ഇമാം നവവി(റ) പറയുന്നു.
وَيَجْعَلِ الْقِنْدِيلَ الَّذِي فِي الْقِبْلَةِ عِنْدَ الْقَبْرِ عَلَى رَأْسِهِ وَيَقِفُ نَاظِرًا إِلَى أَسْفَلِ مَا يَسْتَقْبِلُهُ مِنْ جِدَارِ الْقَبْرِ غَاضَ الطَّرْفِ فِي مَقَامِ الْهَيْبَةِ وَالْإِجْلَالِ فَارِغَ الْقَلْبِ مِنْ عَلَائِقِ الدُّنْيَا مُسْتَحْضِرًا فِي قَلْبِهِ جَلَالَةَ مَوْقِفِهِ وَمَنْزِلَةَ مَنْ هُوَ بِحَضْرَتِهِ (الإضاح للإمام النووي : ٤٥٠) (المجموع للإمام النووي : ۸/۲۷۳)
തിരുസന്നിധിയിൽ സിയാറത്തിനു വന്നവർ ഖബറിനു ഖിബ്.ലയുടെ ഭാഗത്തു നില കൊള്ളുന്ന വിളക്ക് തന്റെ തലഭാഗത്ത് വരുന്ന രീതിയിൽ ചാരെ തനിക്ക് മുന്നിലുള്ള ഖബർ ശരീഫിന്റെ ചുവരിനു താഴ്ഭാഗത്തേക്ക് (താഴ്‌മയോടെ) നോക്കി നിൽക്കണം. ഔന്നിത്യമുള്ള ആ സന്നിധിയിൽ കണ്ണുകൾ താഴ്ത്തി, ഐഹികമായ സർവ്വതിൽ നിന്നും ഹൃദയത്തെ ശുദ്ധീകരിച്ച്, തന്റെ മുന്നിലുള്ള നേതാവിന്റെ സ്ഥാനത്തെയും ഉന്നതിയെയും ആ സമയം അവൻ ഖൽബിൽ ഹാളിറാക്കണം.
മജ്മൂഉ:8/273 / ഇമാം നവവി(റ)
ഈളാഹ്: 450 / ഇമാം നവവി(റ)