Site-Logo
POSTER

തറാവീഹ്; 8 കാരോട് ചില ചോദ്യങ്ങൾ

feature image

 

مَا كَانَ يَزِيدُ فِي رَمَضَانَ وَلَا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً

ഈ ഹദീസിൽ പിടിച്ചു തൂങ്ങുന്ന വഹാബികൾ മറുപടി പറയുക

  • ഇതിൽ വിത്റിനെ കൂട്ടിക്കലർത്തി 8+3 ആരാണ് വീതിച്ചത്? 6+5, 10+1 എന്നിങ്ങനെ വീതിച്ചു കൂടെ!?
  • ഈ പതിനൊന്നിൽ ഇഷാഇൻ്റെ സുന്നത് കൂടെ കൂട്ടി തറാവീഹ് ഇനിയും എണ്ണം കുറച്ചു കൂടെ?
  • റമളാനിൽ പതിനൊന്നിൽ ചുരുക്കിയ നബി(സ്വ) തഹജ്ജുദ് നിസ്കരിക്കാറില്ലേ!?
  • റമളാനല്ലാത്തപ്പോഴും നബി(സ്വ) നിസ്കരിക്കുന്ന ഈ പതിനൊന്ന് വഹാബി റമളാൻ കഴിഞ്ഞപ്പോൾ എന്തിന് നിർത്തിവെച്ചു?
  • എട്ടിൽ തൂങ്ങാൻ വേണ്ടി നബി(സ്വ)യുടെ തറാവീഹ് എന്ന് വാദിക്കുന്നവർ സ്വഹാബത്ത് തുടങ്ങിയ ജമാഅതും തള്ളി ഒറ്റക്ക് നിസ്‌കരിച്ചു കൂടെ!?

     

സുന്നികൾക്ക് റമളാനിലും അല്ലാത്തപ്പോഴുമുള്ള ഈ പതിനൊന്ന് റക്അത് നിസ്കാരം വിത്റാണെന്ന് ഇമാമീങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. (ഇർഷാദുസ്സാരി ഫീ ശർഹി സ്വഹീഹുൽ ബുഖാരി / ഇമാം ഖസ്ഥല്ലാനി(റ) [3/426])