മുഹമ്മദ് നബി (സ) മൂന്ന് ദിവസം മസ്‌ജിദുന്നബവിയിൽ വെച്ച് ജമാഅത്തായും, പിന്നീട് വീട്ടിൽ വെച്ചും നിർവ്വഹിച്ച റമളാനിൽ മാത്രമുള്ള സുന്നത്ത് നിസ്‌കാരമാണ് തറാ വീഹ്. ശഅബാൻ അ വസാനത്തിൽ നബി (സ) നടത്തിയ ഒരു -ഖുതുബയിൽ റമളാ നിൽ വ്രതാനുഷ്‌ഠാനം *അല്ലാഹു നിർബന്ധമാക്കുകയും രാത്രി നിസ്കാരം സുന്നത്താക്കു കയും ചെയ്തിരിക്കുന്നുവെന്നു വെ ളിപ്പെടുത്തിയിട്ടുണ്ട്. (സ്വഹീഹ്: ഇബ്നു ഖുസൈമ). ഈ ആശയ മുള്ള ഹദീസ് ഉദ്ധരിച്ചുകൊണ്ട് പു ത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തിയ ഇബ്നുതീമിയ്യ ഇപ്രകാരം രേഖ പ്പെടുത്തിയിട്ടുണ്ട്. “തറാവീഹ് നിസ്കാരം ശരീഅത്തിൽ പുതിയതല്ല; നബി(സ)യുടെ വാക്ക് കൊണ്ടും കർമ്മം കൊണ്ടു സ്വീകരിക്കപ്പെട്ട ചര്യയാണ്." (ഇഖ്‌തിളാഉസ്സി റാഥിൽ മുസ്‌തഖീം: 275). ഇബ്നു ഹുസൈമ ഉദ്ധരിച്ച ഹദീസിന്റെ ആശയം ദാറുഖുതുനി, അഹ്‌മദ്, ഇബ്നു അബീശൈബ, ബൈഹഖി തുടങ്ങിയവരും ഉദ്ധരിച്ചതാണ്. നബി(സ), ഒമ്പതു കൊല്ലം തറാവീഹ് നിസ്‌കരിച്ചു. പിന്നീട് ഒറ്റക്കായും ചെറിയ ജമാഅത്തായും ഈ നില തുടർന്നു. ഒരു ഇമാമിൻ്റെ കീഴിലായി വിപുലമായ പരസ്യ ജമാഅത്ത് സംവിധാനം നടപ്പാക്കി യത് ഉമർ (റ)വാണ്. ഹിജ്റ 14ൽ (മസ്ഊദിയുടെ മുറൂജുദഹബ് 2:328 കാണുക). തറാവീഹും അതിന്റെ ജമാഅത്തും നബിചര്യയാണ്. തറവീഹ് നിസ്കാരം വിപുലമായ ഒറ്റ ജമാഅത്തിലായി പരി മിതപ്പെടുത്തിയ നൂതന സംവിധാ നത്തെയാണ് ഏറ്റവും നല്ല ആചാരമെന്ന് ഉമർ(റ) വിശേഷിപ്പിച്ചത്.
റംസാൻ പകലിൽ നോമ്പ് നിർബന്ധമാണെന്നതു പോലെ റംസാൻ രാത്രി ഇരുപത് റക്അത്ത് തറവീഹ് ഉണ്ടെന്നതും സർവ്വത്ര അറിയപ്പെട്ടതാണ്. "മുസ്‌ലിംകൾ നിസ്‌കരിക്കുന്ന ഇരുപത് റക്അ ത്തുള്ള നിസ്‌കാരം എന്നാണ് തറാ വീഹ് എന്ന പദത്തിന് അമുസ്‌ലിം എഴുതിയ മുൻജിദിൽ അർത്ഥമെ ഴുതിയത്. ആദ്യമായി തറാവീഹ് നിസ്‌കരിച്ചത് മുഹമ്മദ് നബി(സ) യാണ്. ശേഷം സ്വഹാബികൾ, താബിഉകൾ ഇങ്ങനെ ഇരുപത് റക് അത്ത് തറാവീഹ് എല്ലാ കാലങ്ങ ളിലും സർവ്വ നാടുകളിലും നിർവ്വ ഹിച്ചുകൊണ്ടിരിക്കയാണ്. ഇരു ഹറമുകളിലും ഇപ്പോഴും ഈ നില തുടർന്നു കൊണ്ടിരിക്കുന്നു.
പുത്തൻ പ്രസ്ഥാന ക്കാർ തറാവീഹിൻ്റെ കാര്യത്തിൽ വ്യത്യ സ്ത നിലപാടുകൾ സ്വീകരിച്ചവരാണ്. ഇരുപത് തന്നെ നിസ കരിക്കണമെന്ന വാദ മായിരുന്നു ആദ്യം ഉ ണ്ടായിരുന്നത്. പിന്നീ ട് എട്ട്, പതിനൊന്ന്, റമളാനിൽ പ്രത്യേക നിസ്കാരമില്ല എന്നി ങ്ങനെ മാറി മാറി വാ "ദിച്ചു. തറാവീഹിന്റെ അസ്‌തിത്വം നിഷേധിക്കുന്നവർക്ക് റക്‌അത്തുകളുടെ എണ്ണത്തെപ്പറ്റി പറയാൻ ധാർമികാവകാശം ഇല്ല.
