Site-Logo
POST

ഉറുക്ക് ഏലസ്സ്: ചോദ്യോത്തരങ്ങൾ

അഫ്സൽ സഖാഫി ചെറുമോത്ത്

|

04 Jan 2025

feature image

45.    ഉറുക്ക് കെട്ടാൻ വല്ല തെളിവുമുണ്ടോ?
ഉണ്ട്‌, ഭയത്തിൽ നിന്ന് മോചനം ലഭിക്കാൻ നബി(സ) പഠിപ്പിച്ച ദിക്റ് അബ്ദുല്ലാഹിബ്നു അംറ്(റ) ബുദ്ധി തികഞ്ഞ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുകയും അല്ലാത്തവർക്ക് ഉറുക്ക് എഴുതി കെട്ടിക്കൊടുക്കുകയും ചെയ്തു

عَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَان يُعلمهُمْ مِنَ الْفَزَعِ كَلِمَاتٍ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَشَرِّ عِبَادِهِ وَمن هَمَزاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ ، وَكَانَ عَبْدُ اللَّهِ بْنُ عَمْرٍو يُعَلِّمُهُنَّ مَنْ عَقَلَ مِنْ بَنِيهِ وَمَنْ لَمْ يَعْقِلْ كَتَبَهُ فَأَعْلَقَهُ عَلَيْهِ. (أبو داود 3895) 

46.    പിഞ്ഞാണമെഴുതുന്നതിനെകുറിച്ചും ഉറുക്കിനെക്കുറിച്ചും ഇബ്നു തൈമിയ്യ പറഞ്ഞതെന്താണ്?
രോഗികൾക്കും അല്ലാത്തവർക്കും ഖുർആനും ദിക്റുകളും എഴുതി കുടിപ്പിക്കൽ അനുവദനീയമാണ്. അലി (റ) പറഞ്ഞു: ഉറുക്ക് എഴുതി സ്ത്രീകളുടെ കഴുത്തിൽ കെട്ടണം. നാം അത് പരീക്ഷിച്ചപ്പോള്‍ അത്ഭുതകരമായ ഫലംലഭിച്ചു. (മജ്മൂഅ്‌ ഫതാവാ)

47.    മന്ത്രം നിരുത്സാഹപ്പെടുത്തിയ ഹദീസുകൾ ഉണ്ടല്ലോ. അതിനെ എങ്ങനെ കാണുന്നു?
അത് ജാഹിലിയ്യ കാലത്ത് മുശ് രിക്കുകള്‍ വിശ്വസിച്ചത് പോലെ മന്ത്രത്തിനും ഉറുക്കിനും സ്വന്തത്തിൽ (അല്ലാഹുവി ന്റെ ഉദ്ദേശ്യമില്ലാതെ) വല്ല കഴിവുമുണ്ടെന്ന് വിശ്വസിച്ചോ, അവിശ്വാസികളുടെ വാചകങ്ങൾ കടമെടുത്തോ, ഖുർആനും ഹദീസുമല്ലാത്ത അറിയപ്പെടാത്തതും അർത്ഥം അറിയാത്തതു മായ വാചകങ്ങൾ ഉപയോഗിച്ചോ നടത്തപ്പെടുന്ന മന്ത്രമാണ്. (ശറഹു മുസ്ലിം, ശറഹുൽ മുഹദ്ദബ്)

المَدْحُ فِى تَرْكِ الرقَى المُرَادُ بِهَا الرقَى الَّتِى هِيَ مِنْ كَلَامِ الكُفَّارِ ، وَالرقَى المَجْهُولَةُ وَالتي بِغَيْرِ العَرَبِيَّةِ وَمَالَا يُعْرَفُ مَعْنَاهَا ، فَهَذِهِ مَذْمُومَةٌ لاحْتِمَالِ ان مَعْنَاهَا كُفْرٌ أوْ قَرِيبٌ مِنْهُ أوْ مَكْرُوهٌ. (شرح مسلم 7-325)
وَيَحْتَمِلُ أنْ يَكُونَ ذَلِكَ وَمَا أشْبَهَ مِنَ النَّهْيِ وَالكَرَاهَةِ فِيمَنْ يَعْلِقُهَا وَهُوَ يَرَى تَمَامَ العَافِيَةِ وَزَوَالَ العِلَّةِ بِهَا عَلَى مَا كَانَتْ عَلَيْهِ الْجَاهِلِيَّةُ ، وَأمَّا مَنْ يَعلِقُهَا مُتَبَرِّكًا بِذِكْرِ اللهِ تَعَالَى فِيهَا وَهُوَ يَعْلَمُ أنْ لا كَاشِفَ لَهُ اِلّا اللهُ وَلَا دَافِعَ عَنْهُ سِوَاهُ فَلَا بَأسَ بِهَا اِنْ شَاءَ اللهُ تَعَالى. (شرح المهذب 9-66)

 

Related Posts