ഇമാം നവവി ﵀ യുടെ പാദസ്പർശം
ഞാൻ ചുംബിക്കുന്നു.
ഇമാം താജുദീനുസുബ്കി ﵀ തന്റെ പിതാവായ തഖിയുദ്ധീൻ സുബ്കി ﵀ വിനെ കുറിച്ചു എഴുതുന്നു
أَنه أَعنِي الْوَالِد ﵀ لما سكن فِي قاعة دَار الحَدِيث الأشرفية فِي سنة اثْنَتَيْنِ وَأَرْبَعين وَسَبْعمائة كَانَ يخرج فِي اللَّيْل إِلَى إيوانها ليتهجد تجاه الْأَثر الشريف ويمرغ وَجهه على الْبسَاط وَهَذَا الْبسَاط من زمَان الْأَشْرَف الْوَاقِف وَعَلِيهِ اسْمه وَكَانَ النَّوَوِيّ يجلس عَلَيْهِ وَقت الدَّرْس فأنشدني الْوَالِد لنَفسِهِ
"ഇമാം നവവി ﵀ വിൻ്റെ വിയോഗത്തിന് ശേഷം ഉപ്പ ഇമാം നവവി ﵀ ദർസ് നടത്തിയ ദാറുൽ ഹദീസിൽ ദർസ് ഏറ്റെടുക്കാൻ ചെന്നപ്പോൾ നവവി ഇമാമിന്റെ കാൽ വെച്ചിരുന്ന വിരുപ്പിൽ മുഖം വെച്ചുകൊണ്ട് പാടുകയുണ്ടായി:
وَفِي دَار الحَدِيث لطيف معنى ... على بسط لَهَا أصبو وآوي
عَسى أَنِّي أمس بَحر وَجْهي ... مَكَانا مَسّه قدم النواوي
طبقات الشافعية الكبرى ٨/٣٩٦ — تاج الدين ابن السبكي (ت ٧٧١(
ഈ ദാറുൽ ഹദീസിന് നല്ല അർത്ഥങ്ങളുണ്ട്. ഇവിടുത്തെ വിരിപ്പിലേക്ക് ഞാൻ മടങ്ങുന്നു... നവവി ഇമാമിന്റെ പാദങ്ങൾ സ്പർശിച്ച ഈ നിലത്തിൽ ഞാനെന്റെ മുഖം വെക്കുന്നു... (ത്വബഖാതു ഷാഫിഇയ്യ: 8/396)
അവിടുത്തെ ജീവിതത്തിലെ മറ്റൊരു സംഭവം കൂടി കാണുക.
حكى عن والده أيضاً أنه رافق في مسيره وهو راكب بغلته، شيخاً ماشياً، فتحادثا، فكان في كلام ذلك الشيخ أنه رأى النووي، قال: ففي الحال نزل الوالد عن بغلته وقبّل يد ذلك الشيخ، وهو عامي جلف، وسأله الدعاء، ثم دعاه حتى أردفه معه، وقال: لا أركب وعين رأت وجه النووي تمشي بين يدي أبداً، قال: " وما زال يعني الوالد رحمه الله " كثير الأدب معه " يعني النووي " والمحبة والاعتقاد فيه، انتهى كلامه )المنهل العذب الروي: 42(
അവിടുന്ന് വാഹനപ്പുറത്ത് സഞ്ചരിച്ചു കൊണ്ടിരി ക്കെ വൃദ്ധനായ ഒരാൾ നടന്നു പോകുന്നത് കണ്ടു. അയാൾ ഇമാം നവവി (റ)നെ കണ്ട വ്യക്തിയാണെന്ന് അറിഞ്ഞ ഇമാം സുബ്കി(റ) തന്റെ വാഹനപ്പുറത്ത് നിന്നിറങ്ങുകയും അയാളു ടെ കൈ ചുംബിക്കുകയും അയാളോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും അയാളെ വാഹനപ്പുറത്ത് കയറ്റുകയും ചെയ്തു. (അൽ മൻഹലുൽ അദ്ബുർറവീ 42)
സഹദ് ബ്നു അലി(റ) യുടെ കൈ ഹജറുൽ അസ്‌വദിനേ ക്കാൾ ചുംബിക്കപ്പെടാറുണ്ട്
سَعْدُ بْنُ على بن مُحَمَّدِ بْنِ عَلِيِّ بْنِ الْحُسَيْنِ أَبُو الْقَاسِمِ الزَّنْجَانِيُّ، رَحَلَ إِلَى الْآفَاقِ، وَسَمِعَ الْكَثِيرَ، وَكَانَ إِمَامًا حَافِظًا مُتَعَبِّدًا، ثُمَّ انْقَطَعَ فِي آخِرِ. عُمْرِهِ بِمَكَّةَ، وَكَانَ النَّاسُ يَتَبَرَّكُونَ بِهِ. قَالَ ابْنُ الْجَوْزِيِّ: وَيُقَبِّلُونَ يَدَهُ أَكْثَرَ مِمَّا يُقَبِّلُونَ الحجر الأسود .)البداية والنهاية (12/120(
