Site-Logo
POSTER

ഉറൂസ് മുബാറകിന് ദീനിൽ അടിസ്ഥാനമുണ്ട്.

feature image

 

സ്വഹീഹുൽ ബുഖാരിയിലെ ഒരു അദ്ധ്യായം

بَابُ مَوْعِظَةِ المُحَدِّثِ عند القبر وَقُعُودِ أَصْحَابِهِ حَوْلَهُ

അദ്ധ്യായം: ഖബറിൻ്റെ പരിസരത്തു വെച്ചുള്ള പ്രഭാഷണവും അതിനു വേണ്ടി ജനങ്ങൾ ഒരുമിച്ചു കൂടലും.

عن على بن أبي طالب رضى الله عنه: كُنَّا فِي جَنَازَةٍ في بَقِيعِ الغَرْقَدِ فَأَتَانَا رَسُولُ اللَّهِ صَلَّى اللهُ عليه وسلَّم فَقَعَدَ وَقَعَدْنَا حَوْلَهُ ومِعهُ مِخْصَرَةً فَنَكَّسَ فَجَعَلَ يَنْكُتُ بِمِخْصَرَتِهِ ثُمَّ قَالَ: مَا مِنكُم من أَحَدٍ وما مِن نَفْسٍ مَنْفُوسَةٍ إِلَّا كُتِبَ مَكَانُهَا مِنَ الجَنَّةِ والنَّارِ [صحيح البخاري : ١٣٦٢]

അലി(റ) പറയുന്നു: "ഞങ്ങൾ ജന്നതുൽ ബഖീഇൽ ഒരു ജനാസയിൽ ആയിരുന്നു. നബി(സ്വ) ഞങ്ങളിലേക്ക് കയറിവന്നുഞങ്ങളുടെ കൂടെ നബിയും ഇരുന്നു. അവിടുന്ന് തല താഴ്ത്തികൊണ്ട് വടി നിലത്തു കുത്തികൊണ്ട് പറഞ്ഞു: നിങ്ങളിൽ ഏതൊരാളുടെയും ശരീരവും നരകത്തിലോ സ്വർഗത്തിലോ ആണെന്ന് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.. (സ്വഹീഹുൽ ബുഖാരി:1362)

ഇമാം നവവി(റ) ഈ ഹദീസിനെ വിശദീകരിക്കുന്നു.

ويشتغل القاعدون بتلاوة القرآن والدعاء للميت والوعظ وحكايات أهل الخير وأحوال الصالحين [الأذكار : ۲۸۸] 

ഖബറിന് ചാരെ സംഗമിച്ചവർ ഖുർആൻ ഓതുക, ദുആ ചെയ്യുക, വഅള് പറയുക, സ്വാലിഹീങ്ങളുടെയും മഹാന്മാരുടെയും അനുസ്മരണങ്ങൾ(മൗലിദ്) തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടുന്നത് സുന്നത്താണ്. [അദ്‌കാർ:288]

ഉറുസിന്റെ പേരിൽ ദീൻ അനുവദിക്കാത്ത തോന്നിവാസങ്ങളെ എക്കാലത്തും സുന്നികൾ എതിർക്കുകയും സ്വാധീനമുള്ളത് നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്