തിരുനബി ﷺ യുടെ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായ പരമ്പരയിൽ ഉദ്ധരിക്കപ്പെട്ടിട്ടില്ല എന്ന് നാം വിശദീകരിച്ചല്ലോ. ഇനി നക്ഷത്ര തുല്യരായ സ്വഹാബത്ത് നിസ്കരിച്ച രൂപം നമുക്കൊന്ന് പരിശോധിക്കാം.
ഉമർ ﵁ ഉബയ്യ്ബ്നു കഅ്ബ് ﵁ നെ ഇമാമാക്കി തറാവീഹിന് പുത്തനുണർവ് നൽകിയത് ഇമാം ബുഖാരി ﵀ സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിക്കുന്നുണ്ട് (ബുഖാരി: 2010).
പ്രസ്തുത തറാവീഹിന്റെ റക്അത്തുകൾ എത്രയായിരുന്നു?
നമുക്കൊന്ന് പരിശോധിക്കാം.
وفي سنن البيهقي عن السائب بن يزيد قال: كانوا يقومون على عهد عمر بن الخطاب رضي الله عنه في شهر رمضان بعشرين ركعة. (السنن الكبرى/ الإمام البيهقي 4288)
സാഇബ് ബ്നു യസീദ് എന്ന സ്വഹാബി വര്യനെ തൊട്ട് ഇമാം ബയ്ഹഖി ഉദ്ധരിക്കുന്നു: ഉമർ ﵀ കാലഘട്ടത്തിൽ റമളാൻ മാസത്തിൽ സ്വഹാബത്ത് 20 റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്” (ബൈഹഖി 4266).
ഉമർ ﵁ ന്റെ നിർദ്ദേശ പ്രകാരം ഉബയ്യ് ബ്നു കഅ്ബ് ﵁ ന്റെ നേതൃത്വത്തിൽ സ്വഹാബികൾ നിസ്കരിച്ചത് 11 അല്ല 20 റക്അത്തായിരുന്നു എന്ന് ഇമാം ബൈഹഖിയുടെ ഹദീസ് കൊണ്ട് സ്ഥിരപെടുന്നു. ഇവിടെ പ്രസക്തമായ നാല് ചോദ്യങ്ങൾ ഉയർന്നു വരുന്നു
1. തിരുനബി ﷺ നിസ്കരിച്ചത് പതിനൊന്ന് റക്അത്ത് ആയിരുന്നെങ്കിൽ ബാക്കി റക്അത്തുകൾ ഉമർ ﵁ സ്വന്തം ഇഷ്ടപ്രകാരം കൂട്ടിച്ചേർത്തതാണോ?
2. ഉമർ ﵁ തന്നിഷ്ടം പ്രവർത്തിച്ചതാണെങ്കിൽ മറ്റു സ്വഹാബത്ത് അതിനെ അംഗീകരിച്ചോ?
3. നക്ഷത്ര തുല്യരാണ് എന്ന് തിരുനബി ﷺ പറഞ്ഞ സ്വഹാബികൾ തിരുചര്യക്ക് എതിരു ചെയ്യുമോ?
4. സ്വഹാബത്തിന്റെ ഈ ഏകോപനത്തിൽ തിരുനബി ﷺ നിസ്കരിച്ചതും ഇരുപതാണ് എന്ന് ബോധ്യമാകുന്നില്ലേ?
ഇനി ഹിജ്റ 970 ൽ വഫാത്തായ ഇമാം ഇബ്നു നുജൈമുൽ മിസ്വ്രി ﵀ പ്രസ്തുത തറാവീഹിനെ പറ്റി പറയുന്നത് നമുക്കൊന്ന് വായിക്കാം.
