അല്ലാഹുവിന്റെ മതമായ ഇസ്‌ലാമിനെ പൊളിച്ചൊടുക്കാന്‍ ഭാരതത്തില്‍ ജന്മംകൊണ്ട ഒരു വികലമതമാണ് ഖാദിയാനിസം. ഇസ്‌ലാമിക ഗാത്രത്തെ കാന്‍സര്‍ പോലെ കാര്‍ന്നു തിന്നാന്‍ സര്‍വസന്നാഹത്തോടെയും ഇതിന്റെ അനുയായികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമടക്കം പ്രമാണങ്ങളും ഗ്രന്ഥങ്ങളും ദുര്‍വ്യാഖ്യാനം നടത്തിയും വെട്ടിയും തിരുത്തിയും പാകപ്പെടുത്തിയെടുത്തുമാണ് അവരും രംഗത്തുവന്നത്. എന്തായാലും മുസ്‌ലിം പണ്ഡിതര്‍ ഉദ്ഭവം മുതല്‍ ഇതേക്കുറിച്ച് പഠിച്ച് സമൂഹത്തെ ബോധവല്‍ക്കരിച്ചതിനാല്‍, മതബോധമുള്ളവരെ സ്വാധീനിക്കാന്‍ ഖാദിയാനികള്‍ക്കായില്ല.