത് കൊണ്ടുള്ള വിപക്ഷ ശർഇയ്യാ യ ബിദ്അത്താണ്."
ഇമാം ഷാഫിഈ(റ) പറയുന്നു:
ഇമാം ബൈഹഖി(റ) ഇമാം ഷാഫിഈ(റ)വിൽ നിന്ന് ഉദ്ധ രിക്കുന്നത് കാണാം: “മുഹ്ദസാത്ത് (പുതിയ കാര്യങ്ങൾ) രണ്ടിനമാണ്: ഖുർആൻ, സുന്നത്ത്, അസർ, ഇജ്മാഅ് എന്നി വയോട് എതിരായ പുതുതായി ഉണ്ടാക്കപ്പെട്ട കാര്യങ്ങൾ പിഴച്ച ബിദ്അത്താണ്. എന്നാൽ ഇവയോട് എതിരാകാത്ത രൂപത്തിൽ പുതുതായി രൂപം നൽകപ്പെട്ട നല്ല കാര്യങ്ങൾ നല്ല ബിദ്അത്താണ്.
ഇമാം നവവി(റ) വിന്റെ ഉസ്താദ് ഇമാം അബു ശാമ(റ) ബിദ്അത്തിനെ എതിർക്കാൻ വേണ്ടി മാത്രം രചിച്ച തന്റെ കിതാബിൽ ബിദ്അത്തിനെ ഇപ്രകാരം വർഗ്ഗീകരിക്കുന്നതിന് ഒരു അധ്യായം തന്നെ കൊണ്ടുവരുന്നുണ്ട്.
قال الإمام أبو شامة :فصل في تقسيم الحوادث الى بدع مستحسنة والى بدع مستقبحة
ثم الحوادث منقسمة الى بدع مستحسنة والى بدع مستقبحة قال حرملة ابن يحيى سمعت الشافعي رحمه الله تعالى يقول البدعة بدعتان بدعة محمودة وبدعة مذمومة فما وافق السنة فهو محمود وما خالف السنة فهو مذموم واحتج
يقول عمر رضى الله عنه في قيام رمضان نعمت البدعة وقال الربيع قال الشافعي رحمه الله تعالى المحدثات من الأمور ضربان أحدهما ما أحدث يخالف كتابا أو سنة أو اجماعا أو أثرا فهذه البدعة الضلالة والثاني ما أحدث من الخير لا خلاف فيه لواحد من هذا فهي محدثة غير مذمومة وقد قال عمر رضى الله عنه في قيام شهر رمضان نعمت البدعة هذه يعني إنها محدثة لم تكن وإذا كانت فليس فيها رد لما مضى.)الباعث على إنكار البدع والحوادث ٢٣،٢٢(
സുൽത്താനുൽ ഉലമ ബിദ്അത്തിനെ വർഗ്ഗീകരിക്കുന്നു:
സുൽത്താനുൽ ഉലമ ഇമാം ഇസ്സുദ്ദീനു ബ്നു അബ്ദു സ്സലാം(റ) ബിദ്അത്തിനെ വാജിബ്, ഹറാം, സുന്നത്ത്, കറാഹത്ത്, ഹലാൽ എന്നിങ്ങനെ വർഗീകരിക്കുന്നുണ്ട്.
ال الإمام النووي: قال الشيخ الإمام المجمع على إمامته وجلالته وتمكنه في أنواع العلوم وبراعته أبو محمد عبد العزيز بن عبد السلام ورضي عنه في آخر كتاب “القواعد”
البدعة منقسمة إلى: واجبة، ومحرمة، ومندوبة، ومكروهة، ومباحة. قال: والطريق في ذلك أن تعرض البدعة على قواعد الشريعة، فإن دخلت في قواعد الإيجاب فهي واجبة، أو في قواعد التحريم فمحرمة، أو الندب فمندوبة، أو المكروه فمكروهة، أو المباح فمباحة.
