മഹാനായ തിരുനബി ﷺ യെ കൊണ്ടും മറ്റു അമ്പിയാ, ഔലിയാ, സ്വാലിഹുകളെ കൊണ്ടും തവസ്സുല്‍ ചെയ്യലും ആ മഹത്തുക്കളോട് സഹായതേട്ടം നടത്തുകയെന്നതും സയ്യിദു നാ ആദം നബി ﵇ ന്റെ കാലംതൊട്ട് തുടങ്ങിയതാണെന്ന് ഏവര്‍ക്കും അറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യംലോകത്ത് കഴിഞ്ഞുപോയ പൂര്‍വ്വീകരായ ഇമാമുകള്‍ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയതായി നമുക്ക് കാണാവുന്ന താണ്. ഹിജ്‌റ:734.ല്‍ വഫാത്തായ മാലിക്കീ മദ്ഹബിലെ പ്രമുഖ ഇമാമുകളില്‍പെട്ട ഇമാം താജുദ്ദീന്‍ അല്‍ഫാക്കിഹാനീ ﵀ പറയുന്നത് നമുക്കിങ്ങനെ വായിക്കാം.
إِعْلَمْ أَنَّ أَوَّلَ مَنِ اسْتَغَاثَ بِنَبِيِّنَا مُحَمَّدٍ، أَبُونَا آَدَمُ عَلَيْهِ السَّلاَمْ وَذَكَرَ شَيْخُ الْإِسْلاَمِ وَالْمُسْلِمِينَ أَبُوعَبْدِ اللهِ مُحَمَّدُ الشَّهِيرِ بِابْنِ النُّعْمَانِ بِـسَنَدِهِ فِي كِتَابِهِ:[مِصْبَاحُ الظَّلاَمِ فِي الْمُسْتَغِيثِينَ بِخَيْرِ الْأَنَامِ]-الخ. (اَلْفَجْرُ الْمُنِيرِ فِي الصَّلاَةِ عَلىَ الْبَشِيرِ النَّذِيرْ:ص)لِلْفَاكِهَانِي-734هــ.، وَ(مِصْبَاحُ الظَّلاَمِ فِي الْمُسْتَغِيثِينَ بِخَيْرِ الْأَنَامْ:ص/26 -29) لِلْمَرَاكِشِي-683هــ
'നീ ഉറപ്പിച്ചു മനസ്സിലാക്കണം.നിശ്ചയം ലോകത്ത് ആദ്യ മായി മഹാനായ നബി ﷺ യെ കൊണ്ട്സഹായതേട്ടം നടത്തിയത് നമ്മുടെ ആദ്യപിതാവായ ആദംനബി ﵇ ആണ്. ഇക്കാര്യം മാലിക്കീ മദ്ഹബിലെ തന്നെ പ്രധാനപ്പെട്ട ഇമാമു കളില്‍ ഒരാളായ ഹിജ്‌റ:683.ല്‍ വഫാത്തായ അബൂ അബ്ദില്ലാഹിമുഹമ്മദ് ബ്‌നുന്നുഅ്മാന്‍ അല്‍മറാക്കിശീ ﵀ തനിക്ക്ലഭിച്ച പരമ്പരയോടുകൂടി (മിസ്വ്ബാഹു ള്ളലാമി ഫില്‍മു സ്തഗ്വീസീന ബിഖൈരില്‍അനാം) എന്ന കിത്താബില്‍ വ്യക്ത മാക്കിയിട്ടുണ്ട്' (അല്‍ഫജ്‌റു ല്‍മുനീര്‍ ഫിസ്സ്വലാത്തി അലല്‍ ബശീരിന്നദീര്‍:പേജ്/263)ലും ഇമാംമറാക്കിശീ(റ) തന്റെ (മിസ്വ് ബാഹുള്ളലാം ഫില്‍ മുസ്ത്തഗ്വീസീന ബിഖൈരില്‍ അനാം:പേജ്/26-29) കളിലും പഠിപ്പിക്കുന്നതായി കാണാം.
