Site-Logo
POSTER

മരണപ്പെട്ടു പോയ ഒരു മഹാനെ ഉമർ ﵁ വിളിക്കുന്നു

feature image

 

ചരിത്രം ഇബ്നു അബ്ദുൽ വഹാബ് തന്നെ പറയുന്നു.

فلما أصبحوا رفع ذلك إلى عمر فجاء عمر إلى أبيه فعزاه به وقال: ألا آذنتنى قال: يا أمير المؤمنين كان ليلا قال عمر: فاذهبوا بنا إلى قبره. فأتى عمر ومن معه القبر فقال عمر: يا فلان: ولِمَن خَافَ مَقامَ رَبِّهِ جَنَّتان فأجابه الفتى من داخل القبر: يا عمر قد أعطانيهما ربى فى الجنة مرتين ( أحكام تمني الموت (٤٨/١)

ഉമർ ﵁ വിന്റെ കാലത്ത് എപ്പോഴും ഇബാദത്തിൽ കഴിയുന്ന ഒരു മഹാനുണ്ടായിരുന്നു. അദ്ദേഹം വഫാത്തായപ്പോൾ ഖബറടക്കം ചെയ്തയടുത്ത ദിവസമാണ് മരണവിവരം ഉമർ ﵁ അറിഞ്ഞത്."ഖുർആനിൽ നിന്നും ഒരു ആയത്തിൻ്റെ സാരം ഓർത്തതാണ് മരണ കാരണമെന്ന്" ജനങ്ങൾ പറഞ്ഞു. ഇത് കേട്ട ഉമർ ﵁ അദ്ദേഹത്തിന്റെ ഖബറ് കാണിക്കാൻ ആവശ്യപ്പെടുകയും ഖബറിന്റെയടുത്ത് വരികയും ചെയ്തു‌. ശേഷം ഉമർ ﵁ ആ ഖബറിൽ കിടക്കുന്ന മഹാനായ പുണ്യപുരുഷനെ വിളിച്ചു പറഞ്ഞു. "അല്ലയോ മനുഷ്യാ അല്ലാഹുവിൻ്റെ മഖാമിനെ വല്ലവരും പേടിച്ചാൽ അവന് രണ്ട് സ്വർഗം എന്നല്ലെ ഖുർആൻ പറഞ്ഞത്?" ഉടൻ ഖബറിന്റെ ഉള്ളിൽ നിന്നും മറുപടി വന്നു. അല്ലയോ ഉമർ തങ്ങളെ എന്റെ റബ്ബ് എനിക്ക് രണ്ട് സ്വർഗം തന്നുകഴിഞ്ഞു. (അഹ്കാമു തമന്നിൽ മൗത്:47,48)

ഈ സംഭവം ഉദ്ധരിച്ച മറ്റു ഗ്രന്ഥങ്ങൾ

تاریخ دمشق لابن عساكر (٤٥٠/٤٥) ( جامع الأحاديث ٣٥٩/٢٧ - السيوطي) (كنز العمال ٥١٦/٢ - المتقي الهندي) شرح الصدور بشرح حال الموتى والقبور (۲۱۰/۱)