സ്വഹാബത്തിന്റെ ഏകോ പനം തറാവീഹ് ഇരുപതാണെന്ന തിനുള്ള സുപ്രധാന തെളിവാണ്. ഇമാം കാസാനി, ഇബ്നുൽ ആബി ദീൻ, ഇബ്നുഹജർ, ഇബ അലാൻ, ബദ്റുദ്ദീനുൽ ഐനി തുടങ്ങിയ പല പ്രഗത്ഭ പണ്ഡിതരും ഈ ഇജ്‌മാഅ് തെളിവാക്കിയവരാ ണ്. സ്വഹാബികൾക്കിടയിൽ ഉബയ്യ്ബ്‌നു കഅ്ബി(റ)ന്റെ നേതൃ ത്വത്തിൽ ഉമർ(റ)ന്റെ നിർദ്ദേശപ്ര കാരം ഇരുപത് റക്അത്ത് തറാ വീഹ് നിരാക്ഷേപം ജമാഅത്തായി നടന്നു. ഈ വസ്തുത ബിദഇക ളുടെ നേതാവ് ഇബ്നു തീമിയ്യ പോലും തന്റെ ഫതാവയിൽ അംഗീ കരിച്ചതാണ്. സ്വഹാബികൾ അല്ലാ ഹുവിന്റെ സംതൃപ്തി ലഭ്യമാ യവരായ സ്വർഗ്ഗാവകാശികളാണെ ന്നും (സൂറത്തുത്തൗബ 100) സ്വ ഹാബികൾ പിൻതലമുറക്കാർക്ക് സാക്ഷികളാണെന്നും (അൽ ബ ഖറ 143) ഖുർആനിൽ വ്യക്തമാക്കിയിട്ടുണ്ടല്ലോ. സ്വഹാബികളുടെ വി ശേഷണമായി സൂറത്തുൽ ഹശ്റി ൽ സാദിഖൂൻ (സത്യവാന്മാർ) മുഫ്തിഹൂൻ (വിജയികൾ) എന്നി ങ്ങനെയാണ് കാണാൻ കഴിയുന്ന ത്. സത്യവാൻമാരോടൊപ്പം ചേര ണമെന്ന അല്ലാഹുവിൻ്റെ നിർദ്ദേ ശവും ഖുർആനിലുണ്ട്. സ്വഹാബി കൾ വിശ്വസിച്ചത് പോലെ നിങ്ങ ളും വിശ്വസിക്കുക എന്ന അല്ലാഹു വിൻ്റെ നിർദ്ദേശ പരിധിയിൽ തറാ വീഹ് ഇരുപതാണെന്ന വിശ്വാ സവും ഉൾപ്പെടുമെന്നതിൽ സംശ യമില്ല.
നബി(സ) ഒൻപത് റമളാനിൽ തറാവീഹ് നിസ്‌കരിച്ചു. പ്രസ്‌ത നിസ്‌കാരങ്ങളിൽ നിന്ന് സ്വഹാ ബത്ത് എണ്ണം മനസ്സിലാക്കി. ഉമർ (റ) വിന്റെ കാലത്ത് സ്വഹാബികൾ ഇരുപത് റക്അത്ത് തറാവീഹും വിതമാണ് നിസ്കരിച്ചത് എന്ന ബൈഹഖി(റ) റിപ്പോർട്ട് ചെയ്‌ത ഹദീസ് പ്രബലവും സ്വീകാര്യയോ ഗ്യവുമാണ്. ഇതിൻ്റെ പരമ്പര സ്വഹീഹാണെന്ന് സുബ്കി(റ)യും നവവി(റ)യും വ്യക്തമാക്കിയിട്ടുണ്ട്. പ്രഗത്ഭരായ ഇമാമുകൾ സ്വഹീ ഹെന്ന് രേഖപ്പെടുത്തിയ ഹദീ സിനെ നിരൂപിക്കാൻ ഇപ്പോഴുള്ള വർക്ക് അധികാരമില്ല. നബി(സ) എത്ര റക്അത്താണ് തറാവീഹ് നിസ്കരിച്ചതെന്ന് വ്യക്തമാക്കുന്ന ഹദീസ് സ്വഹീഹായ പരമ്പരയോ ടെ പിൽക്കാല ഇമാമുകൾക്ക് ലഭി ച്ചിട്ടില്ലെന്നത് സത്യമാണ്. എന്നാൽ സ്വഹാബത്തിന്റെ ഇജ്‌മാഇനോട് യോജിക്കുന്നതും, മുസ്ലിം സമൂ ഹം സ്വീകരിച്ചുവരുന്നതുമായ ആശയമുള്ള ഹദീസ് അഥവാ നബി(സ) ഇരുപത് റക്‌അത്താണ് തറാവീഹ് നിസ്‌കരിച്ചത് എന്ന ഹദീസ് ഇബ്നു അബീശൈബ, ബൈഹഖി, ത്വബ്റാനി, ഇബ്‌നു അദിയ്യ് എന്നിവർ റിപ്പോർട്ട് ചെയ് തിട്ടുണ്ട്. ഈ ഹദീസാണ് ഇമാം റാഫിഈ, ഇംറാനി(റ) ഇരുപതിന് തെളിവായി ഉദ്ധരിച്ചത്. ഈ ഹദീ സിൻ്റെ എല്ലാ നിവേദക പരമ്പരയിലും ഉള്ള ഇബ്‌റാഹീമ്‌ബ്‌നു ഉസ്‌മാൻ എന്ന വ്യക്തി ദുർബ്ബലനാ ണെന്ന് ബൈഹഖി(റ) പറഞ്ഞ തായി ഇബ്നു ഹജർ (റ) തൻ്റെ തൻഖീസിൽ രേഖപ്പെടുത്തിയിട്ടു ണ്ട്. ഇദ്ദേഹം ദുർബലനാണെന്ന് ഇബ്നു സഅദ്(റ) തന്റെ ത്വബഖാ ത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്വഹാബികൾ നബി(സ) യുടെ നിസ്‌കാരം കണ്ടവരാണ്. അവർ സർവ്വരും വിശ്വാസയോഗ്യ രായ നീതിമാന്മാരാണ്. നിവേദക പരമ്പരയിലെ ഇബ്റാഹീം എന്ന വ്യക്തി സ്വഹാബികളുടെ കാലശേ ഷമുള്ളവരാണ്. അതുകൊണ്ട് തന്നെ ഉള്ളടക്കം സ്വഹീഹായ ഈ ഹദീസ് പിൽക്കാലക്കാരിലേക്ക് എത്തുമ്പോഴാണ് തകരാർ വരുന നത്. സനദ് സ്വഹീഹ് അല്ലെ ങ്കിലും, ഉള്ളടക്കം കൊണ്ട് മുസ്‌ലിം സമൂഹം പ്രവർത്തിച്ചാൽ പ്രസ്‌തു ത ഹദീസ് സ്വഹീഹിൻ്റെ സ്ഥാന ത്താണ്. ഈ ആശയം ഇബ്നു അബ്ദിൽ ബർറ്, സഹാവി, ഗസാ ലി(റ) തുടങ്ങിയവർ വ്യക്തമാക്കി യതാണ്. ബലഹീനമായ ഹദീസ് കൊണ്ട് കർമം ചെയ്യൽ അനുവദ നീയമാണെന്നു പ്രഗത്ഭരായ ഇമാ മുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ഉദാ: നവവി, സുയൂഥി, സഹാവി, സക് രിയ്യൽ അൻസാരി). 11ന് തെളി വായി ബിദഇകൾ ഉദ്ധരിക്കാറു ള്ളത് ആഇശ (റ)യിൽ നിന്നുള്ള ഹദീസാണല്ലോ. ഉമർ(റ) ഇരുപത് റക്അത്ത് തറാവീഹിൻ്റെ വിപുല മായ ഒറ്റ ജമാഅത്ത് സംവിധാനിക്കുമ്പോൾ ആഇശ(റ) ജീവിച്ചിരി പ്പുണ്ട്. നബി(സ) പതിനൊന്ന് ആ ണ് നിസ്കരിച്ചതെന്ന് മഹതിക്ക് ഉറ പ്പുണ്ടെങ്കിൽ ഉമർ(റ)വിന്റെ പ്രവ്യ ത്തിയെ തിരുത്തുമായിരുന്നു. അങ്ങനെ ഉണ്ടായിട്ടില്ല. വിശുദ്ധ റമ ളാനിൽ ഒമ്പതോ പന്ത്രണ്ടോ റക് അത്ത് ഉമർ (റ) സ്വന്തം വകയായി കൂട്ടുകയില്ലെന്നാണ് വിശ്വാസികൾ നിർബന്ധമായും വിശ്വസിക്കേ ണ്ടത്.
ഉബയ്യ്ബ്നു കഅ്ബ് (റ)ന്റെ നേതൃത്വത്തിൽ നടന്ന തറാവീ ഹിന്റെ ജമാഅത്തിൽ ഉമർ (റ) പങ്കെ ടുത്തിരുന്നു. ഇബ്നു സഅദ് (റ) ഈ വസ്‌തുത തൻ്റെ ത്വബഖാതിൽ (5:59) രേഖപ്പെടുത്തിയിരിക്കുന്നു. (ഉമർ(റ) പ്രസ്‌തുത ജമാഅത്തിൽ പങ്കെടുത്തിരുന്നില്ല എന്ന ഒരു പുതിയ വാദം മുജാഹിദുകൾക്കു ണ്ടെന്ന കാര്യം ഓർക്കുക).
ബുഖാരി(റ) തൻ്റെ സ്വഹീഹി ൽ കച്ചവടത്തിൻ്റെ അധ്യായത്തിൽ ഈസാ നബിയുടെ ആഗമനം, വുളൂഇൻ്റെ അധ്യായത്തിൽ കുട്ടി കൾക്ക് മധുരം കൊടുക്കുന്ന ഹദീ സ്, തഹജ്ജുദിൻ്റെ അധ്യായത്തിൽ ജുമുഅയുടെ മുമ്പുള്ള രണ്ട് റക് അത്ത് സുന്നത്ത് നിസ്‌കാര ത്തിൻ്റെ ഹദീസ് എന്നിങ്ങനെ ഉദ്ധ രിച്ചതായി കാണാം. തറാവീഹിൻ്റെ അധ്യായത്തിൽ 11 റക്‌അത്തിന്റെ ഹദീസ് കൊടുത്തത് കൊണ്ട് മാത്രം തറാവീഹ് 11 ആണെന്ന് കണക്ക് കൂട്ടുന്നത് വിഡ്ഢിത്തമാ ണെന്ന് മനസ്സിലാക്കാവുന്നതാണ്.
