Site-Logo
POST

തർക്കുൽ മുവാലാത്; സമസ്തയുടെ നിലപാട്

ശഹീർ ബുഖാരി മോങ്ങം

|

28 Nov 2023

feature image

1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ ചേര്‍ന്ന സമസ്തയുടെ ആറാം സമ്മേളനത്തില്‍ അവതരിപ്പിച്ച 15 പ്രമേയങ്ങളില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു തര്‍ക്കുല്‍ മുവാലാത്. കേരളത്തിലെ മുസ്‌ലിംകളില്‍ അനേക കൊല്ലമായി നിരാക്ഷേപമായി നടന്നുവന്നതും ഇപ്പോഴും നടത്തിവരുന്നതുമായ തവസ്സുല്‍, ഇസ്തിഗാസ, മന്ത്രം, ഖുര്‍ആന്‍ ഓതി ഹദ്യ ചെയ്യല്‍, തല്‍ഖീന്‍ ചൊല്ലിക്കൊടുക്കല്‍, ഖബ്ര്‍ സിയാറത്തും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കലും, റാത്തീബും, മാലമൗലിദുകള്‍ പാരായണം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ അഹ്‌ലുസ്സുന്ന വല്‍ ജമാഅത്തിന്റെ ഉലമാക്കളില്‍ സ്ഥിരപ്പെട്ടതാണെന്നും ഇവ മതവിരുദ്ധങ്ങളാണെന്നോ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികള്‍ അല്ലെന്നും അവര്‍ ഖതീബ് സ്ഥാനത്തിനും ഖാസി സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു. ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തിയായിരുന്നു അവതാരകന്‍.

ഇനി 1953ൽ സമസ്ത പണ്ഡിതന്മാർ നൽകിയ മറ്റൊരു ഫത്‌വ നോക്കാം.

“മുബ്തദിഉകളുമായി പെരുമാറേണ്ട യോഗത്തിൽ തീരുമാനമായ ചുരുക്കം ചില സംഗതികള്‍.

1. അവരുമായി കൂടി പെരുമാറാതിരിക്കുക.

2. അവരുമായി കണ്ടുമുട്ടിയാല്‍ അവര്‍ക്ക് സലാം ചൊല്ലാതിരിക്കുക.

3. അവര്‍ സലാം ചൊല്ലിയാല്‍ മടക്കാതിരിക്കുക.

4. അവരുമായി വിവാഹബന്ധം നടത്താതിരിക്കുക.

5. അവരെ തുടര്‍ന്ന് നിസ്കരിക്കാതിരിക്കുക.‘

വഴിപിഴച്ച വഹാബി, മൗദൂദികളോട് പെരുമാറേണ്ട ചുരുക്കം സംഗതികളെ കുറിച്ചായിരുന്നു പണ്ഡിതരോടുള്ള ചോദ്യം. ശിഹാബുദ്ദീന്‍ അഹമ്മദ്കോയ ശാലിയാത്തി, ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെകെ സ്വദഖതുല്ലാഹ് മുസ്‌ലിയാര്‍, താഴേക്കാട് കുഞ്ഞലവി മുസ്‌ലിയാര്‍, കരുവള്ളി കെ ഹൈദര്‍ മുസ്‌ലിയാര്‍, പട്ടിക്കാട് അമാനത്ത് ഹസന്‍ മുസ്‌ലിയാര്‍, കരുവാരക്കുണ്ട് മൊയ്തീന്‍ ഹാജി മുസ്‌ലിയാര്‍ എന്നീ പണ്ഡിതന്മാരാണ് ഇതിന് മറുപടി കൊടുത്തത്.

ഇത് കാലഹരണപ്പെട്ടന്നോ ഇക്കാലത്ത് പ്രായോഗികമല്ലെന്നോ അക്കാലത്തെ ഉലമാക്കാൾക്ക് ആദർശ തീവ്രത അൽപ്പം കൂടുതലായിരുന്നുവെന്നോ അഭിപ്രായമുള്ളവർ സമസ്ത എന്ന് പറഞ്ഞു നടക്കുന്നതിൽ അർഥമുണ്ടെന്നു കരുതുന്നില്ല.

 

Related Posts