ഹാഫിള് സഹദ് ബ്നു അലി (റ)യെ കൊണ്ട് ജനങ്ങൾ ബർക്കത്ത് എടുക്കാറുണ്ടായിരുന്നു, ഇബ്നുൽ ജൗസി ﵀ പറയുന്നു അവിടുത്തെ കൈ ഹജറുൽ അസ് വദിനേക്കാൾ ചുംബിക്കപ്പെടാറുണ്ട്. (അൽ ബിദായ വന്നിഹായ-12/120)
ഒട്ടകക്കുളമ്പിനടിയിലെ മണ്ണുകൊണ്ട് പോലും ജനം ബറക്കത്ത് എടുക്കുന്നു
وَفِيهَا نَفَذَ الشَّيْخُ أَبُو إِسْحَاقَ الشِّيرَازِيُّ رَسُولًا إِلَى السلطان ملك شاه وَالْوَزِيرِ نِظَامِ الْمُلْكِ، وَكَانَ أَبُو إِسْحَاقَ كُلَّمَا مَرَّ عَلَى بَلْدَةٍ خَرَجَ أَهْلُهَا يَتَلَقَّوْنَهُ بِأَوْلَادِهِمْ وَنِسَائِهِمْ، يَتَبَرَّكُونَ بِهِ وَيَتَمَسَّحُونَ بِرِكَابِهِ، وَرُبَّمَا أَخَذُوا مِنْ تُرَابِ حَافِرِ بَغْلَتِهِ. وَلَمَّا وَصَلَ إِلَى سَاوَةَ خَرَجَ إِلَيْهِ أَهْلُهَا، وَمَا مَرَّ بِسُوقٍ مِنْهَا إِلَّا نَثَرُوا عَلَيْهِ مِنْ لَطِيفِ مَا عِنْدَهُمْ، حَتَّى اجْتَازَ بِسُوقِ الْأَسَاكِفَةِ، فَلَمْ يَكُنْ عندهم إلا مداساة الصغار فنثروها عليه، فجعل يتعجب من ذلك) البداية والنهاية 12/ 123(
അബൂ ഇസ്ഹാഖ് അശ്ശീറാസി (റ) ഏതെങ്കിലും ഒരു നാട്ടിലൂടെ നടന്നു പോയാൽ അബാലവൃദ്ധം ജനങ്ങൾ അവരുടെ അരികിൽ ഒരുമിച്ചു കൂടുകയും ബറക്കത്ത് എടുക്കുകയും ചെയ്യും. അവർ മഹാന്റെ ഒട്ടകത്തിന്റെ കാലിനടിയിലെ മണ്ണ് എടുക്കും. (അൽ ബിദായ വന്നിഹായ-12/123)
തബറുക്ക് എടുക്കുന്നവരുടെ തിരക്ക്
അബ്ദുൽ ഗനിയ്യിൽ മഖ്ദസി(റ)നെ കൊണ്ട് തബറുക്ക് എടുക്കുന്നവരുടെ തിരക്ക് കാരണം കൂടെ നടക്കാൻ പ്രയാസം അനുഭവപ്പെടാറുണ്ട്.
ومن شمائله [عبد الغني المقدسي] قال الضياء: ما أعرف أحدا من أهل السنة رآه إلا أحبه ومدحه كثيرا؛ سمعت محمود بن سلامة الحراني بأصبهان، قال:كان الحافظ يصطف الناس في السوق ينظرون إليه، ولو أقام بأصبهان مدة وأراد أن يملكها، لملكها. قال الضياء: ولما وصل إلى مصر، كنا بها، فكان إذا خرج للجمعة لا نقدر نمشي معه من كثرة الخلق، يتبركون به، ويجتمعون حوله،
• سير أعلام النبلاء (21/ 457)• تذكرة الحفاظ:4/1377• ذيل طبقات الحنابلة لابن رجب: 3/18
അള്ളിയാഅ് (റ) പറയുന്നു. അബ്ദുൽ ഗനിയ്യിൽ മഖ്ദ സി(റ) മിസ്റില്‍ എത്തിയപ്പോൾ ഞങ്ങൾ അവിടെയുണ്ടാ യിരുന്നു. അവിടുന്ന് ജുമുഅക്ക് പുറപ്പെടുമ്പോൾ ബറക്കത്ത് എടുക്കാനെത്തിയ ജനങ്ങളുടെ തിരക്ക് കാരണം കൂടെ സഞ്ചരിക്കാൻ പ്രയാസം അനുഭവപ്പെടാറുണ്ടായിരുന്നു. (സിയറു അഅ്ലാമുന്നുബലാഅ്/ഹാഫിളുദ്ദഹബി:21/457)
ചെരുപ്പിനടിയിലെ മണ്ണ് കൊണ്ട് ജനങ്ങൾ തബറുക്ക് എടുക്കുന്നു
