ഹദീസ് നിഷേധത്തിലൂടെ ഖുര്‍ആന്‍ മാത്രം പ്രമാണമാണെന്ന് സ്ഥാപിച്ച് തന്നിഷ്ടം മതകാര്യങ്ങളാക്കി അവതരിപ്പിക്കുകയാണ് ചേകന്നൂര്‍ മൗലവി ചെയ്തത്. നബി ﷺ വഹ്‌യിലൂടെ ലഭിച്ച വിവരണങ്ങള്‍ വഴി ഖുര്‍ആനികാശയങ്ങള്‍ പഠിപ്പിച്ചു. ഖുര്‍ആന്‍ അവതരിച്ചതും അത് പഠിപ്പിക്കുന്നതും നബി ﷺ തന്നെ. എന്നാല്‍ ചേകനൂര്‍ പ്രവാചകത്വവാദമുന്നയിക്കാതെ ഖുര്‍ആന്‍ മുന്നില്‍ വെച്ച് സ്വന്തം വ്യാഖ്യാനങ്ങളും വിതണ്ഡവാദങ്ങളും ഉന്നയിക്കുകയാണ്. അഥവാ ഖുര്‍ആനില്ലാതെ അല്ലെങ്കില്‍ വഹ്‌യ് ഇല്ലാതെ ഒരു ദൈവിക മതം അവതരിപ്പിക്കുന്നതിന് പ്രയാസമുണ്ട്. അതിനാല്‍ നബി ﷺ ക്കവതരിപ്പിച്ച ഖുര്‍ആന്‍ തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ച് മതമുണ്ടാക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്