ലോകത്ത് ഏറ്റവും കൂടുതൽ കറാമത്തുകളെ വിമർശിച്ചും പരിഹസിച്ചും മുന്നോട്ട് വന്നത് അഹ്‌ലുസ്സുന്നതിന്റെ പ്രധാന ശത്രുക്കളായിരുന്ന 'മുഅ്തസിലത്ത്' ആയിരുന്നു. പൂർവീക ഇമാമീങ്ങളെല്ലാവരും ഇവരുടെ ട്രോളുകൾ മറുപടി പറഞ്ഞിട്ടുണ്ട്.
ഇസ്‌ലാമിക പ്രമാണങ്ങൾ കൊണ്ട് അനിഷേധ്യമായി സ്ഥിരപ്പെട്ട കറാമത്തിനെ ഇവരെന്തുകൊണ്ട് പരിഹസിക്കുന്നു എന്നത് അക്കാലത്ത് തന്നെ ചർച്ചയായിട്ടുണ്ട്. ഇവർ പാടെ പിഴച്ച വിഭാഗമായത് കൊണ്ട് ഇവരുടെ പ്രസ്ഥാനത്തിൽ ഒരു വലിയ്യും ഉണ്ടായിരുന്നില്ല എന്നതാണ് അഇമ്മത് കാരണം പറഞ്ഞത്. ഔലിയാക്കളുള്ളത് സുന്നത്ത് ജമാഅത്തിൽ മാത്രമായതു കൊണ്ട് അവരെ നിഷേധിക്കാൻ ഇവർക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല! (ഷറഹുൽ മഖാസ്വിദ്)