قال محمد بن عبد الملك الهمذاني: ندب المقتدي بالله أبا إسحاق للرسلية إلى المعسكر، فتوجه في آخر سنة خمس وسبعين، فكان يخرج إليه أهل البلد بنسائهم وأولأدهم يمسحون أردانه، ويأخذون تراب نعليه يستشفون به، )سير أعلام النبلاء (18/ 460(
ഹമ്മദ് ഇബ്നു അബ്ദുൽ മാലിക് അൽ ഹമദാനി (റ) പറയുന്നു. അബു ഇസഹാഖ്(റ)വിന്റെ അരികിൽ സ്ത്രീകളും കുട്ടികളും ഒരുമിച്ചു കൂടുകയും അവിടുത്തെ ചെരുപ്പിനടിയി ലെ മണ്ണ് കൊണ്ട് രോഗശമനം തേടുകയും ചെയ്യാറുണ്ട്. (സിയറു അഅ്ലാമുന്നുബലാഅ്/ഹാഫിളുദ്ദഹബി:18/460)
ഇമാം അൽഅലീഷ് (റ) മുൻകാല പണ്ഡിതരുടെ ആസാർ കൊണ്ട് ബറക്കത്ത് എടുക്കുന്നു
മാലികീ പണ്ഡിതനായ ഇമാം അൽഅലീഷ് (റ) തന്റെ ഫത്ഹുൽ അലിയ്യിൽ മാലിക് എന്ന കിതാബിൽ പറയുന്നു: കഴിഞ്ഞുപോയ പണ്ഡിതരെ ആസാർ കൊണ്ട് ബറകത്ത് എടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നു
وَتَقَدَّمَ مَا فِيهِ كِفَايَةٌ عَنْ هَذَا وَلَكِنْ أَرَدْت زِيَادَةَ الْفَائِدَةِ وَالتَّبَرُّكَ بِآثَارِ الْمُتَأَخِّرِينَ.
فتح العلي المالك للعليش:1/88
യൂസുഫ് ബ്നു ഉമർ (റ) നെ കൊണ്ടുള്ള തബറുക്ക്
ഹദീസ് പണ്ഡിതനും അബു ദാവൂദ് (റ) ന്റെ ശിഷ്യനുമായ യൂസുഫ് ബ്നു ഉമർ (റ)വിനെ കുറിച്ച് ഇമാം ദാറഖുത്‌നി പറയുന്നു: അവിടുത്തെ ചെറു പ്രായത്തിൽ തന്നെ ഞങ്ങൾ മഹാനെ കൊണ്ട് ബറക്കത്ത് എടുക്കാറുണ്ട്.
يُوسُفُ بْنُ عُمَرَ بْنِ مَسْرُورٍأَبُو الْفَتْحِ الْقَوَّاسُ، سَمِعَ الْبَغَوِيَّ وَابْنَ أَبِي دَاوُدَ وَابْنَ صَاعِدٍ وَغَيْرَهُمْ، وَعَنْهُ الخلال والعشاري والبغدادي والتنوخي وغيرهم، وكان ثقة ثبتا، يعد من الأبدال. قال الدار قطنى: كنا نتبرك به وهو صغير. توفى لِثَلَاثٍ بَقِينَ مِنْ رَبِيعٍ الْآخَرِ عَنْ خَمْسٍ وَثَمَانِينَ سَنَةً، وَدُفِنَ بِبَابِ حَرْبٍ. (البداية والنهاية 11/ 319(
ഹസാൻ ബ്നു സഈദ് (റ)വിനെ കൊണ്ട് ഭരണാധികാരി ബറക്കത്ത് എടുക്കാറുണ്ടായിരുന്നു
ആത്മീയ ലോകത്ത് വിരാജിച്ച മഹാനാണ് ഹസ്സാൻ ബ്നു സഈദ്(റ). മഹാനടുക്കൽ ഭരണാധികാരി വന്നു ബറക്കത്ത് എടുക്കാറുണ്ടായിരുന്നു.
حسان بن سعيد ابن حَسَّانَ بْنُ مُحَمَّدِ بْنِ أَحْمَدَ بْنِ عَبْدِ اللَّهِ بْنِ مُحَمَّدِ بْنِ مَنِيعِ بْنِ خَالِدَ بْنَ عَبْدِ الرَّحْمَنِ بْنِ خَالِدِ بْنِ الْوَلِيدِ الْمَخْزُومِيُّ الْمَنِيعِيُّ، كَانَ فِي شَبَابِهِ يَجْمَعُ بَيْنَ الزُّهْدِ وَالتِّجَارَةِ حَتَّى سَادَ أَهْلَ زَمَانِهِ، ثُمَّ تَرَكَ ذَلِكَ، وَأَقْبَلَ عَلَى الْعِبَادَةِ وَالزُّهْدِ وَالْبِرِّ والصلة والصدقة وغير ذلك، وَبِنَاءِ الْمَسَاجِدِ وَالرِّبَاطَاتِ، وَكَانَ السُّلْطَانُ يَأْتِي إِلَيْهِ وَيَتَبَرَّكُ بِهِ، وَلَمَّا وَقَعَ الْغَلَاءُ كَانَ يَعْمَلُ كل يوم شيئا كثيرا من الخبز والأطعمة، ويتصدق به )البداية والنهاية (12/ 103(