• قواعد الأحكام في مصالح الأنام للإمام عز الدين بن عبد السلام ٢٠٤/٢
• تهذيب الأسماء واللغات للإمام النووي ٢٢/٣
ഇമാം അബൂ ശാമ (റ) ബിദ്അത്തിനെ എതിർക്കാൻ വേണ്ടി മാത്രം الباعث على إنكار البدع والحوادث എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അതിൽ മഹാനവർകൾ വ്യക്തമാക്കുന്നു:
قال الإمام أبو شامة*: وأما البدع المستقبحة فهي التي أردنا نفيها بهذا الكتاب وانكارها وهي كل ما كان مخالفا للشريعة أو ملتزما لمخالفتها وذلك منقسم الى محرم ومكروه ويختلف ذلك بإختلاف الوقائع وبحسب ما به من مخالفة الشريعة تارة ينتهي ذلك الى ما يوجب التحريم وتارة لا يتجاوز صفة كراهة التنزيه وكل فقيه موفق يتمكن بعون الله من التمييز بين القسمين مهما رسخت قدمه في إيمانة وعلمه)الباعث على إنكار البدع والحوادث ٢٥)
“മോശമാക്കപ്പെട്ട ബിദ്അത്തിനെ ഇല്ലായ്മ ചെയ്യലാണ് ഞാൻ ഈ ഗ്രന്ഥം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് "കറാഹത്ത്, ഹറാം" എന്നിങ്ങനെ വർഗീകരിക്കപ്പെടും.”
ബിദ്അത്തിന്റെ ഈ വർഗീകരണം വഹാബി നേതാവ് ഇബ്നു തൈമിയ്യ വരെ അംഗീകരിക്കുന്നുണ്ട്. ബിദ്അത്തുൻ ഹസന സുന്നത്താണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
قال ابن تيمية:* كل بدعة ليست واجبة ولا مستحبة فهي بدعة سيئة وهي ضلالة باتفاق المسلمين ومن قال في بعض البدع إنها بدعة حسنة فإنما ذلك إذا قام دليل شرعي أنها مستحبة فأما ما ليس بمستحب ولا واجب فلا يقول أحد من المسلمين إنها من الحسنات التي يتقرب بها إلى الله. ومن تقرب إلى الله بما ليس من الحسنات المأمور بها أمر إيجاب ولا استحباب فهو ضال متبع للشيطان وسبيله من سبيل الشيطان )مجموع الفتاوى ١٦٢/١
മേൽ വിശദീകരണങ്ങളിൽ നിന്ന് ബിദ്അത്ത് എന്നാൽ ശർഇന്റെ പിൻബലമില്ലാതെ പുതുതായി ഉണ്ടാക്കപ്പെട്ടതാ ണെന്നും ശർഇന്റെ പിൻബലത്തോട് കൂടി പുതുതായി ഉണ്ടാ ക്കപ്പെട്ടത് എതിർക്കപെടേണ്ട ബിദ്അത്ത് അല്ലെന്നും വ്യക്ത മാണ്.
തിരുനബി ﷺ വ്യക്തമായി പഠിപ്പിക്കാത്തത് സ്വഹാബ ത്ത് ചെയ്യുന്നു:
ഇമാം ബുഖാരി ഉദ്ധരിക്കുന്നു:
: «أن النبي ﷺ قال لبلال عند صلاة الفجر: يا بلال، حدثني بأرجى عمل عملته في الإسلام، فإني سمعت دف نعليك بين يدي في الجنة. قال: ما عملت عملا أرجى عندي: أني لم أتطهر طهورا في ساعة ليل أو نهار، إلا صليت بذلك الطهور ما كتب لي أن أصلي» قال أبو عبد الله: دف نعليك، يعني تحريك. )صحيح البخاري: ١١٤٩)
സ്വർഗ്ഗത്തിൽ ബിലാൽ(റ) ന്റെ ചെരിപ്പടി ശബ്ദം കേട്ട തിരു നബിﷺ ബിലാൽ(റ)വിന് ആഖിറത്തിൽ ഏറ്റവും പ്രതീക്ഷയു ള്ള കർമ്മത്തെക്കുറിച്ച് അവരോട് ചോദിച്ചപ്പോൾ ബഹുമാന പ്പെട്ടവർ പറഞ്ഞു: ഞാൻ എപ്പോൾ ശുദ്ധി വരുത്തിയാലും ഞാൻ നിസ്കരിക്കാറുണ്ട്.
ഇങ്ങനെ ഒരു നിസ്കാരം തിരുനബിﷺ ഇതിന് മുമ്പ് പഠിപ്പി ച്ചിട്ടില്ലാത്ത നിസ്കാരമാണ് എന്നിട്ടും തിരുനബി ﷺ അംഗീകരി ക്കുന്നു
ആദ്യമായി ശർഇന്റെ വ്യക്തമായ കൽപ്പനക്ക് മുമ്പ് വുളൂ ഇന്റെ ശേഷം രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിച്ചത് ബിലാൽ (റ) ആണെന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.