ആദം നബി ﵇ മുതല്‍ ആരംഭം കുറിച്ച തവസ്സുലും ഇസ്തിഗാസയും കാലകാലങ്ങളായി ലോക മുസ്‌ലിംകള്‍ വിശിഷ്യ മുന്‍കഴിഞ്ഞുപോയ ലക്ഷക്കണക്കിനു ഹദീസുകള്‍ മനപ്പാഠമുള്ള മുഹദ്ദിസുകളും കര്‍മ്മശാസ്ത്ര ഇമാമുകളും മറ്റു മുഴുവന്‍ ഇമാമുകളും അനുവര്‍ത്തിച്ചു ആചരിച്ചു വരുന്ന ലോകമുസ്‌ലിം പണ്ഡിതരുടെ ഏകഖണ്ഡമായ തീരുമാന മനുസരിച്ച് സ്ഥിരപ്പെട്ട ഒരു കര്‍മ്മമാണ്. ഇതിനെതിരില്‍ ലോകത്താദ്യമായി ശബ്ദമുയര്‍ന്നത് ഹിജ്‌റവര്‍ഷം എട്ടാം നൂറ്റാണ്ടിലാണ് അതായത് ഹിജ്‌റ:661ല്‍ ജനിച്ച് 728.ല്‍ മരണപ്പെട്ട ഇബ്‌നു തൈമിയ്യ എന്ന പണ്ഡിതനാണത്. ഇക്കാര്യം തന്റെ സമകാലികനും ഹാഫിളും മുഫസ്സിറും ഫഖീഹും ഖാളില്‍ഖുളാത്തും ആ കാലത്തുള്ള സമുദ്രസമാന വിജ്ഞാ നത്തിനുടമയുമായിരുന്ന ഹിജ്‌റ:756.ല്‍ വഫാത്തായ മഹാനാ യ ഇമാം തഖിയ്യുദ്ദീന്‍ അസ്സുബ്ക്കീ ﵀ പറയുന്നതായി കാണാം അതിങ്ങനെവായിക്കാം.
إِعْلَمْ: أَنَّـهُ يَـجُـوزُ وَيَـحْسُنُ التَّوَسُّلُ وَالْإِسْـتِـغَـاثَـةُ وَالتَّشَفُّعُ بِالنَّبِيِّ، إِلـَى رَبِّهِ سُبْحَانَهُ وَتَعَالَى. وَجَوَازُ ذَلِكُ وَحُسْنُهُ مِنَ الْأُمُورِ الْمَعْلُومَةِ لِكُلِّ ذِي دِينٍ، اَلْمَعْرُوفَةِ مِنْ فِعْلِ الْأَنْبِيَاءِ وَالْمُرْسَلِينَ، وَسِيَرِالسَّلَفِ الصَّالْحِينَ وَالْعُلَمَاءِ وَالْعَوَامِ مِنَ الْمُسْلِمِينَ. وَلَمْ يُنْكِرْ أَحَدٌ ذَلِكَ مِنْ أَهْلِ الْأَدْيَانِ وَلاَسُمِعَ بِهِ فِي زَمَنٍ مِنَ الْأَزْمَانِ حَتَّى جَاءَ ابْنُ تَيْمِيَّةَ، فَتَكَلَّمَ فِي ذَلِكَ بِكَلاَمٍ يُلَبِّسُ فِيهِ عَلَى الضُّعَفَاءِ الْأَغْمَارِ، وَابْتَدَعَ مَا لَمْ يُسْبَقْ إِلَيْهِ فِي سَائِرِ الْأَعْصَارِ. (شِفَاءُ السَّقَامِ فِي زِيَارَةِ خَيْرِ الَأَنَـامْ:ص/) لِلسُّبْكِي-756هــ
“നീ ഉറപ്പിച്ചു മനസ്സിലാക്കണം! നിശ്ചയം നബി ﷺ യെ കൊണ്ട് ഇടതേട്ടം നടത്തലും അവിടുത്തോട് സഹായതേട്ടം (ഇസ്തിഗാസ) നടത്തലും നബി ﷺ യെകൊണ്ട് അല്ലാഹുവിലേ ക്ക് ശുപാര്‍ശതേടലുമൊക്കെ അനുവദനീയവും നല്ലകാര്യവു മാണ്. അത് നല്ലകാര്യവും അനുവദനീയവുമാണെന്ന വസ്തുത ദീനറിയുന്ന എല്ലാവര്‍ക്കും അറിയപ്പെട്ട കാര്യങ്ങളില്‍ പെട്ടതു മാണ്. അമ്പിയാ മുര്‍സലുകളൂടേയും സലഫുസ്സ്വാലിഹുക ളുടേയും പണ്ഡിതന്മാരുടേയും മുസ്‌ലിംകളില്‍പെട്ട സാധാര ണക്കാരുടെ പോലും പ്രവര്‍ത്തിയില്‍ അറിയപ്പെട്ടതുമാണ്. ഇസ്‌ലാമിനെ കുറിച്ച് അറിവുള്ള ഒരാളും തവസ്സുലിനെയും ഇസ്തിഗാസയേയും നിഷേധിച്ചിട്ടില്ല. ഇബ്‌നുതൈമിയ്യ വരുന്ന ത് വരെ അങ്ങിനെയൊരു സംസാരം തന്നെ കേള്‍ക്കുക പോലും ചെയ്തിട്ടില്ല. ഇബ്‌നുതൈമിയ്യ അതേകുറിച്ച് പുതിയ വാദവുമായി വന്നു ദുര്‍ബലരായ ആളുകളുടെ മനസ്സില്‍ സം ശയം ജനിപ്പിക്കുകയും മുന്‍കാലങ്ങളിലൊന്നും കേള്‍ക്കാത്ത ഒരുവാദവുമായി രംഗപ്രവേശനം ചെയ്യുകയുമാണുണ്ടായത്.” (ശിഫാഉസ്സഖാം ഫീ സിയാറതി ഖൈരില്‍ അനാം: 293)
ഇബ്‌നു തൈമിയ്യക്ക് ശേഷം അദ്ധേഹത്തിന്റെ ഈ ആശയം പേറിയ ചുരുക്കം ചിലര്‍ തവസ്സുല്‍ ഇസ്തിഗാസയെ വിമര്‍ശിക്കുകയും അതിനെതിരില്‍ ശബ്ദമുയര്‍ത്തുകയുമുണ്ടാ യെങ്കിലും സമകാലികരായ ഇമാം തഖിയ്യുദ്ദീന്‍ അസ്സുബ്ക്കീ ﵀, ഇമാം ബദ്‌റുദ്ദീന്‍ ഇസ്സുബ്‌നു ജമാഅ ﵀, അല്‍ഖാളീ മുഹമ്മദ് ബിന്‍ അല്‍ഹരീരീ അല്‍ അന്‍സ്വാരീ അല്‍ഹനഫീ ﵀ അശ്ശൈഖ് അഹ്‌മദ് ബിന്‍ യഹ്‌യാ അല്‍മഅ്‌റൂഫി ഇബ്‌നു ജഹ്ബല്‍(റ), ഖാളീ ഖുളാത്ത് ഇമാം അബൂ അബ്ദില്ലാഹി മുഹമ്മദ് ബ്‌നു മുസല്ലം ഇബ്‌നുമാലിക് അസ്സ്വാലിഹീ(റ), അല്‍മുഹദ്ദിസ് അല്‍ ഫഖീഹ് അലിയ്യു ബ്‌നു മുഹമ്മദ് അല്‍ ബാജീ അശ്ശാഫിഈ ﵀, അല്‍ഫഖീഹ് മുഹമ്മദ് ബ്‌നു അലീ അല്‍ മാസിനീ അദ്ദിമശ്ഖീ ﵀, അല്‍ഫഖീഹ് അല്‍മുഹദ്ദിസ് ജലാലുദ്ദീന്‍ അല്‍ഖസ്‌വീനീ അശ്ശാഫിഈ ﵀, ഇമാം സ്വഫി യ്യുദ്ദീന്‍ അല്‍ഹിന്ദീ ﵀ ഇമാം ഖാളില്‍ഖുളാത്ത് ഇബ്‌നുസ്സം ലക്കാനീ ﵀ ഇമാം ഇബ്‌നു അല്‍മുഅല്ലിം അല്‍ഖുറശീ ﵀ തുടങ്ങിയ മഹാന്മാരായ ഇമാമുകളുടെയും മറ്റു നിരവധി ഇമാ മുകളുടേയും പ്രധിരോധത്തിനു മുന്നില്‍ ഇബ്‌നുതൈമിയ്യക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ലെന്നതാണു സത്യം, എത്രത്തോ ളം ഇബ്‌നു തൈമിയ്യയുടെ പ്രധാനശിഷ്യന്മാരായ ഹാഫിള് ഇബ്‌നുകസീര്‍(റ) ഇമാം സ്വലാഹുദ്ദീന്‍ അസ്സ്വഫദീ(റ) ഇമാം ഇബ്‌നു ഫള്‌ലില്ലാഹ് അല്‍ഉമരീ(റ) തുടങ്ങിയവരെ പോലുള്ള തന്റെ ശിഷ്യന്മാരെ പോലും ഈ വിഷയത്തില്‍ തന്റെ കൂടെ നിര്‍ത്താന്‍ ഇബ്‌നുതൈമിയ്യക്ക് സാധിച്ചില്ലെന്നതും ശ്രദ്ധേയ മാണ്.
