ഇതര മാസങ്ങൾക്കില്ലാത്ത നിരവധി പ്രത്യേകതകൾ റമളാൻ മാസത്തിനുണ്ട്. റമളാൻ മാസത്തിന്റെ പവിത്രതക്ക് കൂടുതൽ മാറ്റ് നൽകുന്ന ഒരു നിസ്കാരമാണല്ലോ തറാവീഹ്. വിശ്വാസി സമൂഹം റമളാൻ മാസത്തിൽ ഏറെ ആദരപൂർവ്വം നിസ്കരിക്കുന്ന ഒരു നിസ്കാരം കൂടിയാണ് ഈ തറാവീഹ് നിസ്കാരം . എന്നാൽ പുത്തൻ വാദികൾ പുത്തൻ വാദങ്ങൾ ഉന്നയിച്ചുകൊണ്ട് തറാവീഹ് നിസ്കാരത്തിനെ വികലമാക്കാൻ ശ്രമിക്കുന്നുണ്ട്.
ഇതര മാസങ്ങളിലില്ലാത്ത ഒരു സ്പെഷ്യൽ നിസ്കാരമാണ് റമളാനിലെ തറാവീഹ്. എന്നാൽ എല്ലാ മാസങ്ങളിലും സുന്ന ത്തുള്ള രാത്രി നമസ്കാരത്തിന് റമളാനിൽ 'തറാവീഹ്' എന്ന് പറയും എന്നതിൽ കവിഞ്ഞ് ഒരു സ്പെഷ്യാലിറ്റിയും തറാവീ ഹിനില്ല എന്നാണ് നവീന വാദികൾ വാദിക്കുന്നത്.
പലപ്പോഴും പൊതു വേദികളിലും സാധാരണ പ്രവർത്ത കരോടും ഈ വാദം ഇവർ പറയാറില്ല. പറഞ്ഞാൽ സലഫി പള്ളികളിൽ സ്വഫുകളുടെ എണ്ണം കുറയും എന്നിവർക്കറി യാം.
തറാവീഹ് റമളാനിലെ ഒരു സ്പെഷ്യൽ നിസ്കാരമാണെന്ന് തിരുനബി (സ്വ) വ്യക്തമായി തന്നെ പഠിപ്പിച്ചിട്ടുണ്ട്.
قال رسول الله صلى l«إن الله فرض عليكم صيام رمضان، وسننت لكم قيامه»
"തിരുനബി(സ്വ) പറയുന്നു: റമളാനിൽ അല്ലാഹു നിങ്ങൾ ക്ക് നോമ്പ് ഫർളാക്കി, ഞാൻ നിങ്ങൾക്ക് നിസ്ക്കാരം സുന്ന ത്താക്കുകയും ചെയ്തു."
നോമ്പ് റമളാനിലെ സ്പെഷ്യൽ ആയത് പോലെ തറാവീഹ് നിസ്കാരവും റമളാനിലെ സ്പെഷ്യൽ ആണെന്ന് ഈ ഹദീസ് കൃത്യമായി നമ്മെ പഠിപ്പിക്കുന്നുണ്ട്.
ഈ ഹദീസ് ഉദ്ധരിച്ച ഹദീസ് ഗ്രന്ഥങ്ങളും ഹദീസ് നമ്പറും
1. المُصَنَّف ابن أَبِي شَيْبَة/ 7705
2. سُنَنُ ابن مَاجَة / 1328
3. السُنَنُ الصَغِير/ الإِِمَام النَسَائِي/ 2210
4. السُنَنُ الكَبِير/ الإِمَام النَسَائِي/ 2531
5. مُسْنَد أَحْمَد/ 1660
6. صَحِيحُ ابن خُزَيمَة/ 2201
ഈ ഹദീസ്, "തറാവീഹിനുള്ള റമളാൻ സപെഷാലി റ്റി"യെ നിഷേധിക്കുന്നവരുടെ വാദങ്ങളെ ചവറ്റുകൊട്ടയി ലേക്ക് എറിയുന്നതാണ്. അതിനാൽ തന്നെ ഈ ഹദീസിനെ ദുർബലമാക്കാൻ ഇക്കൂട്ടർ കിണഞ്ഞ് ശ്രമിക്കാറുമുണ്ട്. എന്നാൽ നിരവധി ഹാഫിളുകളായ പണ്ഡിതന്മാർ ഈ ഹദീസ് സ്വീകാര്യയോഗ്യമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ
1. الأحاديث المختارة/ الإمام ضياء الدين المقدسي - 3/ 105
2. فتاوى الإمام السبكي - 1/ 158
3. تاريخ الإسلام/ الحافظ الذهبي - 1/ 217
4. سير أعلام النبلاء/ الحافظ الذهبي - 1/ 71
5. فيض القدير/ الإمام المناوي - 1/ 382
6. التيسير/ الإمام المناوي - 1/ 246
7. السراج المنير/ الإمام العزيزي 1/ 352
സാക്ഷാൽ ഇബ്നു തൈമിയ്യ തന്നെ തറാവീഹ് ബിദ്അ ത്തല്ല സുന്നത്താണ് എന്ന് സ്ഥിരപെടുത്താൻ തെളിവ് പിടി ക്കുന്നത് ഈ ഹദീസണ് .
