
താഫ്‌സീറു റൂഹുൽ ബായാനിൽ നിന്ന്
فبناء القباب على قبور العلماء والأولياء والصلحاء ووضع الستور والعمائم والثياب على أمر جائز إذا إذا كان كان القصد بذلك التعظيم في أعين العامة حتى لا يحتقروا صاحب من باب التعظيم قبورهم م هذا القبر وكذا إيقادا القناديل والشمع عند قبور الأولياء والصلحاء . والإجلال ايضا للأولياء فالمقصد فيها مقصد حسن ونذر الزيت والشمع للاولياء يوقد قبورهم تعظيما عظيما لهم لهم و ومحبة فيهم جائز ايضا لا ينبغي النهى . عنه ومنها الدخول والقعود عند روح البيان ٤٠٠/٣] فيها والمكث والعبادة والذكر ودراسة العلوم ونحو ذلك
അമ്പിയാ, ഔലിയാ, സ്വാലിഹീങ്ങളുടെ ഖബറിന് മുകളിൽ ഖുബ്ബ നിർമ്മിക്കൽ ഖബറിന്മേൽ വസ്ത്രം തലപ്പാവ് തുടങ്ങിയവ വെക്കൽ തുടങ്ങിയ കാര്യങ്ങൾ അനുവദിനീയമാണ്. അത് കൊണ്ട് ആ മഹാന്മാരെ ജനങ്ങൾക്കിടയിൽ നിസ്സാരരാക്കാതെ വലിയ ആദരവുള്ളവരാക്കലാണ് ഉദ്ദേശം. അപ്രകാരം മഖ്ബറകൾക്ക് ചാരെ വിളക്ക്, മെഴുക് തുടങ്ങിയവ കത്തിക്കലും ഇത്തരത്തിലുള്ള ആദരവിൻ്റെ ഭാഗമാണ്. അത്കൊണ്ടുള്ള ഉദ്ദേശം വളരെ നല്ലതാണ്. മഖ്ബറകൾക്ക് വേണ്ടി വെണ്ണയും മെഴുകും നേർച്ചയാക്കൽ കൊണ്ട് അവരോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കലാണ് ഉദ്ദേശമെങ്കിൽ അതെല്ലാം അനുവദിനീയം തന്നെ! അതൊരിക്കലും തടയപ്പെടേണ്ടതല്ല!! മഹാന്മാരുടെ മഖ്ബറകളിൽ പ്രവേശിക്കലും അവിടെ നിൽക്കലും ദിക്റുകളും ഇൽമും മറ്റു ഇബാദത്തുകൾ കൊണ്ട് ജോലിയാവലും ഇതേ ഗണത്തിൽ പെട്ടതാണ്.(റൂഹുൽ ബയാൻ:3/400)
മുല്ലാ അലിയ്യുൽ ഖാരി(റ) വിശദീകരിക്കുന്നു.
وقد أباحَ السَّلَفُ البناء عَلى قَبْرِ المَشايخ والعُلَماءِ والمَشْهُورِينَ لِيَزُورَهُمُ النَّاسُ ويَسْتَريحوا بالجلوس فيه (مرقاة المفاتيح : ۱۲۱۷/۳]
സിയാറത്ത് ചെയ്യുന്നവർക്ക് ഇരിക്കാനും മറ്റു സൗകര്യങ്ങൾക്കും വേണ്ടി അമ്പിയാക്കളുടെയും മശാഇഖുമാരുടെയും ഖബറിൻ്റെ മുകളിൽ കെട്ടിടം നിർമ്മിക്കൽ മുൻഗാമികൾ അനുവദിച്ചിട്ടുണ്ട്. (മിർഖാത് :3/1217)