ഇമാം ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ കാണാം:
തിരുനബി ﷺ റുകൂഇൽ നിന്ന് ഉയർന്നപ്പോൾ പിന്നിലുള്ള ഒരു സ്വഹാബി
ربنا لك الحمد حمدا كثيرا طيبا مباركا فيه
എന്ന് ചൊല്ലുകയും തിരുനബി ﷺ നിസ്കാര ശേഷം ഇത് അംഗീകരിക്കുകയും ചെയ്യുന്നു.
وفي صحيح البخاري:* عن رفاعة بن رافع الزرقي قال: «كنا يوما نصلي وراء النبي ﷺ، فلما رفع رأسه من الركعة قال: سمع الله لمن حمده. قال رجل وراءه: ربنا ولك الحمد حمدا كثيرا طيبا مباركا فيه، فلما انصرف قال: من المتكلم؟. قال: أنا، قال: رأيت بضعة وثلاثين ملكا يبتدرونها، أيهم يكتبها أول»(صحيح البخاري ٧٧٩)
ഇമാം ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ കാണാം:
എല്ലാ റക്അത്തിലും നിക്ഷിത സൂറത്തിന് പുറമേ സൂറത്തുൽ ഇഖ്ലാസ് പതിവാക്കിയിരുന്ന ഒരു സഹാബി ഉണ്ടായിരുന്നു. ഇത് പരാതിയായി തിരുനബിയുടെ ﷺ യുടെ സവിധത്തിൽ എത്തിയപ്പോൾ ആ സൂറത്തിനോടുള്ള ആ സ്വഹാബിയുടെ താല്പര്യം ബഹുമാനപ്പെട്ടവരെ സ്വർഗ്ഗത്തിലേക്ക് എത്തിക്കുമെന്ന് തിരുനബി ﷺ പ്രഖ്യാപിച്ചു.
ഇമാം ബുഖാരി (റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു സംഭവം :
وفي صحيح البخاري: عن أنس رضي الله عنه: كان رجل من الأنصار يؤمهم في مسجد قباء وكان كلما افتتح سورة يقرأ بها لهم في الصلاة مما يقرأ به افتتح ب ﴿قل هو الله أحد﴾ حتى يفرغ منها ثم يقرأ سورة أخرى معها وكان يصنع ذلك في كل ركعة فكلمه أصحابه فقالوا إنك تفتتح بهذه السورة ثم لا ترى أنها تجزئك حتى تقرأ بأخرى فإما تقرأ بها وإما أن تدعها وتقرأ بأخرى فقال ما أنا بتاركها إن أحببتم أن أؤمكم بذلك فعلت وإن كرهتم تركتكم وكانوا يرون أنه من أفضلهم وكرهوا أن يؤمهم غيره فلما أتاهم النبي ﷺ أخبروه الخبر فقال يا فلان ما يمنعك أن تفعل ما يأمرك به أصحابك وما يحملك على لزوم هذه السورة في كل ركعة فقال إني أحبها فقال حبك إياها أدخلك الجنة) صحيح البخاري (٧٧٤))
നിസ്കാരത്തിൽ പതിവായി ഈ രൂപത്തിൽ സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്യുന്ന ഒരു പതിവ് തിരുനബി കാണിച്ചു കൊടുത്തിട്ടില്ല. എന്നിട്ടും ആ സ്വഹാബിയുടെ ആ പ്രവർത്തനം തിരുനബി അംഗീകരിക്കുന്നു.(ബുഖാരി.774)
യമാമ യുദ്ധത്തിൽ ഒരുപാട് ഖാരിഈങ്ങൾ മരണപ്പെ ട്ടപ്പോൾ ഖുർആൻ നഷ്ടമായി പോകുന്നതിനെ ഭയന്ന് ഉമർ(റ) ഖുർആൻ ഒരുമിച്ചു കൂട്ടാൻ തീരുമാനിക്കുകയും അത് അബൂ ബക്കർ സിദ്ദീഖ്(റ) നോട് ചർച്ച ചെയ്യുകയും ചെയ്തു. ആദ്യം ശങ്കിച്ച് തിരുനബി ചെയ്യാത്ത ഒരു പ്രവർത്തനം ഞാൻ എങ്ങ നെയാണ് ചെയ്യുക എന്ന് ചോദിച്ചു. പിന്നീട് മഹാനവർകൾ അംഗീകരിക്കുകയും ശേഷം വഹ്യ്യ് എഴുത്തുകാരൻ സൈദ് ബിൻ സാബിത്(റ) നോട് ഖുർആൻ ക്രോഡീകരിക്കാൻ ആവ ശ്യപ്പെടുകയും ചെയ്തു. ബഹുമാനപ്പെട്ടവരും ആദ്യം ശങ്കിച്ച് തിരുനബി ചെയ്യാത്ത ഒരു പ്രവർത്തനം നിങ്ങൾ എങ്ങിനെ യാണ് ചെയ്യുക എന്ന് ചോദിക്കുകയും പിന്നീട് അത് അംഗീക രിക്കുകയും ക്രോഡീകരിക്കുകയും ചെയ്തു. .(ബുഖാരി.4679)