ബിദഈ തെളിവുകളുടെ വിശകലനം
“റമളാനിലും അല്ലാത്ത കാല ങ്ങളിലും നബി(സ) പതിനൊന്ന് റക് അത്തുകളേക്കാൾ വർദ്ധിപ്പി ക്കാറുണ്ടായിരുന്നില്ല” എന്ന ആശ യമുള്ള സ്വഹീഹുൽ ബുഖാരി അടക്കമുള്ള മിക്ക ഗ്രന്ഥങ്ങളിലും റിപ്പോർട്ട് ചെയ്ത് ഹദീസാണ് ഇരു പതിൽ കുറഞ്ഞ തറാവീഹുകാ രുടെ തെളിവ്. എന്നാൽ റമളാ നിലെ പ്രത്യേക നിസ്‌കാരമാണ് തറാവീഹെന്ന് തെളിവ് സഹിതം മുമ്പ് രേഖപ്പെടുത്തിയതാണ്. ഹദീ സിലെ "റമളാനിലും അല്ലാത്ത കാലങ്ങളിലും" എന്ന പരാമർശം തന്നെ എല്ലാ കാലങ്ങളിലുമുള്ള നിസ്കാരത്തെ പറ്റിയാണെന്ന് അറി യിക്കുന്നു. ഈ ഹദീസിൽ പരാ മർശിച്ച നിസ്ക്‌കാരം വിത്റാണെന്ന് രേഖപ്പെടുത്തിയവർ നിരവധിയാ ണ്. (അൽ മത്വാലിബ് - 1:202, തുഹ്ഫ 2:225, ഇർശാദുസ്സാരി 3:426, ഗായതുൽ ബയാൻ: 79, മജ്‌മു ഉൽ ഫതാവാ 23:112 എന്നിവ ശ്രദ്ധി ക്കുക. മാത്രമല്ല, ഈ ഹദീസ് ബുഖാരി (റ) മുസ്‌ലിം (റ) തുടങ്ങി യവർക്ക് ലഭിച്ചത് മാലിക് (റ) വഴി യാണ്. മഹാൻ തൻ്റെ ഗ്രന്ഥമായ മുവത്വയിൽ വിത്റിന്റെ അധ്യായ ത്തിലാണ് ഈ ഹദീസ് കൊടുത്തി രിക്കുന്നത്. നാല് റക് അത്ത് നിസ്ക്‌കരിച്ചു പിന്നെ നാല് റക് അത്ത് നിസ്‌കരിച്ചു പിന്നീട് മൂന്ന് റക്അത്ത് നിസ്‌കരിച്ചുവെന്നാണ് ഹദീസിലുള്ളത്. ഈരണ്ട് റക്‌അ ത്തായിട്ടാണ് ബിദഇകൾപോലും റമളാനിലെ നിസ്കാരം നിർവ്വഹി ക്കുന്നത്. നന്നാല് റക്അത്ത് വീത മാണ് നബി (സ) നിസ്‌കരിച്ചത്. റക്‌അത്തുകളുടെ എണ്ണത്തിന് ഈ ഹദീസ് തെളിവാക്കുന്നവർ തന്നെ നിസ്‌കാരത്തിൻ്റെ രൂപത്തിൽ നബിചര്യക്കെതിരിൽ പ്രവർത്തി ക്കുന്ന വിരോധാഭാസവും ഇവിടെ പ്രകടമാകുന്നു.
സ്വഹീഹുൽ ബുഖാരിയിൽ തറാവീഹിന്റെ അധ്യായത്തിൽ ഉദ്ധ രിച്ചതുകൊണ്ട് ഈ ഹദീസ് തറാ വീഹ് ബാധകമാണെന്ന ബിദഈ വാദവും നിരർത്ഥകമാണ്. ഇമാം ബുഖാരി(റ) തലവാചകവും ഉള്ള അടക്കവും തമ്മിൽ പ്രത്യേക രൂപത്തി ലുള്ള ബന്ധമാണ് സ്വീകരിച്ചത്. തലവാചകവുമായി ഏതെങ്കിലും വിധേന ബന്ധമുള്ളതും, അധ്യായ ത്തിന് ഖണ്ഡനമായി വരുന്നതുമായ ഹദീസുകളും ഇമാം ബുഖാരി(റ) ഉദ്ധരിക്കാറുണ്ട്. രാത്രിയിലെ എല്ലാ നിസ്‌കാരങ്ങളെപ്പറ്റിയും ചർച്ച ചെയ്യുന്ന കൂട്ടത്തിലാണ് ഈ ഹദീസ് വരുന്നത്. ഈ ഹദീസ് തന്നെ മറ്റു ചില അധ്യായങ്ങളിലും കൊടുത്തു.
**
റമളാനിൽ തറാവീഹിനോട് കൂടെയാണ് വിത്ർ നിസ്ക്‌കരിക്കു ന്നത് എന്ന ബന്ധം ഉള്ളതുകൊണ്ട് തറാവീഹിന്റെ അധ്യായത്തിൽ ഈ ഹദീസ് കൊണ്ടുവരാൻ ന്യായമു ണ്ട്. ശാഫിഈ(റ) ഇരുപത് റക്‌അ ത്താണ് തറാവീഹ് നിസ്‌കരിക്കേ ണ്ടത് എന്ന് പറഞ്ഞ മഹാനാണ്. ഇമാം ബുഖാരി(റ) ശാഫിഈ മദ്ഹബുകാരനാണ്. ഈ ഹദീസ് തന്റെ സ്വഹീഹിൽ ഉദ്ധരിച്ച ബുഖാ രി(റ) (തറാവീഹിൻ്റെ അധ്യായ ത്തിൽ) ഇരുപത് റക്അത്ത് തറാ വീഹ് നിസ്കരിക്കുന്ന മഹാനാണ് എന്ന് ചുരുക്കം.