പിന്നെ ഇബ്‌നു തൈമിയ്യയുടെ ഈ വാദം ഏറ്റുപിടിച്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഹിജ്‌റ:1115. ജനിച്ച് 1206 ല്‍ മരണ പ്പെട്ട നജ്ദുകാരനായ ഇബ്‌നു അബ്ദില്‍ വഹാബാണ് തവസ്സു ല്‍ ഇസ്തിഗാസക്കെതിരില്‍ രംഗപ്രവേശനം ചെയ്തത്. അദ്ധേ ഹം പുതിയൊരു പ്രസ്ഥനവുമായി വന്ന് അക്കാലമത്രെയും ജീവിച്ചിരുന്ന മുസ്‌ലിംകളെ ഇസ്‌ലാമിന്റെ ബൗണ്ടറിയില്‍ നിന്ന് പുറത്തേക്കെറിയുകയും ധാരാളം പണ്ഡിതന്മാരെയും സാധാരണക്കാരെയും അറുകുല നടത്തുകയും ചെയ്യുകയാ ണുണ്ടായത്, ത്വാഇഫില്‍ മാത്രം പണ്ഡിതന്മാരും സാദാത്തു ക്കളും കുട്ടികളും സ്ത്രീകളുമടങ്ങുന്ന എഴുപതിനായിരം ആളു കളെ ഇബ്‌നു അബ്ദില്‍ വഹാബിന്റെ സൈന്യം കൊന്നൊടു ക്കിയിരുന്നുവെന്ന് ചരിത്ര പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങ ളില്‍ വ്യക്തമാക്കിയതായി കാണാം.
ഈ ഇബ്‌നു അബ്ദില്‍ വഹാബിന്റെ ആശയങ്ങളും ആദര്‍ശങ്ങളും അംഗീകരിച്ചു ജീവിക്കുന്ന ലോകത്തുള്ള അഞ്ച് ശതമാനം വരുന്ന ആളുകള്‍ മാത്രമാണ് തവസ്സുല്‍ ഇസ്തിഗാസയെ വിമര്‍ശിക്കുകയും അത് ശിര്‍ക്കാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നത്. അവരെ പിന്‍തുടര്‍ന്ന് ഇന്ന് സലഫികളെന്നും അഹ്‌ലേഹദീസ് എന്നും ഇസ്ലാഹികളെന്നും നമ്മുടെ കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനമെന്നുമൊക്കെയുള്ള പേരു കളില്‍ അറിയപ്പെടുന്ന അല്പം ചിലരും സുന്നീ ആദര്‍ശങ്ങള്‍ക്കെതിരിലും തവസ്സുല്‍ ഇസ്തിഗാസക്കെതിരിലും രംഗത്ത് വരികയും തൊണ്ണൂറ്റി അഞ്ച് ശതമാനം വരുന്ന മുസ്‌ലിംകളെ ഇസ്‌ലാമില്‍ നിന്ന് പുറത്താക്കാന്‍ പണിയെടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.