عن الزهري قال: أخبرني ابن السباق: أن زيد بن ثابت الأنصاري رضي الله عنه، وكان ممن يكتب الوحي، قال: أرسل إلي أبو بكر مقتل أهل اليمامة، وعنده عمر، فقال أبو بكر: إن عمر أتاني فقال: إن القتل قد استحر يوم اليمامة بالناس، وإني أخشى أن يستحر القتل بالقراء في المواطن، فيذهب كثير من القرآن، إلا أن تجمعوه، وإني لأرى أن تجمع القرآن، قال أبو بكر: قلت لعمر: كيف أفعل شيئا لم يفعله رسول الله ﷺ؟ فقال عمر: هو والله خير، فلم يزل عمر يراجعني فيه حتى شرح الله لذلك صدري، ورأيت الذي رأى عمر، قال زيد بن ثابت: وعمر عنده جالس لا يتكلم، فقال أبو بكر: إنك رجل شاب عاقل ولا نتهمك، كنت تكتب الوحي لرسول الله ﷺ فتتبع القرآن فاجمعه. فوالله لو كلفني نقل جبل من الجبال ما كان أثقل علي مما أمرني به من جمع القرآن. قلت: كيف تفعلان شيئا لم يفعله النبي ﷺ؟ فقال أبو بكر: هو والله خير، فلم أزل أراجعه حتى شرح الله صدري للذي شرح الله له صدر أبي بكر وعمر، فقمت: فتتبعت القرآن أجمعه من الرقاع والأكتاف والعسب، وصدور الرجال، حتى وجدت من سورة التوبة آيتين مع خزيمة الأنصاري لم أجدهما مع أحد غيره: ﴿لقد جاءكم رسول من أنفسكم عزيز عليه ما عنتم حريص عليكم﴾ إلى آخرهما. وكانت الصحف التي جمع فيها القرآن عند أبي بكر حتى توفاه الله، ثم عند عمر حتى توفاه الله، ثم عند حفصة بنت عمر) صحيح البخاري ٤٦٧٩
തിരുനബി മാതൃക കാണിക്കാത്ത വിശുദ്ധ ഖുർആൻ ക്രോഡീകരണം പിൻകാലത്ത് സ്വഹാബത്ത് ചെയ്യുകയാണ്. നബി ചെയ്യാത്തതൊന്നും ചെയ്യാൻ പാടില്ല അവകളെല്ലാം ബിദ്അത്താണ് എന്ന് പറയുന്നവർ സ്വഹാബത്തിന്റെ വിശുദ്ധ ഖുർആൻ ക്രോഡീകരിണത്തെയും ബിദ്അത്തായി കണക്കാ ക്കുമോ…..?
ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന മറ്റൊരു സംഭവം:
وفي صحيح البخاري: عن عبد الرحمن بن عبد القاري أنه قال: خرجت مع عمر بن الخطاب ليلة في رمضان إلى المسجد، فإذا الناس أوزاع متفرقون، يصلي الرجل لنفسه، ويصلي الرجل فيصلي بصلاته الرهط، فقال عمر: إني أرى لو جمعت هؤلاء على قارئ واحد لكان أمثل، ثم عزم فجمعهم على أبي بن كعب، ثم خرجت معه ليلة أخرى والناس يصلون بصلاة قارئهم، قال عمر: نعم البدعة هذه الخ) صحيح البخاري ٢٠١٠
ജനങ്ങളെല്ലാം തറാവീഹ് ഓരോരുത്തരും തനിച്ചു നിസ്കരി ക്കുന്നത് കണ്ടപ്പോൾ ഉമർ(റ) ഒരു ഇമാമിന്റെ കീഴിൽ ഒരുമിച്ചു കൂട്ടാൻ ഉദ്ദേശിക്കുകയും ഉബയ്യ് ബിൻ കഅ്ബ്(റ) ന്റെ കീഴിൽ ഒരുമിച്ചു കൂട്ടുകയും ഇത് നല്ല ബിദ്അത്താണെന്ന് വ്യക്തമാ ക്കുകയും ചെയ്തു. .(ബുഖാരി.2010)
ഈ ഹദീസ് വിശദീകരിച്ച് ഇബ്നു തൈമിയ്യ പറയുന്നു:
ഉമർ(റ) പറഞ്ഞത് ഭാഷാപരമായ ബിദ്അത്താണ്, ശർഇ യ്യല്ല. കാരണം ഭാഷാപരമായ ബിദ്അത്ത് മുൻ മാതൃക യില്ലാതെ പ്രവർത്തിച്ചതിനെയെല്ലാം ഉൾക്കൊള്ളിക്കും, ശർഇ ന്റെ സാങ്കേതികത്തിൽ ബിദ്അത്ത് എന്നാൽ ശർഇയ്യായ ദലീൽ അറിയിച്ചിട്ടില്ലാത്ത കാര്യങ്ങളാണ്.
