
സ്വഹാബികൾ നബി(സ്വ)യുടെ കൈ മുത്തുന്നു.
عن زارع بن عامر العبدى: لمّا قَدِمْنا المدينةَ فَجَعَلْنا نتبادَرُ مِن رواحِلِنا فنُقبِّلُ يَدَ رسولِ اللهِ صلى الله عليه وسلم ورجله....... سنن أبي داود: ۵۲۲۵ ] [ مشكاة المصابيح ٤٦١٤]
സാരിഉ ബ്നു ആമിർ(റ) പറയുന്നു: “ഞങ്ങൾ മദീനയിൽ നിന്ന് നിന്ന് വന്ന സമയം. ഞങ്ങൾ വാഹനത്തിൽ നിന്ന് ഓടിവന്നു കൊണ്ട് നബി(സ്വ) യുടെ കയ്യും കാലും ചുംബിക്കുകയുണ്ടായി”.... (അബൂദാവൂദ്:5225)
ഇമാം നവവി(റ) സുന്നത്താണ് എന്ന് പറയുന്നു:
(فصل) إذا أراد تقبيل يد غيره إن كان ذلك لزهده وصلاحه أو علمه أو شرفه وصيانته أو نحو ذلك من الأمور الدينية لم يُكره بل يُستحبّ [الأذكار للنووي: ٤٣٢] [فتح الباري لابن حجر العسقلاني، ٥٧/١١]
ഒരു വ്യക്തി മറ്റൊരാളുടെ കൈ ചുംബിക്കുന്നത് അദ്ദേഹത്തിന്റെ നന്മ കൊണ്ടോ, സുഹ്ദ്, അറിവ്, ശ്രേഷ്ഠത, സൂക്ഷ്മത തുടങ്ങിയവ കൊണ്ടോ ആണെങ്കിൽ കറാഹതല്ല. അത് സുന്നത്താണ്. (അദ്‌കാർ:432)