Site-Logo
POST

തബറുക്; സ്വാലിഹീങ്ങളെ കൊണ്ടും (ഭാഗം-02)

സയ്യിദ് റഹൈൽ ബാഹസ്സൻ ചീനിക്കൽ

|

24 Dec 2024

feature image

ഇമാം അഹ്മദ് ബ്നു ഹമ്പൽ ധരിച്ച വസ്ത്രം കൊണ്ട് ഇമാം ശാഫിഈ ബറക്കത്ത് എടുക്കുന്നു.

ഇമാം ബൈഹഖി ﵀, ഇബ്നു കസീർ ﵀ തുടങ്ങിയവർ ഉദ്ധരിക്കുന്ന ചരിത്രത്തിൽ നിന്ന്

وَرَوَى الْبَيْهَقِيُّ عَنِ الرَّبِيعِ قَالَ بَعَثَنِي الشَّافِعِيُّ بِكِتَابٍ مِنْ مِصْرَ إِلَى أَحْمَدَ بْنِ حَنْبَلٍ، فَأَتَيْتُهُ وَقَدِ انْفَتَلَ مِنْ صَلَاةِ الْفَجْرِ فَدَفَعْتُ إِلَيْهِ الْكِتَابَ فَقَالَ: أَقَرَأْتَهُ؟ فَقُلْتُ:لَا! فَأَخَذَهُ فَقَرَأَهُ فَدَمَعَتْ عَيْنَاهُ، فَقُلْتُ: يَا أَبَا عَبْدِ اللَّهِ وَمَا فِيهِ؟ فَقَالَ: يَذْكُرُ أَنَّهُ رَأَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ في المنام فقال: اكْتُبْ إِلَى أَبِي عَبْدِ اللَّهِ أَحْمَدَ بْنِ حَنْبَلٍ وَاقْرَأْ عَلَيْهِ مِنِّي السَّلَامَ وَقُلْ لَهُ: إِنَّكَ سَتُمْتَحَنُ وَتُدْعَى إِلَى الْقَوْلِ بِخَلْقِ الْقُرْآنِ فَلَا تُجِبْهُمْ، يَرْفَعُ اللَّهُ لَكَ عَلَمًا إِلَى يَوْمِ الْقِيَامَةِ. قَالَ الرَّبِيعُ: فَقُلْتُ حَلَاوَةُ الْبِشَارَةِ، فَخَلَعَ قَمِيصَةُ الَّذِي يَلِي جِلْدَهُ فَأَعْطَانِيهِ، فَلَمَّا رَجَعْتُ إِلَى الشَّافِعِيِّ أَخْبَرْتُهُ فَقَالَ: إِنِّي لَسْتُ أفجعلك فيه، ولكن بله بالماء وأعطينيه حَتَّى أَتَبَرَّكَ بِهِ. 
•    (الجامع العلوم للإمام أحمد ابن حنبل:3/241) •    مناقب إمام أحمد – ابن الجوزي :1/609)•    ( البداية والنهاية: 10/331) 

ഇമാം റബീഅ്(റ)നെ ഇമാം ശാഫിഈ ﵀, അഹ്മദ് ബ്നു ഹമ്പൽ ﵀ നുള്ള ഒരു കത്തുമായി അയക്കുന്നു. കത്ത് വാങ്ങി വായിച്ച അഹ്മദ് ബിൻ ഹമ്പൽ കരയുന്നു. അതിൽ എന്താണ് പറയുന്നത് എന്ന് ചോദിച്ച ഇമാം റബീഅ് (റ)നോട് അഹ്മദ് ബ്നു ഹമ്പൽ(റ) പറയുന്നു. നബിﷺ തങ്ങളെ ഇമാം ശാഫി ഈ(റ) സ്വപ്നം കാണുകയും എന്നോട് സലാം പറയാൻ ഏൽപ്പിക്കുകയും ഞാൻ ഭാവിയിൽ പരീക്ഷിക്കപ്പെടും എന്ന് അവിടുന്ന് അറിയിക്കുകയും ചെയ്തു എന്നാണ് കത്തിലു ള്ളത്. ശേഷം അഹ്മദ് ബ്നു ഹമ്പൽ ﵀ തന്റെ വസ്ത്രം ഊരി റബീഅ്(റ)ന് നൽകുന്നു, തിരിച്ച് ശാഫിഈ(റ) അരികിൽ എ ത്തിയ റബീഅ് (റ)നോട് ആ വസ്ത്രം നനച്ച് വെള്ളം നൽകാൻ ആവശ്യപ്പെടുന്നു, ഞാൻ അതുകൊണ്ട് ബറക്കത്ത് എടുക്കട്ടെ എന്ന് ശാഫിഈ ﵀ പറയുന്നു. (അൽ ബിദായ വന്നിഹായഃ 10/331)