حسنها، وهذه تسمية لغوية، لا تسمية شرعية، وذلك أن البدعة في اللغة تعم كل ما فعل ابتداء من غير مثال سابق. وأما البدعة الشرعية: فما لم يدل عليه دليل شرعي) اقتضاء الصراط المستقيم٢٧٦(
സ്വഹീഹുൽ ബുഖാരിയിൽ കാണാം:
തിരുനബിയുടെ കാലത്ത് ജുമുഅക്ക് ഒരു ബാങ്ക് മാത്രമാണ് ഉണ്ടായിരുന്നത്. ഉസ്മാൻ (റ) ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ധിച്ചപ്പോൾ ബഹുമാനപ്പെട്ടവർ രണ്ടാമതൊരു ബാങ്ക് കൂടെ കൊടുക്കാൻ കൽപ്പിക്കുകയും അത് തുടർന്ന് വരുകയും ചെയ്തു. .(ബുഖാരി.916)
وفي صحيح البخاري: عن الزهري قال: سمعت السائب بن يزيد يقول: إن الأذان يوم الجمعة، كان أوله حين يجلس الإمام يوم الجمعة على المنبر، في عهد رسول الله ﷺ وأبي بكر وعمر رضي الله عنهما، فلما كان في خلافة عثمان رضي الله عنه وكثروا، أمر عثمان يوم الجمعة بالأذان الثالث، فأذن به على الزوراء، فثبت الأمر على ذلك )صحيح البخاري ٩١٦(
നല്ല ബിദ്അത്ത് അനുവദനീയവും പുണ്യകരവുമാണെ ന്നതിൽ ഏകോപനമുണ്ട്
ഇമാം അബൂ ശാമ (റ) പറയുന്നു: ബിദ്അത്തുൻ ഹസന ചെയ്യൽ അനുവദനീയവും പുണ്യകരവുമാണെന്നതിൽ പ ണ്ഡിതന്മാരുടെ ഏകോപനം (اتفاق) ഉണ്ട്. നബിദിനത്തിൽ ഈ കാലത്ത് ചെയ്തുപോരുന്ന കാര്യങ്ങൾ നല്ല ബിദ്അ ത്താണ് ശേഷം വിശാലമായി സമർത്ഥിക്കുന്നു.
*قال الإمام أبو شامة:* البدع الحسنة متفق على جواز فعلها والآستحباب لها ورجاء الثواب لمن حسنت نيته فيها وهي كل مبتدع موافق لقواعد الشريعة غير مخالف لشيء منها ولا يلزم من فعله محذور شرعي وذلك نحو بناء المنابر والربط والمدارس وخانات السبيل وغير ذلك من أنواع البر التي لم تعد في الصدر الأول فإنه موافق لما جاءت به الشريعة من اصطناع المعروف والمعاونة على البر والتقوى
ومن أحسن ما ابتدع في زماننا من هذا القبيل ما كان يفعل بمدينة اربل جبرها الله تعالى كل عام في اليوم الموافق ليوم مولد النبي ﷺ من الصدقات والمعروف واظهار الزينة والسرور فان ذلك مع ما فيه من الاحسان الى الفقراء مشعر بمحبة النبي ﷺ وتعظيمه وجلالته في قلب فاعله وشكرا لله تعالى على ما من به من ايجاد رسوله الذي أرسله رحمة للعالمين ﷺ وعلى جميع المرسلين وكان أول من فعل ذلك يالموصل الشيخ عمر بن محمد الملا أحد الصالحين المشهورين وبه اقتدى في ذلك صاحب أربل وغيره رحمهم الله تعالى)الباعث على إنكار البدع والحوادث ٢٤,٢٣(
ബിദ്അത്ത് വിശദീകരണം ഹദീസിലൂടെ
ദീനിന്റെ പിൻബലം ഇല്ലാത്ത കാര്യങ്ങൾ പുതുതായി ഉണ്ടാക്കപ്പെടുന്നതിനെയാണ് തള്ളപ്പെടേണ്ടത് എന്ന് തിരു നബി ﷺ തന്നെ കൃത്യമായി പഠിപ്പിക്കുന്നുണ്ട്. ആയിഷ (റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ കാണാം: ഈ ദീനിൽ പെടാത്ത ഒരു കാര്യം ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത്/ ആ വ്യക്തി തള്ളപ്പെടേണ്ടതാണ്.
