Site-Logo
POSTER

ഇബ്നു ഉമർ(റ)വിളിച്ചു “യാ മുഹമ്മദ് ”

feature image

 

عَنْ عَبْدِ الرَّحْمَنِ بْنِ سَعْدٍ قَالَ: خَدِرَتْ رِجْلُ ابْنِ عُمَرَ فَقَالَ لَهُ رَجُلُ : اذْكُرْ أَحَبَّ النَّاسِ إِلَيْكَ فَقَالَ: يَا مُحَمَّدُ

الأدب المفرد للإمام البخاري : [٣٣٥/١ ]]

ഇബ്നു ഉമർ(റ) വിന്റെ കാൽ കോച്ചുകയുണ്ടായി അപ്പോൾ അവിടുത്തോട് ഒരാൾ പറഞ്ഞു. അങ്ങേക്ക് ഏറ്റവും ഇഷ്ടവുമുള്ള ഒരാളുടെ പേര് പറയുക. അപ്പോൾ അവിടുന്ന് പറഞ്ഞു: “യാ മുഹമ്മദ്(സ്വ)”(അദബുൽ മുഫ്റദ്/ഇമാം ബുഖാരി:1/335)

ഇമാം ബുഖാരി(റ) വും ഇമാം നവവി(റ) ഈ ഹദീസിന് നൽകിയ അധ്യായം

باب ما يقولُ الرَّجُلُ إِذَا خَدِرَتْ رِجْلُه

കാൽ കോച്ചിയാൽ എന്താണ് പറയേണ്ടതതെന്ന് വിവരിക്കുന്ന അധ്യായം. (അദബുൽ മുഫ്‌റദ്:1/335) (അദ്കാർ:1/305)

മുല്ലാ അലിയ്യുൽ ഖാരി(റ) വിശദീകരിക്കുന്നു.

يا محمداه وكأنه رضى الله تعالى عنه قصد به إظهار المحبة في ضمن الإستغاثة 

ഈ സംഭവത്തിലൂടെ ഇബ്‌നു ഉമർ (റ) ഇസ്‌തിഗാസയിലൂടെ മുത്ത് നബി(സ്വ)യോടുള്ള സ്നേഹം പ്രകടമാക്കുവാനാണ് ഉദ്ദേശിച്ചത്. (ശറഹുശ്ശിഫ:2/43)

ഈ പ്രയാസം നീങ്ങാൻ ഇത് ചെയ്യാൻ പറഞ്ഞ ഇമാം ബുഖാരി (റ) അടക്കമുള്ളവർക്ക് ഈ വിളിയിലെ ശിർക്ക് മനസ്സിലായില്ലേ!?