സമുദായത്തില്‍ മുളച്ചുപൊന്തുകയും ഇസ്‌ലാമില്‍ വേരോട്ടം ലഭിക്കാതെ അമുസ്‌ലിം വിഭാഗങ്ങളിലേക്ക് തിരിഞ്ഞ് തടിച്ചുകൊഴുക്കുകയും ചെയ്ത ബഹായിസത്തിന്റെ ആധുനിക പതിപ്പുകള്‍ പോലെ, വിശ്വാസികളെ വഴിതെറ്റിക്കുകയും ആധ്യാത്മിക പരിവേഷങ്ങള്‍ നല്‍കി അവതരിപ്പിക്കുകയും ചെയ്യുന്ന വിഭാഗങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ നടത്തുന്ന ആത്മീയ ചൂഷണത്തിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്.