مَنْ أحدثَ في أمرِنا هذا، ما ليس منْهُ، فهوَ رَدٌّ )صحيح البخاري ٢٦٩٧ ( )صحيح مسلم ١٧١٨(
ഈ ഹദീസ് വ്യത്യസ്ത രിവായത്തുകളിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
وفي الرواية الثانية من عمل عملا ليس عليه أمرنا فهو رد قال أهل العربية الرد هنا بمعنى المردود ومعناه فهو باطل غير معتد به وهذا الحديث قاعدة عظيمة من قواعد الإسلام وهو من جوامع كلمه ﷺ فإنه صريح في رد كل البدع والمخترعات)شرح المسلم للإمام النووي(
ഈ ഹദീസിനെ ഉദ്ധരിച്ച് ഇമാം സിന്ദി(റ) പറയുന്നു: ഖുർആനിലും സുന്നത്തിലും വ്യക്തമോ അവ്യക്തമോ ആയ രേഖയില്ലാതെ പുതുതായി ഉണ്ടാക്കപ്പെട്ട കാര്യങ്ങൾ തള്ളപ്പെ ടേണ്ടത് എന്നതാണ് ഈ ഹദീസിൻറെ ഉദ്ദേശം.
*قال الإمام السندي:* المعنى على ما ذكره القاضي في شرح المصابيح من أحدث في الإسلام رأيا لم يكن له من الكتاب والسنة سند ظاهر أو خفي ملفوظ أو مستنبط فهو رد عليه أي مردود والمراد أن ذلك الأمر واجب الرد يجب على الناس رده ولا يجوز لأحد اتباعه والتقليد فيه وقيل: يحتمل أن ضمير فهو رد لمن أي فذاك الشخص مردود مطرود)حاشية السندي على سنن ابن ماجه ١٠/١(
പ്രസ്തുത ഹദീസിൽ തിരുനബി ﷺ "ما ليس منه" (ദീനിൽ പെടാത്ത പുതിയ കാര്യങ്ങൾ)" എന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ആയതിനാൽ ദീനിൽ പെട്ട കാര്യങ്ങൾക്ക് പുതിയ രൂപവും ഭാവവും നൽകുന്നത് ബിദ്അത്തല്ലന്നത് വ്യക്തമാണ്. അല്ലെങ്കിൽ തിരുനബിﷺ യുടെ ما ليس منه എന്ന വാക്ക് അനുചിതമാണെന്ന് പറയേണ്ടിവരും.
قاعدة: الكلام على قيد زائد على أصل الحكم فمحط الكلام هو ذاك القيد.
ഇമാം ഇബ്നുമാജ ഉദ്ധരിക്കുന്ന ഹദീസിൽ കാണാം :
അല്ലാഹുവും അവന്റെ റസൂലും ﷺ തൃപ്തിപ്പെടാത്ത ഒരു ബിദ്അത്ത് ആരെങ്കിലും കൊണ്ടുവന്നാൽ അത് ചെയ്യുന്നവ രുടെയെല്ലാം ശിക്ഷ ഒരു കുറവും ഇല്ലാതെ അവന് ലഭിക്കു ന്നതാണ്.
*وفي سنن ابن ماجه*: قال رسول الله ﷺ: ومن ابتدع بدعة لا يرضاها الله ورسوله، فإن عليه مثل إثم من عمل بها من الناس، لا ينقص من آثام الناس شيئا. )سنن ابن ماجه ٢١٠(
ഈ ഹദീസ് വിശദീകരിച്ച് ഇമാം സിന്ദി(റ) പറയുന്നു: അല്ലാഹുവും അവന്റെ റസൂലും ﷺ തൃപ്തിപ്പെടുന്ന ബിദ്അത്ത് ഉണ്ട് എന്ന് ഈ ഹദീസ് അറിയിക്കുന്നു.