ഉബയ്യുബ്നു കഅ്ബി(റ) നോടും തമീമുദ്ദാരി(റ)യോടും ജന ങ്ങൾക്ക് ഇമാമായി പതിനൊന്ന് റക് അത്ത് നിസ്ക്‌കരിക്കാൻ ഉമർ(റ), ആജ്ഞാപിച്ചുവെന്ന ഇമാം മാലി കും (റ) ബൈഹഖി(റ)യും റിപ്പോർ ട്ട് ചെയ്‌ത ഹദീസാണ് ബിദഇക ളുടെ മറ്റൊരു തെളിവ്. തറാവീഹ് മൂന്ന് റക്‌അത്ത് വിതർ അടക്കം ഉമർ(റ)ൻ്റെ കാലത്ത് 23 ആയിരു ന്നുവെന്ന് മുവത്വയിൽ തന്നെ യസീ ദുബ്‌നു റൂമാനിൽ നിന്ന് നിവേദനം കാണാം. രണ്ട് ഹദീസും ഉദ്ധരിച്ച മാലിക് (റ) ഇരുപതിൽ കുറഞ്ഞ തറാവീഹ് അംഗീകരിക്കുന്നില്ലെന്ന സത്യം സർവ്വർക്കും അറിയാവുന്ന താണ്. എന്നാൽ 11 റക്‌അത്തിന്റെ ഹദീസിനെ സംബന്ധിച്ച് വ്യത്യസ് ത റിപ്പോർട്ടുകളെ അവലംബമാക്കി പരിശോധിക്കാവുന്നതാണ്. ഉബയ്യ്ബ്‌നു കഅ്ബി(റ)ന്റെ നേത്യ ത്വത്തിൽ ഉമർ(റ) തറാവീഹ് ' പുന:സംഘടിപ്പിച്ചപ്പോൾ 20 റകഅ ത്തായിരുന്നുവെന്നത് മുഹമ്മ ദുബ്നു യൂസുഫ് വഴിയല്ലാത്ത എല്ലാ നിവേദക പരമ്പരയിലും കാണാവുന്നതാണ്. മുഹമ്മദുബ്‌നു യൂസുഫ് വഴിയിലൂടെയുള്ള മൂന്ന് പരമ്പരയിലും 20 എന്ന് തന്നെയാ ണ്. മറ്റു മൂന്ന് നിവേദക പരമ്പര യിൽ പതിനൊന്ന് എന്നാണ്. മുസ ന്നഫ് അബ്ദിൽ റസാഖ്, മവാഹി ബുല്ലദുന്നിയ്യ, മുസന്നഫ് ഇബി അബീ ശൈബ, മുവത്വ, നൈലുൽ ഔത്വർ തുടങ്ങിയ ഗ്രന്ഥങ്ങൾ ഇ തിന് സാക്ഷിയാണ്. മുഹമ്മദുബ് നു യൂസുഫിൽ നിന്ന് സംഭവിച്ച പിഴവാകാൻ സാധ്യതയുണ്ട്. ആരി ലും പിഴവ് ആരോപിക്കാതെയും ഇതിനെ ന്യായീകരിക്കാം. ഉബ യ്യുബ്‌നു കഅ്ബും(റ), തമീമുദ്ദാ രിയും മാറി മാറി പത്തും പതിനൊ ന്നും നിസ്ക്‌കരിക്കുന്നു. ചിലപ്പോൾ പത്തും പതിമൂന്നും നിസ്‌കരിക്കു ന്നു. ഓരോരുത്തരും ഇങ്ങനെ നിസ്ക്കരിക്കുന്നത് കൊണ്ട് രണ്ടാ ളെപ്പറ്റിയും 11 നിസ്ക്കരിച്ചുവെന്ന് പറയാവുന്നതാണ്.
ഇബ്‌നു ഖുസൈമ(റ) റപ്പോർ ട്ട് ചെയ്‌ത ഒരു ഹദീസാണ് ബിദഇ കൾ ഉദ്ധരിക്കുന്ന മറ്റൊരു തെളിവ്. ജാബിർ (റ)ൽ നിന്ന് നിവേദനം: “നബി(സ) ഞങ്ങൾക്ക് ഇമാമായി എട്ട് റക്അത്തും വിന്റും നിസ്‌ക രിച്ചു" ഈ ഹദീസിന്റെ നിവേദക പരമ്പരയിലുള്ള ഈസബ്‌നു ജാരി യ യോഗ്യായോഗ്യത സംബന്ധിച്ച് തർക്കത്തിലിരിക്കുന്ന വ്യക്തിയാ ണെന്ന് ബിദഇകൾ പ്രശംസിക്കാ റുള്ള ദഹബി തന്നെ അദ്ദേഹത്തി ൻ്റെ മീസാനുൽ ഇഅ്തിദാലിൽ (3:310) രേഖപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെയുള്ളവരുടെ ഹദീസ് തെളിവിന് കൊള്ളില്ലെന്ന് കർമ്മശാസ്ത്ര നിദാന ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. ഈ ഹദീസിന്റെ നിവേദക പരമ്പര മാധ്യമ നിലവാരമുള്ളതാണെന്ന ദഹബിയുടെ പരാമർശത്തെ ഇമാം നെമവി എതിർത്തിട്ടുണ്ട്. (തഅ് ലീഖുആസാരിസ്സുന്നൻ 2:52).ഈ ഹദീസ് ഇബ്‌നു ഖുസൈമ വിത് നിർബ ന്ധമില്ലെന്ന് തെളിയിക്കാൻ കൊടുത്തതാണ്. തറാവീ ഹിന്റെ അധ്യായത്തിൽ ഈ ഹദീസ് കൊണ്ട് വന്നിട്ടി ല്ല. ഈ ഹദീസിൻ്റെ അവസാനത്തിൽ ഇങ്ങനെ കാണാം: “നിങ്ങൾക്ക് വിത്ർ നിർബന്ധമാക്കപ്പെടു ന്നത് ഞാൻ ഇഷ്‌ടപ്പെടുന്നില്ല". ഹദീസിലെ ഈ അവ സാന വാചകവും പ്രസ്‌തുത ഹദീസ് തറാവീഹുമായി ബന്ധമില്ലെന്ന് തെളിയിക്കുന്നു.
