
"സമർഖന്തിൽ ഹിജ്റ 464 ൽ വലിയ ക്ഷാമം വന്നു. ആ സമയത്ത് ഒരു സ്വാലിഹായ ഒരാൾ സമർഖന്തിയിലെ ഖാളിയുടെ അടുത്ത് വന്ന് പറഞ്ഞു. ഞാനൊരഭിപ്രായം പറയാം എന്താണെന്ന് ഖാളി ചോദിച്ചു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ ജനങ്ങളോടൊപ്പം ഇമാം ബുഖാരിയുടെ ഖബർ ശരീഫിൽ പോകണം അവിടെ വെച്ച് മഴക്ക് വേണ്ടി തേടണം, ഖർത്തങ്കിലാണ് ഇമാം ബുഖാരിയുടെ ഖബർ ഉള്ളത് അല്ലാഹു മഴ തരാൻ അത് മാത്രം മതി." അപ്പോൾ ഖാളി പറഞ്ഞു വളരെ നല്ല അഭിപ്രായമാണ്. താങ്കൾ പറഞ്ഞത് അങ്ങനെ ജനങ്ങളും, ഖാളിയും ഇമാം ബുഖാരി(റ) വിന്റെ ഖബർ ശരീഫിലേക്ക് പുറപ്പെട്ടു. അവിടെ വെച്ച് മഴക്ക് വേണ്ടി തേടുകയും, ഇമാം ബുഖാരി(റ) വിനെക്കൊണ്ട് ശുപാർശ തേടുകയും ചെയ്തപ്പോൾ അവർക്ക് അല്ലാഹു മഴ നൽകുകയും ചെയ്തു.
ചരിത്രം രേഖപ്പെടുത്തിയ മഹാന്മാർ
الصلة في تاريخ أئمة الأندلس لابن بشكوال ٦٠٣/١ . المعلم بشيوخ البخاري ومسلم ٢٦/١ لابن خلفون سير أعلام النبلاء للحلفظ الذهبي ٤٦٩/١٢ تاريخ الإسلام للحافظ الذهبي ۲۷۳/۱۹ طبقات الشافعية الكبرى للإمام السبكي ٢٣٤/٢ إرشاد الساري لشرح صحيح البخاري للإمام القسطلاني ۳۹/۱ مرقاة المفاتيح لملا علي القاري
ഈ സംഭവം ഇമാം ബുഖാരിയുടെ മഹത്വമാണെന്ന് പറഞ്ഞു കൊണ്ട് ഇമാം ഖസ്‌തല്ലാനി(റ) ഇമാം സുബ്‌കി(റ) തുടങ്ങിയ അനവധി പണ്ഡിതർ ഉദ്ധരിക്കുന്നുണ്ട്.