ഇമാം ഇബ്നു ആബിദീൻ എഴുതുന്നു: (ഹി: 1252]
مَطْلَبٌ فِي أَتْبَاعِ عَبْدِ الْوَهَّابِ الْخَوَارِجِ فِي زَمَانِنَا ..... كَمَا وَقَعَ فِي زَمَانِنَا فِي أَتْبَاعِ عَبْدِ الْوَهَّابِ الَّذِينَ خَرَجُوا مِنْ نَجْدٍ وَتَغَلَّبُوا عَلَى الْحَرَمَيْنِ وَكَانُوا يَنْتَجِلُونَ مَذْهَبَ الْحَنَابِلَةِ لَكِنَّهُمْ اعْتَقَدُوا أَنَّهُمْ هُمُ الْمُسْلِمُونَ وَأَنَّ مَنْ خَالَفَ اعْتِقَادَهُمْ مُشْرِكُونَ وَاسْتَبَاحُوا بِذَلِكَ قَتْلَ أَهْلِ السُّنَّةِ وَقَتْلَ عُلَمَابِهِمْ(رد المحتارط ح 262/4 - امام ابن عابدين (ت 1252)
ഇക്കാലത്തെ ഖവാരിജുകളായ അബ്ദുൽ വഹാബിന്റെ അനുയായികളെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം. ഇക്കാലത്ത് നജ്‌ദിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഇവർ ഇരു ഹറമുകളും പിടിച്ചടക്കി.* അവർ ഹമ്പലികളായാണ് ചമയുന്നത്. പക്ഷെ, അവർ വിശ്വസിക്കുന്നത് അവർ മാത്രമാണ് മുസ്‌ലിംകളെന്നും, അവരുടെ വിശ്വാസത്തിനെതിരായവർ മുഴുവൻ മുശ്‌രികുകളെന്നുമാണ്. ഇതുപറഞ്ഞുകൊണ്ടവർ അഹ്‌ലുസ്സുന്നയേയും സുന്നീ പണ്ഡിതന്മാരെയും കൊന്നുകളയൽ അനുവദിനീയമാക്കി.(റദ്ദുൽ മുഹ്‌താർ/ ഇമാം ഇബ്നു ആബിദീൻ(റ) :4/262)
= ഹനഫീ മദ്ഹബിലെ പ്രധാന അവലംബമായ കർമശാസ്ത്ര ഗ്രന്ഥത്തിലാണ് പ്രമുഖ ഹനഫീ പണ്ഡിതൻ ഇമാം ഇബ്നു ആബിദീൻ(റ) ഇതെഴുതുന്നത്.
= കിതാബിൽ സൂചിപ്പിച്ച പോലെ ഇരു ഹറമുകളും വഹാബികൾ അതിക്രമിച്ചു കൊള്ളയടിച്ച സംഭവങ്ങൾ സി.എൻ അഹ്മദ് മൗലവി തന്നെ തുറന്നു പറയുന്നുണ്ട്. (ഇന്ത്യൻ മുസ്ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും പേ: 68)
വിശദമായി Sunnahclub ടെലഗ്രാം ചാനലിൽ വായിക്കാം