ആത്മസംതൃപ്തിയുള്ളതും സാർഥകവുമായ ജീവിതം ചിട്ടപ്പെടുത്തുന്നതിനും വിജയകരമായ പദ്ധതികൾ രുപപ്പെടുത്തുന്നതിനും ഫലപ്രദമായി നടപ്പാക്കുന്നതിനും പൂർവികരുടെ ചരിത്രം അറിയൽ അനിവാര്യമാണ്. പൂർവികരുടെ അനുഭവങ്ങളെ ആധാരമാക്കി ജീവിതയാത്ര നടത്തുന്നവർക്കാണ് യഥാർഥ വിജയം സാധ്യമാകുന്നത്. കാരണം, ഭൂതകാലത്തെ അറിഞ്ഞുകൊണ്ടുമാത്രമേ ശരിയായ രീതിയിൽ മുന്നോട്ട് ഗമിക്കാൻ കഴിയുകയുള്ളൂ. ദിക്കറിയാത്ത നാവികർക്ക് മാരിനേഴ്സ് കോമ്പസ് എപ്രകാരം ശരിയായ ദിശ കാണിച്ചുകൊടുക്കുന്നുവോ അപ്രകാരമാണ് ചരിത്രവും വഴിയറിയാതെ അലയുന്ന ജനതക്ക് ശരിയായ വഴി കാട്ടിക്കൊടുക്കുന്നത്.