ഇബ്നു തൈമിയ്യ പറയുന്നു:
فأما صلاة التراويح، فليست بدعة في الشريعة، بل سنة بقول رسول الله صلى الله عليه وسلم وفعله، فإنه قال: «إن الله فرض عليكم صيام رمضان، وسننت لكم قيامه )اقتضاء الصراط المستقيم ٢/٩٣ — ابن تيمية (ت ٧٢٨)
ദുർബലമായ ഹദീസ് കൊണ്ടാണോ ഇബ്നു തൈമിയ്യ തെളിവ് പിടിക്കുന്നത് ?
റമളാൻ മാസത്തിൽ തിരുനബി (സ്വ) യും സ്വഹാബത്തും പ്രത്യേകമായ ചില നമസ്കാരങ്ങൾ നിസ്കരിച്ചിരുന്നു എന്ന് മഹതി ആയിഷ (റ) പറയുന്ന ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ ഇമാം ബുഖാരി തന്നെ ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസ് ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കിതാബു സ്വലാത്തി തറാവീഹിൽ ബാബു ഫള്ലി ഖിയാമി റമളാൻ എന്ന ബാബിലാണ് എന്നുള്ളത് പ്രത്യേകം ശ്രദ്ധേയവുമാണ്. ഇങ്ങിനെ അധ്യായങ്ങൾ നൽകിയതിലൂടെ ഇമാം ബുഖാരി (റ) തറാവീഹിന്റെ റമളാൻ സ്പെഷ്യാലിറ്റിയെ അടിവരയിടുകയാണ് ചെയ്യുന്നത്.
وفي صحيح البخاري: عن عائشة أم المؤمنين رضي الله عنها: أن رسول الله صلى الله عليه وسلم صلى ذات ليلة في المسجد، فصلى بصلاته ناس، ثم صلى من القابلة، فكثر الناس، ثم اجتمعوا من الليلة الثالثة أو الرابعة، فلم يخرج إليهم رسول الله صلى الله عليه وسلم، فلما أصبح قال: «قد رأيت الذي صنعتم ولم يمنعني من الخروج إليكم إلا أني خشيت أن تفرض عليكم وذلك في رمضان) صحيح البخاري/ رقم الحديث: 1129/ كتاب صلاة التراويح/ باب فضل من قام رمضان(
ആയിഷ(റ) പറയുന്നു: “അന്നൊരു ദിവസം രാത്രിയിൽ തിരുനബി (സ്വ) പള്ളിയിലേക്ക് വരുകയും നിസ്കരിക്കുകയും ചെയ്തു. തിരുനബ(സ്വ) യോട് കൂടെ സ്വഹാബത്തും നിസ്കരി ച്ചു. തുടർന്നുള്ള ദിവസവും ഇതുപോലെ തന്നെ തിരുനബി (സ്വ) യും സ്വഹാബത്തും നിസ്കരിച്ചു. അങ്ങനെ ജനങ്ങൾ വർധിച്ചു. മൂന്നാം ദിവസവും നാലാം ദിവസവും സ്വഹാബത്ത് ഒരുമിച്ചു കൂടിയെങ്കിലും അന്ന് തിരുനബി(സ്വ) പള്ളിയിലേക്ക് വന്നില്ല. അടുത്ത ദിവസം പ്രഭാതത്തിൽ അവിടുന്ന് പറഞ്ഞു: “ഈ നിസ്കാരം നിങ്ങളുടെ മേൽ ഫർള് ആകുമോ എന്ന് ഭയപ്പെട്ടതിന് വേണ്ടിയാണ് ഞാൻ ഇന്നലെ നിസ്കാരത്തിന് വരാതിരുന്നത്. ഈ സംഭവങ്ങളെല്ലാം വിശുദ്ധ റമളാൻ മാസത്തിൽ ആയിരുന്നു.” (ബുഖാരി:1129)
ചുരുക്കത്തിൽ തറാവീഹ് നമസ്കാരം റമളാനിലെ ഒരു സ്പെഷ്യൽ നിസ്കാരമാണെന്ന് ഹദീസുകൾ കൃത്യമായി നമ്മെ പഠിപ്പിക്കുന്നുണ്ട്. പൂർവ്വ സൂരികരായ പണ്ഡിതന്മാർ അത് വ്യക്തമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.