
ഇമാം ഇബ്നു ഹാജുൽ മാലികി(റ) എഴുതുന്നു.(ഹി:737)
أَلَا تَرَى أَنَّ صَوْمَ هَذَا الْيَوْمِ فِيهِ فَضْلٍ عَظِيمٌ لِأَنَّهُ وَ وُلِدَ فِيهِ. فَعَلَى هَذَا أنْ يُكَرَّمَ وَيُعَظَمَ وَيُحْتَرَمَ الِاحْتِرَامَ. يَنْبَغِي إِذَا دَخَلَ هَذَا الشَّهْرُ الْكَرِيمُ أَنْ يُكَرَّ كَانَ يَخُصُّ الْأَوْقَاتَ الْفَاضِلَةَ النَّابِقَ بِهِ وَذَلِكَ بِالِاتِّبَاعِ لَهُ الله فِي كَوْنِهِ كَانَ يَـ بِزِيَادَةِ فِعْلِ الْبِرِّ فِيهَا وَكَثْرَةِ الْخَيْرَاتِ
(المدخل للإمام ابن الحاج رحمه الله : ٢/٣)
ഓരോ ആഴ്ചകളിലും തിങ്കളാഴ്‌ച ദിവസത്തിലെ നോമ്പിന് മുത്ത് നബി ജനിച്ച ദിനമെന്ന കാരണം കൊണ്ട് മാത്രം വലിയ മഹത്വമുണ്ടെന്ന കാര്യം നിനക്കറിയില്ലെ..!? ഇത് പ്രകാരം മഹത്വമേറിയ റബീഉൽ അവ്വൽ മാസം പ്രവേശിച്ചാൽ ആമാസത്തോട് യോചിച്ച രീതിയിൽ മുത്ത് നബിയെ അനുദാവനം ചെയ്യൽ കൊണ്ട് അതിനെ ബഹുമാനിക്കലും ആദരിക്കലും നമുക്കത്യാവശ്യമാണ്. നബി മഹത്വമോറിയ സമയങ്ങളെ നല്ല കാര്യങ്ങൾ പ്രത്യേകം ചെയ്യാൻ വേണ്ടി തിരഞ്ഞടുക്കാറുണ്ടായിരുന്നു. (അൽ മദ്‌ഖൽ: 2/3)
മാലികി മദ്ഹബിലെ വളരെ അംഗീകൃത പണ്ഡിതനാണ് ഇബ്നു ഹാജ് (റ) ഈ ഗ്രന്ഥത്തിൽ നബിദിനത്തിൻ്റെ പേരിൽ ശരീഅത്തിന് നിലക്കാത്ത വാദ്യോപകരണങ്ങളും മറ്റും ഉപയോഗിക്കുന്നതിനെ രചയിതാവ് ശക്തമായി വിമർഷിക്കുന്നുണ്ട്. ആ ഭാഗം മാത്രം മുറിച്ചെടുത്ത് വഹാബികൾ തെറ്റുദ്ധരി പ്പിക്കുന്നത് പലയിടത്തും കാണാനിടയായിട്ടുണ്ട്. വഞ്ചിതരാവരുത് !!