
ഹമ്പലി മദ്ഹബിലെ മുഫ്‌തി ഇബ്‌നു ഹുമൈദ് എഴുതുന്നു. (ഹി.1295)
وهو والد محمد صاحب الدعوة التي انتشر شررها في الآفاق لكن بينهما تباين مع أن محمدا لم يتظاهر بالدعوة إلا بعد موت والده وأخبرنى بعض من لقيته عن بعض أهل العلم عن من عاصر الشيخ عبد الوهاب هذا أنه كان غضبانا على ولده محمد لكونه لم يرض أن يشتغل بالفقه كأسلافه وأهل جهته (السحب الوابلة - ابن حميد (٦٧٥,٦٧٦,٦٧٧/٢)
"ശൈഖ് അബ്ദുൽ വഹാബ് ലോകം മുഴുവൻ തിന്മ വിതച്ച മുഹമ്മദ് ബ്‌നു അബ്ദുൽ വഹാബിൻ്റ പിതാവാണ്. തൻ്റെയും തൻ്റെ മുൻഗാമികളെയും പോലെ ഫിഖ്ഹും മറ്റു അറിവുകളും പഠിക്കാത്തത് കൊണ്ട് ഉപ്പ ഇബ്നു അബ്ദുൽ വഹാബിനെ ശക്തമായി എതിർത്തിരുന്നു . ഉപ്പ മരണപ്പെ ട്ടതിന് ശേഷം മാത്രമാണ് അദ്ദേഹം തൻ്റെ ഫിത്നകൾ പ്രചരിപ്പിച്ചത്."
فإنّه كان إذا باينه أحد ورد عليه ولم يقدر على قتله مجاهرة يرسل إليه من يغتاله في فراشه أو في السوق ليلا لقوله بتكفير من خالفه واستحلاله قتله.. (السحب الوابلة - ابن حميد (٦٨٠/٢)
"തന്റെ ആശയങ്ങൾ ഉൾക്കൊള്ളാത്തവരെ കാഫിറാക്കി കൊല ചെയ്യാമെന്ന ആശയമുള്ള ഇബ്‌നു അബ്ദുൽ വഹാബ് അദ്ദേഹത്തെ എതിർക്കുന്നവരെ നേരിൽ കൊല്ലാൻ സാധിച്ചില്ലെങ്കിൽ രാത്രിയുടെ ഇരുളിൽ അവരെ ചതിച്ചു കൊല്ലാൻ ആളെ അയക്കുമായിരുന്നു."
(സുഹ്ബുൽ വാബില അലാ ളറാഇഹിൽ ഹനാബിലഃ:2/680)
= ഇബ്നു അബ്ദുൽ വഹാബ് തൻ്റെ സുന്നിയായ സഹോദരനെ ചതിച്ചു കൊല്ലാൻ ശ്രമിച്ച സംഭവം ഈ കിതാബിൽ വിവരിക്കുന്നുണ്ട്.
= ഹറമിലെ ദീർഘ കാലത്തെ ഇമാമും മുഫ്‌തിയുമായിരുന്ന ഇബ്നു ഹുമൈദ് അന്നജ്‌ദി(റ) രചിച്ച ഹമ്പലികളായ മഹത്തുക്കളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. (പണ്ഡിതനായ ഇബ്നു അബ്ദുൽ വഹാബിന്റെ പിതാവിനെ പറഞ്ഞപ്പോൾ ഒപ്പം എഴുതിയതിൽ നിന്ന്)