
സലഫികൾ കട്ടു മുറിച്ചു പ്രചരിപ്പിക്കുന്നതിൻ്റെ ബാക്കി ഭാഗം.
فَإِنْ كَانَتْ القُبُورُ فِي الأَرْضِ يَمْلِكُها الموتى في حياتِهِمْ أَوْ وَرَثَتْهُمْ بَعْدَهُمْ لَمْ يُهْدَمْ شَيْءٍ أنْ يُبنى منها وإنَّما يُهدمُ إِنْ هُدِمَ ما لا يَمْلِكُهُ أَحَدٌ فَهَدْمُه لِئَلَّا يُحْجِرَ عَلَى النَّاسِ مَوضِعُ القَبْرِ فَلا يُدْفَنُ فِيهِ أَحَدٌ فَيَضِيق ذلك بالناس [الأم، الإمام الشافعي ١/٣١٦
സ്വന്തമോ തന്റെ അനന്തരാവകാശികൾക്കുള്ളതോ ആയ ഭൂമിയിലാണ് ഖബർ കെട്ടിപ്പൊക്കിയതെങ്കിൽ അതൊരു നിലക്കും പൊളിക്കേണ്ടതില്ല. ഉടമസ്താവകാശമില്ലാത്തിടത്ത് കെട്ടിപ്പൊക്കിയത് മാത്രമാണ് പൊളിക്കേണ്ടത്. അത് മറ്റു ജനങ്ങളെ സ്ഥലം നഷ്ടപ്പെടുത്തി, ബുദ്ധിമുട്ടാക്കുന്ന സ്വഭാവമില്ലാതിരിക്കാൻ വേണ്ടിയാണ്. (അൽ ഉമ്മ് -1/316)
ഇമാം ഷാഫി(റ) വഹാബികളെ പോലെ ശിർക്കും കുഫ്റും ഖബറാരാധനയുമല്ല പറഞ്ഞത്.
പൊതുസ്‌മശാനത്തിൽ സ്ഥലം മുടങ്ങുന്നത് കാരണത്താൽ ജനങ്ങൾക്ക് പ്രയാസം നേരിടുന്നത് കൊണ്ട് മാത്രമാണ്. പൊതു സ്മശാനം അല്ലാത്തയിടത്ത് ഈ പ്രശനം ഇല്ലാത്തത് കൊണ്ട് കെട്ടിപ്പൊക്കിയത് പൊളിക്കേണ്ടതില്ല എന്നും ഇമാം ഷാഫി(റ) പറയുന്നു.