ഈ ഹദീസിന് മറ്റൊരു വിശദീകരണം ചില പണ്ഡിതന്മാർ നടത്തിയിട്ടുണ്ട്. ഇമാം മഹല്ലി(റ) രേഖ പ്പെടുത്തുന്നു. മൂന്ന്, നാല് രാത്രികളിൽ മാത്രമാണ് ജാബിർ(റ) വന്നിട്ടുണ്ടാവുക. ഇത് എട്ട് റക്അത്ത് ബാക്കിയുള്ളപ്പോഴാണെന്ന് ഖൽയൂബി (റ)യും രേഖ പ്പെടുത്തിയിട്ടുണ്ട്. (മഹല്ലി ഖൽയൂബിൽ സഹിതം: 1:217). ബുഖാരി മുസ്‌ലിം റിപ്പോർട്ട് ചെയ്‌ത ഹദീസിൽ തറാവീഹ് നിസ്‌കാരത്തിന് നബി(സ) മൂന്ന് ദിവസം നേതൃത്വം കൊടുത്തുവെന്നും നാലാം ദിവസം വന്നി ട്ടില്ലെന്നും കാണാം. എന്നാൽ ജാബിർ(റ)വിൻ്റെ ഹദീ സിൽ രണ്ടാം ദിവസം വന്നിട്ടില്ലെന്നാണ് ഉള്ളത്. അഥവാ മൂന്ന് നാലു രാത്രികളിൽ മാത്രം വന്ന ജാബിർ( റ) മൂന്നാം രാത്രി പന്ത്രണ്ട് റക്അത്ത് കഴിഞ്ഞതിന് ശേഷമായിരിക്കാം വന്നത് എന്ന സാധ്യതയെയാണ് ഇമാം മഹല്ലിയും ഖൽയൂബിയും രേഖപ്പെടുത്തിയത്. നിവേദക പരമ്പര കുറ്റമറ്റതല്ല എന്നതും, ഇനി സ്വഹീ ഹായാൽ തന്നെ മേൽ വിവരിക്കപ്പെട്ട സാധ്യതകൾ ഉള്ളത് കൊണ്ടും ഈ ഹദീസ് എട്ടും മൂന്നും എന്ന ആശയത്തിന് രേഖയാക്കാൻ പറ്റില്ലെന്ന് തെളിഞ്ഞിരി ക്കുകയാണ്.
മുജാഹിദ് നിലപാടുകളിലെ വൈരുദ്ധ്യങ്ങൾ
ഇന്നലെ ഒന്ന് ഇന്ന് മറ്റൊന്ന് നാളെ രണ്ടുമല്ലാത്ത പുതിയത് എന്ന തത്വം തറാവീഹിന്റെ കാര്യത്തിലും കാണാം. അൽ മുർശിദ് പു: 1, പേ: 384ലും പു: 2, പേ: 395, 396, 416ലും തറാവീഹ് ഇരുപതാണെന്ന് തെളിവ് സഹിതം മുജാഹിദ് പണ്ഡിത സംഘടനയുടെ ദീർഘ കാല പ്രസിഡന്റായിരുന്ന കെ.എം. മൗലവി എഴുതി. ഇ.കെ., ടി.കെ. എം.സി.സി. മൗലവിമാർ തയ്യാറാക്കിയ കിതാബുൽ അവ്വലി ഫിൽ അമലിയ്യാത്തിൽ തറാവീഹ് റമളാനിൽ മാത്രമാണ് ഉള്ളതെന്നും അത് ഇരുപതാ ണെന്നും വിത്ർ മറ്റൊരു നിസ്‌കാരമാണെന്നും എഴു തി. 2009 ആഗസ്റ്റ് അൽ മനാറിൽ തറാവീഹ് റമളാനിലെ പ്രത്യേക നിസ്‌കാരമല്ലെന്നും അത് പതിനൊന്ന് റക് അത്താണെന്നും എഴുതി. തറാവീഹ് പതിനൊന്ന് റക്അത്തിൽ കൂടുതലാക്കൽ അനാചാരമെന്നാണ് മറ്റൊരു മൗലവി എഴുതിയത്. (മുസ്‌ലിംകളിലെ അനാചാരങ്ങൾ : 274).
തറാവീഹ് പതിനൊന്നിൽ കൂടിയാൽ കുറ്റമൊന്നു മില്ല. എണ്ണം ക്ലിപ്ലതപ്പെടുത്തിയിട്ടില്ല. (റമദാൻ, ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ഷാജ) ഇങ്ങനെയും ഒരു മൗലവി എഴുതിയിരിക്കുന്നു.
“കേരളത്തിലെ ഇസ്‌ലാഹികളെക്കുറിച്ച് അവർ എട്ട് റക്അത്തുകാരാണെന്ന വാദം നുണ പ്രചരണ മാണെന്ന് ഇവിടെ പ്രത്യേകം ഉണർത്തുന്നു."' അബ്‌ദുൽ ജബ്ബാർ മൗലവിയുടെ ഈ പരാമർശം (അ ഹ്ലുസ്സുന്ന ആദർശം പേ: 84) ഹിമാലയൻ നുണയാ ണ്. മുജാഹിദുകൾക്ക് എട്ട് റക്‌അത്ത് വാദം ഉണ്ടായ തായി തെളിയിക്കുന്ന രേഖകൾ നിരവധിയാണ്. വക്കം മൗലവി എന്ന ഗ്രന്ഥം പേ: 98 അൽ ഇസ്‌ലാഹ് പു അ 2, ല: 1, അൽ ഇസ്‌ലാഹ് 1996 സപ്‌തംബർ, ശബാബ് 2009 മെയ് 1, എന്നിവ ഉദാഹരണങ്ങളാണ്. സ്വലാത്തു ല്ലൈൽ എന്ന നിസ്‌കാരത്തിൻ്റെ വിവിധ പേരുകളാണ് (സാഹചര്യങ്ങൾക്കനുസരിച്ച്) തഹജ്ജുദും വിതറും തറാവീഹും എന്ന വാദവും മുജാഹിദുകൾ അവരുടെ പാഠപുസ്‌തകത്തിൽ പഠിപ്പിക്കുന്നു. (1985-ൽ തയ്യാറാ ക്കിയ ഇസ്‌ലാമിക കർമ്മശാസ്ത്രം - മൂന്നാം ക്ലാസ്).