قال الإمام ابن نُجيم المصري: ثم وقفت المواظبة عليها في أثناء خلافة عمر رضي الله عنه ووافقه عامة الصحابة رضي الله عنهم كما ورد ذلك في السنن. ثم ما زال الناس من ذلك الصدر إلى يومنا هذا على إقامتها من غير نكير، وكيف لا ؟ وقد ثبت عنه صلى الله عليه وسلم “عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجز رواه أبو داود ( البحر الرائق/ الإمام ابن نجيب المصري 2/ 71 )
“ഉമർ ﵁ ന്റെ ഭരണ കാലത്ത് തറാവീഹ് 20 റക്അത്ത് ഏക ഇമാമിന്റെ കീഴിലായി നിസ്കരിക്കുന്നത് പതിവായി. പിന്നീട് അത് നമ്മുടെ കാലഘട്ടം വരെ (900 ce) ഒരാളുടെ എതിർപ്പ് പോലും ഇല്ലാതെ തുടർന്ന് പോരുന്നു. എങ്ങിനെയാണ് അതിനെ എതിർക്കാൻ സാധിക്കുക ? ഖുലഫാഉ റാഷി ദുകളുടെ ചര്യ അണപല്ല് കൊണ്ട് കടിച്ച് പിടിക്കാൻ തിരുനബി ﷺ കൽപിച്ചതല്ലേ” (അൽ ബഹ്റു റാഇഖ്/ ഇമാം ഇബ്നു നുജൈമുൽ മിസ്വ്രി 2/ 71).
സമാനമായ രീതിയിൽ ഇമാം മുല്ലാ അലിയ്യുൽ ഖാരി ﵀ യും പറയുന്നു.
قال الإمام الملا علي القاري: وكونها عشرين سنة الخلفاء الراشدين، وقوله- عليه الصلاة والسلام”عليكم بسنتي وسنة الخلفاء الراشدين” ندب إلى سنتهم (مرقاة المفاتيح/ الإمام الملا علي القاري 3/ 93)
ഇപ്രകാരം ഒരുപാട് പണ്ഡിതർ വിശദീകരിച്ചത് നമുക്ക് അവരുടെ ഗ്രന്ഥങ്ങളിൽ നിന്ന് വായിക്കാൻ സാധിക്കും. ദൈർഘ്യം ഭയന്ന് ചുരുക്കുന്നു.
സാഇബ് ബ്നു യസീദിന്റെ ഹദീസ് സ്വഹീഹ് തന്നെ
ഉമർ ﵁ ന്റെ കാലത്ത് സ്വഹാബത്ത് 20 റക്അത്ത് തറാവീഹ് ആയിരുന്നു നിസ്കരിച്ചത് എന്ന് ഈ ഹദീസ് കൃത്യ മായി നമ്മെ പഠിപ്പിക്കുന്നുണ്ട്.
എന്നാൽ പ്രസ്തുത ഹദീസ് ദുർബലമാണെന്ന അപവാദം ചിലർ പറയാറുണ്ട്. എന്നാൽ പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് നിരവധി പൗരാണികരായ മുഹദ്ദിസുകൾ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയത് 26 ഗ്രന്ഥങ്ങൽ പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ചില ഉദാഹരണങ്ങൾ താഴെ നൽകാം.
خلاصة الأحكام/ الإمام النووي 1/ 56
نصب الراية/ الإمام الزيلعي 2/ 252
طرح التثريب/ الإمام العراقي 3/ 97
عمدة القاري/ الإمام بدر الدين العيني 5/ 267
الحاوي للفتاوى/ الإمام السيوطي 1/ 415
منحة الباري/ الإمام زكري الأنصاري 4/ 441
مغني المحتاج/ الإمام الخطيب الشربيني 1/ 460
النجم الوهاج/ كمال الدين الدميري 2/ 310
كنز الراغبين/ الإمام المحلي 1/ 249
لمحات التنقيخ/ الإمام عبد الحق الدهلوي 3/ 404
إرشاد الساري/ الإمام القسطلاني 3/ 426
تخريج أحاديث الشرح الكبير/ الإمام ابن الملقن 4/ 349
ഇവരെന്നും ഇന്നോ ഇന്നലെയോ ജീവിച്ച പണ്ഡിതരല്ല. വർഷങ്ങൾക്ക് മുമ്പ് ജീവിച്ച് വലിയ ഗ്രന്ഥങ്ങൾ മുസ്‌ലിം സമൂഹത്തിന് സമർപ്പിച്ച പണ്ഡിത മഹത്തുക്കളാണ്.
ഇവരൊന്നും കാണാത്ത ദുർബലത ബൈഹഖിയുടെ ഹദീസിൽ നിന്ന് നവീനവാദികൾക്ക് എവിടെ നിന്ന് ലഭിച്ചു?