Site-Logo
POSTER

1000 മടങ്ങ് പ്രതിഫലത്തേക്കാൾ വീടാണ് ഉത്തമം

feature image

 

ഇമാം അഹ്മദ്ബ്‌നു ഹമ്പൽ(റ) സ്വഹീഹായി ഉദ്ധരിക്കുന്നു.

عَنْ أُمَ حُمَيْدٍ امْرَأَةِ أَبِي حُمَيْدٍ السَّاعِدِي أَنَّهَا جَاءَتِ النَّبِيَّ ﷺ فَقَالَتْ: يَا رَسُولَ اللَّهِ إِنِّي أُحِبُّ الصَّلاةَ مَعَكَ قَالَ: «قَدْ عَلِمْتُ أَنَّكِ تُحِبّينَ الصَّلاةَ مَعِي وَصَلاتُكِ فِي بَيْتِكِ خَيْرٌ لَكِ مِن صَلَاتِكِ فِي حُجْرَتِكِ وصَلاتُكِ فِي حُجْرَتِكِ خَيْرٌ مِن صَلاتِكِ فِي دَارِكِ وصَلاتُكِ فِي دَارِكِ خَيْرٌ لَكِ مِن صَلَاتِكِ فِي مَسْجِدِ قَوْمِكِ وصَلاتُكِ فِي مَسْجِدِ قَوْمِكِ خَيْرٌ لَكِ مِن صَلاتِكِ فِي مَسْجِدِي» قَالَ: فَأَمَرَتْ فَبُنِي لَهَا مَسْجِدٌ فِي أقصى شَيْءٍ مِن بَيْتِها وأَظْلَمِهِ فَكَانَتْ تُصَلَّى فِيهِ حَتَّى لَقِيَتِ اللَّهَ 

(أخرجه أحمد (۲۷۰۹۰) وابن خزيمة (۱۹۸۹) وابن حبان (۲۲۱۷) مصنف ابن أبي شيبة (٧٦١٥)

ഉമ്മു ഹുമൈദിനിസ്സാഇദീ(റ) നബി(സ്വ) യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: 'നിശ്ചയം ഞാൻ അങ്ങയോടൊപ്പം നിസ്ക‌രിക്കുവാൻ ആഗ്രഹിക്കുന്നു'. അപ്പോൾ നബി(സ്വ) പ്രതികരിച്ചു: 'നിശ്ചയം നിനക്ക് എന്റെ കൂടെ നിസ്ക‌രിക്കാൻ അതിയായ ആഗ്രഹമുണ്ടെന്നത് ഞാൻ മനസ്സിലാക്കിയിരിക്കുന്നു. നിൻ്റെ പ്രൈവറ്റ് റൂമിൽ വെച്ച് നീ നിസ്കരിക്കുന്നത് നിൻ്റെ വീട്ടിലെ മറ്റൊരു റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ വീട്ടിലെ ഏതെങ്കിലുമൊരു റൂമിൽ വെച്ച് നിസ്ക്‌കരിക്കുന്നത് വീടിന്റെ മറ്റു ഭാഗങ്ങളിൽ വെച്ച് നിസ്‌കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്തുവെച്ച് നിസ്ക്‌കരിക്കുന്നത് നിന്റെ ജനതയുടെ പള്ളിയിൽ വെച്ച് നിസ്ക്‌കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നീ നിന്റെ ജനതയുടെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് എന്റെ പള്ളിയിൽ വെച്ച് നിസ്ക്‌കരിക്കുന്നതിനേക്കാൾ ഉത്തമമാണ്'. അങ്ങനെ മഹതിയുടെ നിർദേശ പ്രകാരം തൻ്റെ വീട്ടിൽ ഏറ്റവും ഇരുൾ മുറ്റിയ ഭാഗത്ത് നിസ്കരിക്കാൻ സൗകര്യം ഏർപ്പെടുത്തി. മരണംവരെ അവിടെ വെച്ചായിരുന്നു മഹതി നിസ്‌കരിച്ചിരുന്നത് 

(മുസ്‌നദ് അഹ്മദ്: 27090)

 • 1000 മടങ്ങ് പ്രതിഫലം ലഭിക്കുന്ന മസ്‌ജിദുന്നബവിയേക്കാൾ എത്രയോ ശ്രേഷ്‌ഠത വീടിന്റെ ഉള്ളറയായിട്ട് പോലും സ്ത്രീകളെ പള്ളിയിൽ വലിച്ചു കൊണ്ടുവരുന്ന വഹാബികളുടെ ലക്ഷ്യം ചോദ്യം ചെയ്യപ്പെടണം.!