മുജാഹിദുകളുടെ നുണകൾ
ഉമർ(റ)വിന്റെ കാലത്ത് തറാവീഹ് ഇരുപത് റക് അത്ത് നിസ്‌കരിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ബൈഹഖിയുടെ ഹദീസിലെ റിപ്പോർട്ടർമാരിൽ പെട്ട അബൂ അബ്ദില്ലാഹിബ്‌നു ഫൻജവൈഹി അയോഗ്യ നാണെന്ന് ഇബ്നു ഹജർ പറഞ്ഞിരിക്കുന്നുവെന്ന പച്ച ക്കള്ളം 1984 ജൂൺ മാസത്തെ റമളാൻ സ്പെഷ്യൽ അൽ മനാറിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1988ൽ അൽ മനാറിൽ ഇതിന് ഒരു വിശദീകരണം വന്നിരു ന്നു. ഹദീസ് ദുർബലമാണെന്നും അസ്വീകാര്യമാ ണെന്നും പ്രസ്തുത ലേഖനത്തിൽ കൊടുത്ത പരാ മർശവും അടിസ്ഥാനരഹിതമാണ്. ഫഞ്ചവൈഹി യുടെ ചരിത്രം രേഖപ്പെടുത്തുകയും, യോഗ്യനാ ണെന്നു വ്യക്തമാക്കുകയും ചെയ്‌ത ചരിത്ര ഗ്രന്ഥങ്ങളുണ്ട്. (തദ്‌കിറത്തുൽ ഹുഫാ ള്, സിയറു അഅ്ലാമിന്നുബലാഅ്, -ശദറാത്തു ദഹബ് തുടങ്ങിയവ കാണുക). ഈ ഹദീസിൻ്റെ പര മ്പര സ്വഹീഹാണെന്ന് ഇമാം നവ വി(റ)യും സുബ്‌കി' (റ)യും പ്രസ്താവിച്ചത് മുമ്പ് രേഖപ്പെടു ത്തിയതാണ്.
ഒരു മുജാഹിദ് മൗലവി ഇപ്ര കാരം എഴുതി: "നാലു മദ്ഹബു കളുടെ ഇമാമുകളും ഖിയാമ് റ ളാൻ വിത്റിന് പുറമെ ഇരുപതാ ണ് എന്ന് അഭിപ്രായപ്പെട്ടവരാണ്". ഈ പച്ച പരമാർത്ഥം മൗലവി ഇവിടെ രേഖപ്പെടുത്തിയ ശേഷം വ്യാജവും ധിക്കാരപരവുമായ മറ്റൊരു പരാമർശം ഇങ്ങനെ വായി ക്കാം. “ഈ വിഷയത്തിൽ ആയി ശ(റ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഏറ്റവും പ്രബലമായ ഹദീസ് ലഭ്യ മാവാതെ പോയതുകൊണ്ടാകാം അവർ ഇരുപതിനെ സ്ഥിരപ്പെടു ത്തിയത്. (വിചിന്തനം 2009 ജൂലൈ 3) എഴുതയപ്പെട്ട ഗ്രന്ഥങ്ങളിലെ ഹദീസുകളുടെ എത്രയോ ഇരട്ടി മദ്ഹബിന്റെ ഇമാമുകൾ ഉൾപ്പെടെ യുള്ള പൂർവ്വകാല പണ്ഡിതർക്ക് ലഭിച്ചിട്ടുണ്ടെന്ന സത്യം ഇബ്നു തീമിയ്യ പോലും തന്റെ റഫ്ഉൽ മലാമിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആയിശ(റ) യിൽ ഉദ്ധരിക്ക പ്പെട്ട പ്രസ്‌തുത ഹദീസ് ബുഖാ രിയും മുസ്‌ലിമും അബൂദാവൂദും തുർമുദിയും നസാഇയുമെല്ലാം മാലിക് (റ) വഴിയാണ് നബി(സ)യി ലേക്ക് ചേർക്കുന്നത്. മാലിക് (റ) സഈദി(റ)ൽ നിന്നും സഈദ്( റ) അബൂസലമ(റ)യിൽ നിന്നും, . അബൂസലമ(റ) ആയിശ(റ)യിൽ നിന്നുമാണ് റിപ്പോർട്ട്. ഇമാം മാലിക് (റ) മുഖേന കടന്നുപോയ ഒരു ഹദീസ് മഹാന് ലഭിച്ചിട്ടില്ലെ ന്നത് എത്ര വിചിത്രമാണ്. മാത്രമ ല്ല, തന്റെ ഗ്രന്ഥമായ മുവത്വയിൽ 265-ാം നമ്പരായി ഈ ഹദീസാണ് കൊടുത്തിരിക്കുന്നത്. ഈ ഹദീസ് ലഭ്യമായ മാലിക്(റ) ഇരുപതാണ് തറാവീഹ് എന്ന് വ്യക്തമാക്കിയതാ ണ്. വിതിൻ്റെ അധ്യായത്തിലാണ് ഈ ഹദീസ് കൊടുത്തിരിക്കുന്നത്.
ഇമാം ശാഫിഈ(റ) പത്താം വയ സ്സിൽ മുവത്വ മനഃപാഠമാക്കി. പതി നൊന്നിൻറെ ഹദീസ് മാത്രം മനഃപാഠമാക്കിയില്ലെന്ന് ഒരു ചരിത്ര ത്തിലും കാണാനുമില്ല. മുവത്വ ഇമാം ശാഫിഈ(റ)യിൽ നിന്ന് പഠിച്ച അഹ്‌മദ്‌ബ്‌നു ഹമ്പലും(റ) ഈ ഹദീസ് കണ്ടിട്ടുണ്ട്. മാത്രമ ല്ല, തന്റെ മുസ്‌നദിൽ (നമ്പർ 24128) ഈ ഹദീസ് രേഖപ്പെടുത്തിയിട്ടു ണ്ട്. മദ്ഹബിന്റെ ഇമാമുകൾക്ക് പതിനൊന്നിന്റെ ഹദീസ് ലഭ്യമാവാ ത്തത് കൊണ്ടാകാം ഇരുപതിനെ സ്ഥിരപ്പെടുത്തിയതെന്ന പരാമർശം മൗലവിയുടെ അജ്ഞതയുടെയും നുണയുടെയും ധിക്കാരത്തി ൻ്റെയും ആഴം മനസ്സിലാക്കിത്തരു ന്നു. ഹദീസ് ക്രോഡീകരണത്തിന് ശേഷം ജീവിച്ച നവവി (റ) തൻ്റെ റിയാളുസ്സ്വാലിഹീനിൽ (നമ്പർ: 1172) ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ തൻ്റെ ഫിഖ്ഹ് ഗ്രന്ഥങ്ങ ളിൽ തറാവീഹ് ഇരുപതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഹദീസ് കണ്ടിരുന്നുവെങ്കിൽ പതി നൊന്നാണെന്ന് പറയുമായിരുന്നു വെന്ന മൗലവിയുടെ മോഹവും സഫലമാകുന്നില്ല.
