മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ, അദൃശ്യ ജ്ഞാനത്തിന്റെ നിഷേധത്തിനു വേണ്ടിയും വിശുദ്ധ ഖുര്‍ആനിലെ ചില പരാമര്‍ശങ്ങള്‍ മാത്രം കൊള്ളുകയും മറ്റുള്ളവ തള്ളുകയും ചെയ്യുന്ന ശൈലിയാണ് നവീന വാദികള്‍ കാലങ്ങളായി സ്വീകരിച്ചു വരുന്നത്. ഇസ്‌ലാമിക ലേബലില്‍ അറിയപ്പെട്ടിരുന്ന മുഴുവന്‍ ശിഥില ചിന്താഗതിക്കാരും ഇതേ ശൈലി തന്നെയാണ് അവരുടെ ആശയ പ്രചാരണത്തിനു വേണ്ടി സ്വീകരിച്ചിരുന്നതെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്