വരാനിരിക്കുന്ന തൈമിയ്യൻ വാദങ്ങൾക്ക് നൂറ്റാണ്ടുകൾക്ക് മുമ്പേ മറുപടി നൽകി ഇമാം ഗസ്സാലി(റ)
والحديث إنما ورد في المساجد، وليس في معناها المشاهد، لِأَنَّ الْمَسَاجِدَ بَعْدَ الْمَسَاجِدِ الثَّلَاثَةِ مُتَمَاثِلَةٌ ، وَلَا بَلْدَ إِلَّا وَفِيهِ مَسْجِدٌ فَلَا مَعْنَى لِلرَّحْلَةِ إلى مسجد آخر، وأما المشاهد فلا تتساوى، بل بركة زيارتها على قدر درجاتهم عند الله عز وجل،
(إحياء علوم الدين: ٢٥٤/١)
ഇമാം ഗസ്സാലി(റ) വിന്റെ ലോക പ്രശസ്ത ഗ്രന്ഥത്തിൽ നിന്ന്
മൂന്നു പള്ളികളിലേക്കല്ലാതെ യാത്ര കെട്ടിപ്പുറപ്പെടരുതെന്ന ഹദീസ് പള്ളികളെ കുറിച്ച് പറഞ്ഞതാണ്. അതും." ദർഗകളും യാതൊരു ബന്ധവുമില്ല!! കാരണം: മൂന്ന് പള്ളികളല്ലാത്ത എല്ലാ പള്ളികളും പ്രതിഫലത്തിൽ തുല്യമാണ്. ഏതൊരു നാട്ടിലും ഒരു പള്ളിയുണ്ടാകുമല്ലോ. അപ്പോൾ മറ്റൊരു പള്ളിയിലേക്ക് അതിനേക്കാൾ പുണ്യം പ്രതീക്ഷിച്ചു യാത്രപോകുന്നതിനു യാതൊരർ ത്ഥവുമില്ല. അതേ സമയം മഹാന്മാരുടെ ദർഗകൾ എല്ലാം തുല്യമല്ല. അവയെ സന്ദർശിക്കു ന്നതിനാൽ ലഭിക്കുന്ന ബറകത്ത് അല്ലാഹുവിന്റെയടുക്കൽ മഹാന്മാർക്കുള്ള സ്ഥാനത്തിലുള്ള വ്യത്യാസത്തെ അടിസ്ഥാന മാക്കി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.
(ഇഹ് യാ ഉലൂമുദ്ദീൻ : 1/254)