Site-Logo
POST

ആഇശാ ബീവി ﵁ യുടെ ബുഖാരിയിലെ ഹദീസ്

ഉവൈസ് അദനി വെട്ടുപാറ

|

22 Dec 2024

feature image

വഹാബികൾ തറാവീഹിന്റെ വിഷയത്തിൽ തുരുപ്പ് ചീട്ടാ യി പരിചയപെടുത്തുന്ന ഒരു ഹദീസാണ് തിരുനബിയുടെ നിസ്കാരത്തെ കുറിച്ചുള്ള ആയിശ ബീവി(റ) യുടെ വിശദീക രണം. യഥാർത്ഥത്തിൽ പ്രസ്തുത ഹദീസിന് തറാവീഹുമായി യാതൊരു ബന്ധവുമില്ല. തിരുനബിﷺ യുടെ റമളാൻ നമസ്കാരത്തെ കുറിച്ച് ചോദിച്ചപ്പോഴുള്ള അഇശാ ബീവിയുടെ മറുപടിയാണത്.

ما كان أي النبي -صلى الله عليه وسلم- يزيد في رمضان ولا في غيره على إحدى عشرة ركعة 
صحيح البخاري/2013

“തിരുനബി (സ്വ) റമളാനിലും ഇതര മാസങ്ങളിലും പതിനെന്നിനെക്കാൾ അധികരിപ്പിക്കൽ ഇല്ലായിരുന്നു”

ഈ ഹദീസിലെ "പതിനൊന്നിനേക്കാൾ അധികരിപ്പിക്കലില്ലാ യിരുന്നു" എന്ന അര വരിയെടുത്താണ് തറാവീഹ് പതിനെന്നാണന്ന് ഇവർ സ്ഥാപിക്കുന്നത്. 

   ما كان يزيد في رمضان ولا في غبره

"റമളാനിലും ഇതര മാസങ്ങളിലും പതിനൊന്നിനെക്കാൾ അധികരിപ്പിക്കാറില്ല" എന്നാണ് ആയിശ ബീവി പറഞ്ഞത്. പ്രസ്തുത പരാമർശത്തിൽ നിന്ന് തന്നെ ആയിശ ബീവി പറ ഞ്ഞത് റമളാനിലെ സ്പെഷ്യൽ നിസ്കാരമായ തറാവീഹിനെ പറ്റിയല്ല എന്ന് ബോധ്യമാകുന്നുണ്ടല്ലോ. 'തറാവീഹ് ' റമളാനിലെ സ്പെഷ്യലാണന്ന് നിരവധി തെളിവുകൾ കൊണ്ട് നാം സ്ഥിരപ്പെടുത്തുകയും ചെയ്തു. 
ചുരുക്കത്തിൽ റമളാനിലും അല്ലാത്തപോഴുമുള്ള ഒരു പ്രത്യേക നിസ്കാരത്തിനെ സംബന്ധിച്ചാണ് ആയിശ ബീവി(റ) പറഞ്ഞതെന്ന് വ്യക്തം.
അല്ലാത്ത പക്ഷം തിരുനബി 17 റക്അത്ത് ഫർള് നിസ്കാരവും ഇതര സുന്നത് നിസ്കാരങ്ങളും നിസ്കരിക്കാറില്ല എന്നടക്കം പറയേണ്ടി വരും. നഊദുബില്ലാഹ്..!
ആയിശ ബീവി പറഞ്ഞ നിസ്ക്കാരം ഏത് ?
തിരുനബി പതിനൊന്നിനെക്കാൾ അധികരിപ്പിക്കാറില്ല എന്ന് ആയിശ ബീവി പറഞ്ഞത് വിത്റിനെ സംബന്ധിച്ചാണ്.
ഇമാം ഖസ്ഥല്ലാനി(റ) പറയുന്നത് കാണുക.

قال الإمام القسطلاني وأما قول عائشة الآتي في هذا الباب إن شاء الله تعالى ما كان أي النبي -صلى الله عليه وسلم- يزيد في رمضان ولا في غيره على إحدى عشرة ركعة فحمله أصحابنا على الوتر) إرشاد الساري/ الإمام القسطلاني 3/ 426(

"ആഇശ ബീവിയുടെ ഹദീസ് വിത്റിന്റെ മേൽ ഹംല് ചെയ്യപെടണം" (ഇർഷാദുസ്സാരി:3/426)

ആയിഷ ബീവിയുടെ ഹദീസ് വിത്റിനെ പറ്റിയാണെന്ന് നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ചില ഉദാഹര ണങ്ങൾ 

1.    إرشاد الساري/ الإمام القسطلاني 3/ 426
2.    فتح الرحمان/ الإمام أحمد الرملي 1/ 258
3.    دليل الفالحين/ الإمام ابن علان 6/ 498
4.    تحفة المحتاج/ الإمام ابن حجر الهيتمي 2/ 255
5.    الغرر البهية/ الإمام زكريا الأنصاري 1/ 395
6.    الإبريز/ الإمام البلقيني 223
7.    إقامة البرهان/ الإمام ابن زياد 15

തറാവീന്റെ അദ്ധ്യായത്തിൽ വിത്റിന്റെ ഹദീസ് എന്തിന് കൊണ്ട് വന്നു. ?
സാധാരണ ഫുഖഹാഉം മുഹദ്ദിസികളും ഹജ്ജിന്റെ ബാബിൽ സിയാറത്ത് ചർച്ച ചെയ്യാറുണ്ട്. അതിനുള്ള കാരണം ഹജ്ജിനോട് അനുബന്ധിച്ച് സാധരണ ഹാജിമാർ സിയാറത്ത് ചെയ്യാറുണ്ട് എന്നതിലാണ്. ഇത് പോലെ തറാവീഹ് കഴിഞ്ഞാൽ ജനങ്ങൾ സാധാരണയായി വിത്റാണ് നിസ്കരിക്കാറുള്ളത്. അതിനാലാണ് തറാവീഹിന്റെ അധ്യായത്തിൽ വിത്റിന്റെ ഹദീസ് കൊണ്ട് വന്നത്. റമളാനിൽ തറാവീഹ് എന്ന സ്പെഷ്യൽ നിസ്കാരമുണ്ട് എന്ന് കരുതി വിത്റ് ഒഴിവക്കാനുള്ളതല്ല എന്ന് സൂചിപ്പിക്കാനുമായിരിക്കാം ഇമാം ബുഖാരി പ്രസ്തുത ഹദീസ് തറാവീഹിന്റെ അധ്യായത്തിൽ കൊണ്ട് വന്നത്. 

ഇമാം ബുഖാരി ഈ ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ പല അധ്യായങ്ങളിലും കൊണ്ട് വന്നിട്ടുണ്ട്.  ഇമാം ബുഖാരി ഈ ഹദീസ് ഉദ്ധരിക്കുന്നത് ഇമാം മാലിക്ക് (റ) വിൽ നിന്നാണ്. ഇമാം മാലിക്(റ) ഈ ഹദീസ് മുവത്വയിൽ വിത്റിന്റെ അധ്യായത്തിലാണ് കൊണ്ടുവന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
 

Related Posts