عن ابي هريره قال: ان رسول الله ﷺ قال من قام رمضان ايمانا واحتسابا غفر له ما تقدم من ذنبه
അബൂഹുറൈറയിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: റമളാനിൽ വിശ്വാസത്തോടെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ആരെങ്കിലും നിന്ന് നിസ്കരിച്ചാൽ അവന്റെ എല്ലാ മുൻപാപങ്ങളും പൊറുക്കപ്പെടുന്നതാണ് (ബുഖാരി). ഇവിടെ ഖിയാമുറമളാൻ കൊണ്ടുള്ള ഉദ്ദേശം തറാവീഹ് നിസ്കാരമാണ് (ശർഹു മുസ്‌ലിം).
തറാവീഹ് സുന്നത്താണെന്ന് ഇത് തെളിയിക്കുന്നു. ഇബ്നു തൈമിയ്യ പറയുന്നു: തറാവീഹിൽ ജമാഅത്ത് അനാചാരമല്ല. സുന്നത്താകുന്നു. നബി ﷺ ജമാഅത്തായാണ് തറാവീഹ് നിസ്കാരം നിർവ്വഹിച്ചത് (ഇഖ്‌തിളാഉസ്വിറാത്തുൽ മുസ്തഖിം).
ഇനി തറാവീഹ് നിസ്കാരത്തിന്റെ റക്അത്തുകളുടെ എണ്ണം നമുക്ക് മനസ്സിലാക്കാം. ഇബ്നു അബ്ബാസ് ﵁ വിൽനിന്ന് നിവേദനം: അദ്ദേഹം പറയുന്നു. നിശ്ചയം നബി ﷺ റമളാനിൽ ഇരുപത് റകഅത്തും വിത്റും നിസ്‌കരിച്ചിരുന്നു (തൽഖീസുൽ ഹബീർ 4/264).
عن يحي بن سعيد ان عمر بن الخطاب امر رجلا يصلي بهم عشرين ركعة
യഹ്‌യ ബ്നു സഈദ്(റ)വിൽനിന്ന് നിവേദനം: ഉമറുബ്നുൽ ഖത്വാബ് ﵁ ഒരാളോട് ജനങ്ങളെ കൂട്ടി ഇരുപത് റകഅത്ത് നിസ്കരിക്കാൻ കൽപ്പിച്ചു (മുസ്വന്നഫ്)
അബ്ദുറഹ്മാനുസ്സലമി(റ)വിൽ നിന്ന് നിവേദനം. അലി ﵁ റമളാനിൽ ഖാരിഉകളെ വിളിച്ചു. അവരിൽനിന്ന് ഒരാളോട് ജനങ്ങൾക്ക് നേതൃത്വം നൽകി ഇരുപത് റകഅത്ത് നിസ്കരിക്കാൻ കൽപ്പിച്ചു. അലി ﵁ ആയിരുന്നു വിത്ർ നിസ്കാരത്തിന് നേതൃത്വം നൽകിയിരുന്നത് (മിൻഹാജുസ്സുന്നത്തിന്നബവിയ്യ)
എന്നാൽ ബിദഇകൾ ആഇശാ ﵂ വിന്റെ റമളാനിലും അല്ലാത്തപ്പോഴും നബി ﷺ പതിനൊന്ന് റകഅത്തല്ലാതെ നിസ്കരിച്ചിരുന്നു എന്ന ഹദീസ് ഓതി തറാവീഹ് എട്ടാണെന്ന് പറയാറുണ്ട്. ഇവിടെ ആയിശബീവി ﵂ റമളാനിലും അല്ലാത്തപ്പോഴും എന്നാണ് പറഞ്ഞത്. അത് കൊണ്ട് തന്നെ ഇത് തറാവീഹിനെക്കുറിച്ചല്ലെന്ന് ബോധ്യപ്പെടും. ഇത് വിത്റിനെക്കുറിച്ചായിരുന്നു