Site-Logo
POST

തിരുനബി യും തറാവീഹിൻ്റെ റക്അതുകളും

ഉവൈസ് അദനി വെട്ടുപാറ

|

15 Mar 2024

feature image

തിരുനബി ﷺ ചുരുക്കം ചില ദിവസങ്ങളിൽ പള്ളിയിൽ നിന്ന് തറാവീഹ് നിസ്കരിച്ചിരുന്നു. പിന്നീട് ജനങ്ങളുടെ ആധി ക്യവും ആവേശവും “തറാവീഹ് ഫർളാക്കപെടുന്നതി ലേക്ക് നയിക്കുമോ” എന്ന ഭയം കാരണം പള്ളിയിലേക്കുള്ള വരവ് നിർത്തുകയാണ് ചെയ്തത് (സ്വഹീഹുൽ ബുഖാരി 1129).


ഈ ദിനങ്ങളിൽ തിരുനബി ﷺ നിസ്കരിച്ച തറാവീഹിന്റെ റക്അത്തുകൾ എത്രയായിരുന്നു ?
വ്യത്യസ്ഥമായ പല റിപ്പോർട്ടുകളും വന്നിട്ടുണ്ടെങ്കിലും സ്വഹീഹായ നിലയിൽ തിരുനബി ﷺ നിസ്കരിച്ച റക്അത്തുകളുടെ എണ്ണം സ്ഥിരപെട്ടിട്ടില്ല എന്നത് തന്നെയാണ് യാഥാർത്ഥ്യം.
പ്രമുഖ ഹദീസ് പണ്ഡിതനായ ഇമാം സുബ്കി ﵀ പറയുന്നത് നോക്കൂ.

قال الإمام تقي الدين السبكي: إعلم أنه لم ينقل كم صلى رسول الله صلى الله عليه وسلم تلك الليالي هل هو عشرون أو أقل (شرح المنهاج/ الإمام تقي الدين السبكي)

“ഇമാം സുബ്കി ﵀ പറയുന്നു: പ്രസ്തുത രാത്രികളിൽ തിരുനബി ﷺ നിസ്കരിച്ചത് 20 റക്അത്താണോ 20 തിൽ താഴെ ആണോ എന്ന് സ്ഥിരപെട്ടിട്ടില്ല”.
തിരുനബി ﷺ നിസ്കരിച്ച തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായ ഹദീസുകളെ കൊണ്ട് സ്ഥിരപെട്ടിട്ടില്ല എന്ന് മറ്റു നിരവധി പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

ചില ഉദാഹരണങ്ങൾ

الحاوي للفتاوى/ الإمام السيوطي – 1/ 417
تحفة الأخيار بإحياء سنة سيد الأبرار/ الإمام عبد الحي اللكنوي – 108
فتح الباري/ الإمام ابن حجر العسقلاني – 12/ 3
الحوادث والبدع/ الإمام محمد أبوبكر الطرطوش المالكي – 55
إقامة البرهان على كمية التراويح في رمضان/ الإمام ابن زياد – 4

ഇങ്ങനെയെല്ലാം അഇമത്ത് കൃത്യമായിത്തന്നെ പറഞ്ഞിരിക്കെ തിരുനബി ﷺ നിസ്കരിച്ചിരുന്ന തറാവീഹ് 11 റക്അത്തായിരുന്നു എന്ന വാദത്തിന്റെയും തറാവീഹ് എത്രയും ആവാം എന്ന വാദത്തിന്റെയും അർത്ഥശൂന്യത ബോധ്യപ്പെടുന്നുണ്ട്.
തിരുനബി നിസ്കരിച്ച തറാവീഹ് 20 റക്അത്ത് ആയിരുന്നു എന്ന് വ്യക്തമാക്കുന്ന ളഈഫായ ധാരാളം ഹദീസുകൾ വാരിദായിട്ടുണ്ട്. പ്രസ്തുത ഹദീസുകളുടെ ദുർബലത വ്യത്യസ്തമായ കാരണങ്ങളെ കൊണ്ട് പരിഹരിക്കപ്പെടുന്നതുമാണ്.

Related Posts