ഇമാം അബു ഹനീഫ നെ കൊണ്ട് ഇമാം ശാഫിഈ ബറക്കത്ത് എടുക്കുന്നു

عَلِيّ بْن ميمون، قَالَ: سمعت الشافعي، يقول: إني لأتبرك بأبي حنيفة وأجيء إِلَى قبره في كل يوم، يَعْنِي زائرا، فإذا عرضت لي حاجة صليت ركعتين، وجئت إِلَى قبره وسألت الله تعالى الحاجة عنده، فما تبعد عني حتى تقضى. (تاريخ بغداد :1/ 445(

അലിയ്യ്ബനു മൈമൂൻ(റ) പറയുന്നു: ശാഫിഈ ﵀ പറയു ന്നത് ഞാൻ കേട്ടു. ഞാൻ ഇമാം അബു ഹനീഫ (റ)നെ കൊ ണ്ട് ബർക്കത്ത് എടുക്കാറുണ്ട്. എല്ലാ ദിവസവും ഞാൻ അവിടുത്തെ ഖബറിനരികിൽ പോയി സിയാറത്ത് ചെയ്യാ റുണ്ട്. എനിക്ക് വല്ല ആവശ്യവും നേരിട്ടാൽ അവിടെ പോയി രണ്ട് റക്അത്ത് നിസ്കരിക്കുകയും ശേഷം ഞാൻ എൻറെ ആ വശ്യം അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യും. താമസി ക്കാതെ എന്റെ ആവശ്യം നിറവേറും.
അഹ്മദ് ബ്നു ഹമ്പൽ ﵀ ബറക്കത്തിന്നു വേണ്ടി വസ്ത്രം സൂക്ഷിച്ചു വെക്കുന്നു.

وَقَالَ الْمَرُّوذِيُّ فِي كِتَابِ الْوَرَعِ سَمِعْت أَبَا عَبْدِ اللَّهِ يَقُولُ قَدْ كَانَ يَحْيَى بْنُ يَحْيَى أَوْصَى لِي بِجُبَّتِهِ فَجَاءَنِي بِهَا ابْنُهُ فَقَالَ لِي فَقُلْت رَجُلٌ صَالِحٌ قَدْ أَطَاعَ اللَّهَ فِيهَا أَتَبَرَّكُ بِهَا قَالَ فَذَهَبَ فَجَاءَنِي بِمِنْدِيلٍ ثِيَابٍ فَرَدَدْتهَا مَعَ الثِّيَاب) الآداب لابن مفلح:2/235 ( (سير أعلام النبلاء 8/ 515(

അഹ്മദ് ബ്നു ഹമ്പൽ ﵀ പറയുന്നു യഹ്യ ബ്നു യഹ് യ (റ)  എനിക്ക് നൽകാൻ ഒരുജുബ്ബ വസിയ്യത്ത് ചെയ്തിരുന്നു. ആ ജുബ്ബയുമായി അവിടുത്തെ മകൻ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ പറഞ്ഞു ഒരു സ്വാലിഹായ മനുഷ്യൻ അല്ലാഹുവിനെ ആരാധിച്ച ഈ വസ്ത്രം കൊണ്ട് ഞാൻ ബറക്കത്ത് എടുക്കട്ടെ, അങ്ങനെ അഹ്മദ് ബ്നു ഹമ്പൽ ﵀ ആ വസ്ത്രം സ്വീകരിച്ചു. (സിയറു അഅ്ലാമുന്നുബലാഅ്/ഹാഫിളുദ്ദഹബി:8/515)

അഹ്മദ് ബ്നു ഹമ്പൽ ﵀ ആ വസ്ത്രത്തെക്കുറിച്ച് പറഞ്ഞ ത് “അതിന്റെ ബറക്കത്ത് അപാരം തന്നെ!” എന്നാണ്.