قال الإمام السندي: قوله (لا يرضاها الله تعالى) هذا تقبيح للبدعة وإلا فكل بدعة كذلك بالمعنى الذي ذكرناه وهو ما لا يوافق أصول الشرع وقيل: فيه تنبيه على أن من البدع ما يرضاها الله ورسوله كالتصنيف وبناء المدارس ونحو ذلك قلت وهذا مبني على أن البدعة مطلق الأمر المحدث بعده) حاشية السندي على سنن ابن ماجه ٩٢/١(
ഇമാം മുസ്ലിം (റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം :
وفي صحيح مسلم: عن المنذر بن جرير، عن أبيه قال: ... فقال رسول الله ﷺ: من سن في الإسلام سنة حسنة، فله أجرها، وأجر من عمل بها بعده من غير أن ينقص من أجورهم شيء، ومن سن في الإسلام سنة سيئة، كان عليه وزرها، ووزر من عمل بها من بعده من غير أن ينقص من أوزارهم شيء. )صحيح مسلم ١٠١٧(
ഇസ്ലാമിൽ ആരെങ്കിലും നല്ല ഒരു പുതിയ ചര്യ കൊണ്ടുവ ന്നാൽ അതിന്റെ പ്രതിഫലവും അദ്ദേഹത്തിന് ശേഷം അത് പ്രവർത്തിക്കുന്നവരുടെ പ്രതിഫലവും അളവ് കുറയാതെ അദ്ദേഹത്തിന് ലഭിക്കുന്നതാണ്. മോശമായ ചര്യ കൊണ്ടുവ ന്നാലും അപ്രകാരം തന്നെ.
ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി (റ) പറയുന്നു:
قال الإمام النووي: (من سن في الإسلام سنة حسنة فله أجرها) إلى آخره فيه الحث على الابتداء بالخيرات وسن السنن الحسنات والتحذير من اختراع الأباطيل والمستقبحات وسبب هذا الكلام في هذا الحديث أنه قال في أوله فجاء رجل بصرة كادت كفه تعجز عنها فتتابع الناس وكان الفضل العظيم للبادي بهذا الخير والفاتح لباب هذا الإحسان وفي هذا الحديث تخصيص قوله ﷺ كل محدثة بدعة وكل بدعة ضلالة وأن المراد به المحدثات الباطلة والبدع المذمومة) شرح مسلم للإمام النووي ١٠٤/٧(
ഈ ഹദീസിൽ നല്ല കാര്യങ്ങളും ചര്യകളും പുതുതായി തുടങ്ങുന്നതിനെ പ്രേരിപ്പിക്കുന്നുണ്ട്. "كل محدثة بدعة وكل بدعة ضلالة "എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും ബിദ്അത്തും, എല്ലാ ബിദ്അത്തും പിഴച്ചതുമാണ്" എന്ന തിരു ഹദീസിന്റെ വ്യാപ കാർത്ഥത്തെ ഈ ഹദീസ് ചുരുക്കുന്നുണ്ട് (تخصيص). ആ ഹദീസിൽ "പുതുതായി ഉണ്ടാക്കപ്പെട്ടത്" എന്ന് പറഞ്ഞത് കൊണ്ടുള്ള ഉദ്ദേശം മോശമാക്കപ്പെട്ടതും ബാത്തിലായതു മായ പുത്തനാശയങ്ങളാണ്.
സ്വഹാബത്തിന്റെ കാലത്ത് ഇല്ലാത്തതെല്ലാം ബിദ്അ ത്താണോ?
