Site-Logo
POSTER

ഇവർ മുസ്‌ലിംകളെ മാത്രമല്ല, കൊന്നത് ഇസ്‌ലാമിക ചരിത്ര ശേഷിപ്പുകളേയും

feature image

 

ഇമാം അബ്ദുൽ ഹമീദ് അശ്ശർവാനി എഴുതുന്നു.(ഹി.1303)

يُؤْخَذُ مِنْهُ أَنَّهُ يَحْرُمُ تَمْلِيكُ مَا فِيهِ آثَارُ الصَّحَابَةِ أَوْ الْأَئِمَّةِ الْأَرْبَعَةِ أَوْ غَيْرِهِمْ مِنْ الْفُقَهَاءِ وَالصُّوفِيِّينَ لِمَنْ يُبْغِضُهُمْ مِنْ الْمُبْتَدِعِينَ كَالرَّوَافِضِ وَالْوَهَّابِيِّينَ بَلْ أَوْلَى لِأَنَّ إِهَانَتَهُمْ أَشَدُّ مِنْ إِهَانَةِ الْكُفَّار (حاشية الشرواني علي تحفة المحتاج : ٢٣٠/٤)

"സ്വഹാബതിന്റെയും ഇമാമീങ്ങളുടെയും സൂഫീയാക്കളുടെയും ആസാറുകൾ അവരെ വെറുക്കുന്ന ശിയാക്കൾ, വഹാബികൾ പോ ലുള്ള ബിദ്അതുകാർക്ക് കൈമാറൽ ഹറാമാണ്. കാരണം ഇവർ കാഫിരീങ്ങളേക്കാൾ കൂടുതൽ ഇസ്‌ലാമിക ചിഹ്നങ്ങളെ നിസാരമാക്കുന്നവരാണ്. (ഹാശിയതു ശർവാനി:4/230)"

= ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) വിൻ്റെ തുഹ്ഫയുടെ ലോകപ്രശസ്ത വ്യാഖ്യാനമാണ് ഇമാം ശർവാനിയുടെ ഹാശിയതു ശർവാനി

വഹാബിസം മക്കയും മദീനയും കൈയടക്കി, 1300 വർഷം പഴക്കമുള്ള മുത്ത് നബി(സ) യുടെയും ലക്ഷക്കണക്കിന് സ്വഹാബത്തിൻ്റെയും ചരിത്ര ശേഷിപ്പുകളിൽ മിക്കതും നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. തിരുനബി(സ) ജനിച്ച വീട് ഇവർ കന്നുകാലികളുടെ വാസ സ്ഥലം വരെയാക്കിത്തീർത്തിരുന്നു. ഖദീജ ബീവി(റ)യുടെ വീട് അടക്കം നിരവധി സ്വഹാ ബത്തിൻ്റെ വീടുകൾ തുടങ്ങിയ ഇക്കാലം വരെ നില നിന്നിരുന്ന നിരവധി ശേഷിപ്പുകൾ വഹാബികൾ തകർത്തു കളഞ്ഞു. അവിടെ ടോയ് ലറ്റുകൾ വരെ നിർമ്മിച്ചു. അതിൽ കൈമാറി വന്ന ആസാറുൾ മുഴുവനും നാമാവശേഷമാക്കി. മുത്ത് നബി(സ) സന്ദർശിച്ചു അനുഗ്രഹിച്ച തോട്ടങ്ങൾ, കിണറുകൾ തുടങ്ങിയ വയെല്ലാം പൊളിച്ചു കളഞ്ഞു. മസ്ജി ദുൽ ഹറാമിലും മസ്‌ജിദുന്നബവിയിലും പൂർവ്വ കാലം മുതലേ നടന്നിരുന്ന നാല് മദ്ഹ ബിലെ ഫിഖ്ഹിന്റെ്റെ ക്ലാസുകൾ നിർത്തലാക്കി, പകരം അടുത്ത കാലത്തുണ്ടാക്കിയ അൽ ബാനിയെ പോലുള്ള മദ്ഹബ് വിരോധികളുടെ പുസ്‌തകങ്ങൾ പഠിപ്പിക്കാൻ തുടങ്ങി.

തെളിവുകളും രേഖകളും SunnahClub ടെലഗ്രാം ചാനലിൽ