وَقَالَ الْفَضْلُ بْنُ زِيَادَةَ عَنْ أَحْمَدَ بْنِ حَنْبَلٍ: مَا أَعْظَمَ بَرَكَةِ المغزل) الآداب لابن مفلح:2/29(

ഉപ്പയുടെ ബറകത് കത്തിനഷിച്ചതിൽ  അഹ്മദ് ബിൻ ഹമ്പൽ ന്റെ മകൻ വിശമിക്കുന്നു. 

وَقَالَتْ فَاطِمَةُ بِنْتُ أَحْمَدَ بْنِ حَنْبَلٍ وَقَعَ الْحَرِيقُ فِي بَيْتِ أَخِي صَالِحٍ وَكَانَ قَدْ تَزَوَّجَ إلَى قَوْمٍ مَيَاسِيرَ فَحَمَلُوا إلَيْهِ جِهَازًا شَبِيهًا بِأَرْبَعَةِ آلَافِ دِينَارٍ فَأَكَلَتْهُ النَّارُ فَجَعَلَ صَالِحٌ يَقُولُ مَا غَمَّنِي مَا ذَهَبَ مِنِّي إلَّا ثَوْبُ أَبِي كَانَ يُصَلَّى فِيهِ أَتَبَرَّكُ بِهِ وَأُصَلِّي فِيهِ، قَالَتْ فَطُفِئَ الْحَرِيقُ وَدَخَلُوا فَوَجَدُوا الثَّوْبَ عَلَى سَرِيرٍ قَدْ أَكَلَتْ النَّارُ مَا حَوْلَهُ وَالثَّوْبُ سَالِمٌ )الآداب الشرعية والمنح المرعية  (2/ 12( 

അഹ്മദ് ബിൻ ഹമ്പൽ ﵀ വിന്റെ മകൾ ഫാത്തിമ (റ) പറയുന്നു. എന്റെ സഹോദരൻ സ്വാലിഹിന്റെ വീടിനു തീ പിടിച്ചു. 4000 ദീനാർ വിലമതിക്കുന്ന സാധനങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു. അപ്പോൾ സ്വാലിഹ്(റ) പറയുകയുണ്ടായി. ഞാൻ ബറക്കത്ത് എടുക്കുന്ന എന്റെ ഉപ്പയുടെ വസ്ത്രം ഒഴികെ മറ്റൊന്നും കത്തി നശിക്കുന്നതിൽ ഞാൻ ആവലാതിപ്പെ ടുന്നില്ല. (ആദാബുശ്ശർഇയ്യഃ 12/12)

അബ്ദുല്ലാഹിബ്നു അഹ്മദ് ബിൻ ഹമ്പൽ ഒരു നബിയുടെ ഖബറിനരികിൽ തന്നെ മറവ് ചെയ്യാൻ ആവശ്യപ്പെടുന്നു 

وإن عَبْد الله بْن أَحْمَد بْن حَنْبَل مدفون بالقطيعة، وقيل له، يَعْنِي لعبد الله، في ذلك، قَالَ: وأظنه كان أوصى بأن يدفن هناك، فقَالَ: قد صح عندي أن بالقطيعة نبيا مدفونا، ولأن أكون في جوار نبي أحب إلي من أكون في جوار أَبِي. (تاريخ بغداد 1/ 443(

അൽ ഖതീഅ എന്ന പ്രദേശത്ത് മറവ് ചെയ്യാൻ വസി യ്യത്ത് ചെയ്ത അബ്ദുല്ലാഹിബ്നു അഹമ്മദ്(റ) കാരണം പറ ഞ്ഞത് എന്റെ ഉപ്പയുടെ അടുത്ത് മറവ് ചെയ്യപ്പെടുന്ന തിനേ ക്കാൾ ഒരു നബിയുടെ ചാരത്ത് മറവ് ചെയ്യപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. (താരീഖു ബഗ്ദാദ്:1/433)
 

Related Posts