
عَنْ سُفْيانَ قالَ: قالَ طاوس: «إِنَّ المَوْتَى يُفْتَنُونَ فِي قُبُورِهِمْ سَبْعًا فَكَانُوا يَسْتَحِبُّونَ أَنْ يُطْعَمَ عَنْهُمْ تِلْكَ الأَيَّامِ» [حلية الأولياء لأبو نعيم الأصبهاني: ١١/٤]
മരണപ്പെട്ടവർ അവരുടെ ഖബ്‌റുകളിൽ ആദ്യ ഏഴു ദിവസം ബുദ്ധിമുട്ടിലകപ്പെടുന്നതാണ്. ഇത് കാരണം സ്വഹാബാക്കൾ ഈ ഏഴു ദിവസങ്ങളിൽ മരണപ്പെട്ടവരുടെ പേരിൽ ഭക്ഷണം കൊടുക്കൽ സുന്നത്തായി കണ്ടിരുന്നു. (ഹീലത്തുൽ ഔലിയാഅ്4/11)
ഇബ്നു ഹജറുൽ ഹൈതമി(റ) വിൻ്റെ ഫതാവയിൽ നിന്ന്
فَأجابَ) بِقَوْلِهِ نَعَمْ لَهُ أصْلٌ أصِيلٌ فَقَدْ أخْرَجَهُ جَماعَةٌ عَنْ طاوُسِ بِالسَّنَدِ الصَّحِيحِ….وفِيهِ قَوْلانِ لِأهْلِ الحَدِيثِ والأُصُولِ:
أحَدُهُما أنَّهُ أيْضًا مِن بابِ المَرْفُوعِ وأنَّ مَعْناهُ كانَ النّاسُ يَفْعَلُونَ ذَلِكَ فِي عَهْدِ النَّبِيِّ - ﷺ - ويَعْلَمُ بِهِ ويُقِرُّ عَلَيْهِ والثّانِي أنَّهُ مِن بابِ العَزْوِ إلى الصَّحابَةِ دُونَ انْتِهائِهِ إلى النَّبِيِّ - ﷺ - وعَلى هَذا قِيلَ إنّهُ إخْبارٌ عَنْ جَمِيعِ الصَّحابَةِ. فَيَكُونُ نَقْلًا لِلْإِجْمَاعِ وَقِيلَ عَنْ بَعْضِهِمْ وَرَجَّحَهُ النَّوَوِيُّ فِي شَرْحِ مُسْلِمٍ وَقَالَ الرَّافِعِيُّ مِثْلُ هَذَا اللَّفْظِ يُرَادُ بِهِ أَنَّهُ كَانَ مَشْهُورًا فِي ذَلِكَ الْعَهْدِ مِنْ غَيْرِ نَكِيرٍ ثُمَّ مَا ذُكِرَ فِي السُّؤَالِ عَنْ الْعُلَمَاءِ مِنْ أَنَّ الْمُرَادَ بِالْفِتْنَةِ سُؤَالُ الْمَلَكَيْنِ صَحِيحٌ
الفتاوى الفقهية الكبرى ٢/٣٠ — ابن حجر الهيتمي (ت
അതെ, ഈ സംഭവം സ്വഹീഹായ പരമ്പരയുള്ളതാണ്. ഇതിന് ശക്തിയുള്ള അടിത്തറയുണ്ട്. അഹ്ലുൽ ഹദീസിന് ഈ വിഷയത്തിൽ രണ്ടഭിപ്രായമാണ്. ഒന്ന്: സ്വഹാബികളുട ഈ പ്രവർത്തി നബി(സ്വ)യുടെ കാലത്തുള്ളതാണെന്നും അവിടുന്ന് സ്വാഹാബികളിൽ നിന്ന് ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട്ഇത് സ്വാഹാബികൾ ചെയ്തതാണ്ഇതനുസരിച്ച് മുഴുവൻ സ്വഹാബികളും ഈ കാര്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അപ്പോൾ ഇത് സ്വഹാബത്തിൽ നിന്നുള്ള ഇജ്മാഅ് ആണ്. അല്ല, അവർക്കിടിയിൽ ചിലർ ചെയ്തിരുന്നു എന്നും അഭിപ്രായം ഉണ്ട്. അതാണ് ഇമാം നവവി(റ) പ്രബലമാക്കിയത്. (ഫതാവൽ കുബ്റാ:2/30,31)
ഇമാം സുയൂതി(റ)വും ഇത് പോലെ വ്യാഖ്യാനിക്കുന്നു. മറ്റു ഗ്രന്ഥങ്ങൾ:
حلية الأولياء لأبو نعيم الأصبهاني: ١١/٤] [سير السلف الصالحين لإسماعيل بن محمد الأصبهاني ۸۲۷/۱] [صفة الصفوة ٤٥٤/١ - ابن الجوزي] [البداية والنهاية - ابن كثير (۲۷۰/۹] [ حياة الحيوان الكبرى - الدميري ١٢٤/٢] حاشية السيوطي على سنن النسائي ١٠٤/٤] [الحاوي للفتاوي - السيوطي ٢١٦/٢]