സഹാബത്തിന്റെ കാലഘട്ടത്തിൽ ഇല്ലാത്ത കാര്യങ്ങൾ എല്ലാം ആക്ഷേപാർഹമായ ബിദ്അത്താണെന്ന് കേരള സലഫികൾ പലപ്പോഴും പ്രചരിപ്പിക്കാറുണ്ട്. ഇങ്ങനെയുള്ള പുത്തൻവാദങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ ഇമാം തഫ്താ സാനി(റ) പറയുന്നു:
قال الإمام سعد الدين التفتازاني: ولا يعرفون (المبطلون المتعصبون) أن البدعة المذمومة هو المحدّث في الدين من غير أن يكون في عهد الصحابة والتابعين ولا دلّ عليه الدليل الشرعي, *ومن الجهلة من يجعل كل أمر لم يكن في عهد الصحابة بدعةً مذمومة وإن لم يقم دليل على قبحه تمسكا بقوله عليه الصلاة والسلام : إياكم ومحدثات الأمور " ولا يعلمون أن المراد بذلك هو أن يجعل من الدين ما ليس منه) شرح المقاصد 5 / 232(
"സ്വഹാബത്തിന്റെ കാലഘട്ടത്തിൽ ഇല്ലാത്തതെല്ലാം ബി ദ്അത്താണെന്ന് പറയുന്നവർ വിവരമില്ലാത്തവരാണ്. (ശറഹുൽ മഖാസ്വിദ്:5/232)
പ്രത്യേകം സമയത്ത് പ്രത്യേക രൂപത്തിൽ ദിക്റ് ചൊല്ലുന്ന ഇബ്നു തൈമിയ്യ
ഇബ്നു തൈമിയ്യയുടെ അരുമ ശിഷ്യൻ ഉമറുൽ ബസ്സാർ പറയുന്നു: രാത്രിയുടെയും പകലിന്റെയും മുഖ്യസമയവും ഞാൻ ഇബ്നു തൈമിയ്യയുടെ കൂടെ തന്നെയായിരുന്നു ചിലവഴിച്ചിരുന്നത്. ഇബ്നു തൈമിയ്യയുടെ അദ്കാറുകളും പാരായണങ്ങളുമെല്ലാം ഞാൻ കേൾക്കാറുണ്ടായിരുന്നു.
ഇബ്നു തൈമിയ്യ ഫജ്റ് മുതൽ സൂര്യോദയം വരെ സൂറത്തുൽ ഫാത്തിഹ ആവർത്തിച്ച് ആവർത്തിച്ച് പാരാ യണം ചെയ്യുമായിരുന്നു.
وَكنت مُدَّة اقامتي بِدِمَشْق ملازمه جلّ النَّهَار وَكَثِيرًا من اللَّيْل وَكَانَ يدنيني مِنْهُ حَتَّى يجلسني الى جَانِبه وَكنت اسْمَع مَا يَتْلُو وَمَا يذكر حِينَئِذٍ فرأيته يقْرَأ الْفَاتِحَة ويكررها وَيقطع ذَلِك الْوَقْت كُله اعني من الْفجْر الى ارْتِفَاع الشَّمْس فِي تَكْرِير تلاوتها
ഇവിടെ ഇബ്നു തൈമിയ ഫാത്തിഹ പാരായണം ചെയ്യാൻ കൃത്യമായ സമയം നിശ്ചയിക്കുകയും ആവർത്തിച്ച് ആവർത്തിച്ച് പാരായണം ചെയ്യുന്നുമുണ്ട്.
ഇങ്ങനെ ഒരു ഫാത്തിഹ പാരായണം തിരുനബി പഠിപ്പിച്ചിട്ടുണ്ടോ ? സ്വഹാബത്ത് കാണിച്ചു തന്നിട്ടുണ്ടോ ?
ഇബ്നു തൈമിയ്യയുടെ മറ്റൊരു തമാശ!!
മറ്റൊരു ശിഷ്യനായ ഇബ്നു അബ്ദുൽ ഹാദി ഇബ്നു തൈമിയ്യയെ തൊട്ട് ഉദ്ധരിക്കുന്നു: ഞാൻ തഫ്സീറുകൾ ധാരാളം പാരായണം ചെയ്ത് يا معلم آدم وإبراهيم علّمني എന്നിങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു. പലപ്പോഴും ആരുമില്ലാത്ത പള്ളി കളിലേക്കും സ്ഥലങ്ങളിലേക്കും പോയി എന്റെ മുഖം മണ്ണി നോട് ചേർത്തുവച്ച് അല്ലാഹുവിനോട് يا معلم آدم وإبراهيم علّمني
എന്നിങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു. (العقود الدرية لابن عبد الهادي )
ഇവിടെ പ്രത്യേകമായ ഒരു ആവശ്യത്തിന് പ്രത്യേകമായ രൂപത്തിൽ പ്രത്യേകമായ ഒരു ദുആ ഇബ്നു തൈമിയ്യ പതിവാ ക്കാറുണ്ടായിരുന്നു എന്നാണ് ശിഷ്യൻ രേഖപ്പെടുത്തിയി ട്ടുള്ളത്.