2009 ആഗസ്റ്റ് അൽമനാറിലും നുണകളുണ്ട്. റമളാനിൽ നബി( സ)യുടെ നിസ്‌കാരം എങ്ങനെയാ യിരുന്നുവെന്ന അർത്ഥത്തന് പകരം "നബി(സ) റമസാനിൽ എത്ര റക്‌അത്തായിരുന്നു നമസ്‌കരിച്ചിരുന്നത്" എന്നാണ് കൊടുത്തിരിക്കുന്നത്. ബൈന കുല്ലി തസ്ലീ മതൈനി എന്ന ഫത്ഹുൽ ബാരി യുടെ ഇബാറത്തിന് ഈരണ്ട് റക് അത്തുകൾക്കിടയിൽ എന്നാണ് അർത്ഥം നൽകിയത്. ഈരണ്ട് സലാമുകൾക്കിടയിൽ (നന്നാലു റക് അത്തുകൾക്കിടയിൽ ) എന്നാണ് ഇതിൻ്റെ ശരിയായ അർത്ഥം.
ഉമർ(റ) ഒരു ഇമാമിൻ്റെ കീഴിൽ 11 റക്‌അത്ത് നിസ്‌കരി ക്കാൻ കൽപ്പിക്കുകയുണ്ടായി (ബു ഖാരി) 2007 മാർച്ച് അൽമനാറിലെ ഒരു നുണയാണിത്. ഇങ്ങനെ ഒരു ഹദീസ് ബുഖാരിയിൽ ഇല്ലെന്നത് സർവ്വർക്കും അറിയാം. മുജാഹിദു കൾ തറാവീഹിൻ്റെ കാര്യത്തിൽ നുണകൾ നിരത്തിയിട്ടും അവരുടെ വാദങ്ങൾ നിരന്തരം മാറിക്കൊണ്ടി രിക്കുന്നുവെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.
തറാവീഹ് നിസ്‌കാരം ഇരു പത് റക്‌അത്താണ് എന്ന് വിശ്വസി ക്കുകയും അത്രതന്നെ നിസ്കരി ക്കുകയും ചെയ്യുന്നവരായ മുസ്‌ലിം കളിലെ മഹാഭൂരിപക്ഷത്തോ ടൊപ്പം സ്വഹാബികൾ താബിഉ കൾ, മദ്ഹബിൻ്റെ നാല് ഇമാമു കൾ ഉൾപ്പെടെയുള്ള പതിനായിര ക്കണക്കിന് പണ്ഡിതരുടെ പിന്തു ണയുണ്ട്. വിശ്വാസികൾ നല്ലതായി കാണുന്നത് അല്ലാഹുവിന്റെ അടു ക്കലും നല്ലതു തന്നെയാണെന്ന വസ്‌തുത ഇത്തരുണത്തിൽ ശ്രദ്ധേ യമാണ്. ഇസ്‌ലാഹീ പ്രസ്ഥാന ത്തിന്റെ സ്ഥാപകനായ ഇബ്നുതീ മിയ്യയും പതാക വാഹകനായ ഇബ്നുൽ ഖയ്യിമും ആദർശ നായ കനായ ഇബ്നു അബ്ദിൽ വഹാബും തറാവീഹ് ഇരുപതാ ണെന്ന് അഭിപ്രായപ്പെട്ടവരാണ്. ഇരുപത് റക്‌അത്ത് അനാചാരമാ ണെന്ന വാദം സഊദിയിലെ ഇബ്‌നുബാസ്, ശൈഖ് മുഹമ്മദ് സ്വാലിഹ്, ശൈഖ് അബ്‌ദുറഹ്‌മാൻ അൽ ഹുവൈസിൽ തുടങ്ങിയ വർക്കൊന്നുമില്ല. സ്വഹാബത്ത് സ്വിറാത്തുൽ മുസ്‌തഖീമിലാണ്. ആ പാതയിൽ നിലയുറപ്പിക്കാൻ 17 പ്രാവശ്യം പ്രാർത്ഥിക്കാൻ സത്യ വിശ്വാസികൾ കടപ്പെട്ടവരാണ്. ഇരുപതിൽ കുറഞ്ഞ തറാവീഹ് വാദക്കാർക്ക് ഈ പ്രാർത്ഥന ഉരു *വിടാൻ ധാർമ്മികാവകാശമില്ല. വാക്കും പ്രവൃത്തിയും പ്രാർത്ഥ നയും പ്രായോഗിക നിലപാടും എതിരാകുന്ന വിരോധാഭാസമാണ് മുജാഹിദുകൾക്കിടയിൽ തറാവീ ഹിൻ്റെ കാര്യത്തിലും പ്രകടമാവു ന്നത്. മുഹമ്മദ് നബി(സ) യോട് എതിരാവുകയും സത്യവിശ്വാസിക ളുടെ പവിത്ര പാതയിൽ നിന്ന് പിൻമാറുകയും ചെയ്‌തവരുടെ വാസസ്ഥലം നരകമാണ് എന്ന ഖുർആനിക വചനം സഗൗരവ്വം പരിഗണിക്കേണ്ടതാണ്.