
ഇമാം റാസി(റ) ഔലിയാക്കളുടെ കറാമതിന് ആദ്യ ഉദാരഹരണം നല്‌കുന്നു.
«أما الآثارُ» فَلْنَبْدَأُ بِما نُقِلَ أَنَّهُ ظَهَرَ عَنِ الخُلَفَاءِ الرَّاشِدِينَ مِنَ الكَراماتِ ثُمَّ بِما ظَهَرَ عَنْ ساير الصَّحَابَةِ أَمَا أَبُو بَكْرٍ فَمِن كَرامَاتِهِ أَنَّهُ لَمَا حُمِلَتْ جِنَازَتُهُ إِلَى بابِ قَبْرِ النَّبِي الله ونُودِيَ السَّلامُ عَلَيْكَ يَا رَسُولَ اللَّهِ هَذَا أَبُو بَكْرٍ بِالْبَابِ فَإِذَا البابُ قَدِ انْفَتَحَ وإذا بهاتِفٍ يَهْتِفُ مِنَ القَبْرِ أَدْخِلُوا الحَبِيبَ إِلَى الْحَبِيبِ
تفسير الرازي التفسير الكبير ٤٣٣/٢١]
ഔലിയാകളുടെ കറാമതുകൾക്ക് ചരിത്രങ്ങളിലുള്ള തെളിവുകളാണ് പറയുന്നത്. ആദ്യമായി ഖുലഫാഉ റാഷിദീങ്ങളിൽ നിന്ന് തന്നെ തുടങ്ങാം. ആദ്യമായി അബൂബകർ(റ) വിൻ്റെ കറാമത്. അവിടുത്തെ ജനാസ നബി(സ്വ)യുടെ ഖബറിന് ചാരെ കൊണ്ടുവന്നപ്പോൾ സ്വഹാബികൾ വിളിച്ചു പറഞ്ഞു. "യാ റസൂലല്ലാഹ്..! അബൂബകർ(റ) ഇതാ അങ്ങയുടെ വാതിലിൽ വന്നിരിക്കുന്നു." ആ സമയത്ത് വാതിൽ തുറക്കപ്പെട്ടു. ഖബറിനുള്ളിൽ നിന്ന് വിളിച്ചു പറയുന്നു. "ഹബീബിനെ ഈ ഹബീബിന്റെ ചാരത്തേക്ക് കൊണ്ടുവരൂ..." (റാസി:21/433)
ഈ കറാമത് തെളിവായി രേഖപ്പെടുത്തിയ ഇമാം റാസി(റ) വിന് ശിർക്ക് തിരിഞ്ഞില്ലേ!?