
لا تَمْنَعُوا إِمَاءَ اللَّهِ المَسَاجِدَ "
“നിങ്ങൾ അല്ലാഹുവിന്റെ ദാസിമാരെ എല്ലാ പള്ളികളെ തൊട്ടും തടയരുത്!"
ഇമാം ശാഫിഈ(റ) തന്നെ പറയുന്നു.
فَإِذَا قُلْتُ: لَا يَمْنَعُهَا الفَرِيضَةَ مِنَ الحَقِّ أَخَالِفُ الحَدِيثَ بَلْ هُوَ ظَاهِرُ الحَدِيثِ «لا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ كُلَّهَا وَفِيهِ وَاللَّهُ أَعْلَمُ دَلالَةٌ عَلَى أَنَّ لَهُمْ مَنعَهُنَّ بَعْضَهَا قَالَ .... فَإِذَا أَذِنَ لَهَا إِلَى الحَجّ فَلَمْ يَمْنَعْهَا مَساجِدَ اللَّهِ لِأَنَّهُ قَدْ أَذِنَ لَها فِي الفَرْضِ إِلى المَسْجِدِ الحَرام
[اختلاف الحديث ٦٢٦/٨]
“ഫർളായ ഹജ്ജിന് വേണ്ടി മസ്ജിദുൽ ഹറാമിനെ തൊട്ട് നമ്മൾ സ്ത്രീകളെ തടയാത്തത് കാരണം "തടയരുതെന്ന ഈ ഹദീസിന് ഞാൻ എതിര് പറയുന്നവനാകില്ല! കാരണം "അല്ലാഹുവിൻ്റെ ദാസിമാരെ എല്ലാ പള്ളികളിൽ നിന്നും നിങ്ങൾ തടയരുത്." എന്നാണ് ഹദീസിന്റെ പ്രത്യക്ഷമായ അർത്ഥം തന്നെ.ഹദീസിൻ്റെ ഈ അർത്ഥത്തിൽ നിന്ന് തന്നെ വ്യക്തമായ തെളിവാണ് സ്ത്രീകളെ മറ്റു പള്ളികളിൽ നിന്ന് തടയാം എന്നത്." ഹജ്ജിന് സ്ത്രീകളെ മസ്‌ജിദുൽ ഹറാമിനെ തൊട്ട് തടയാതിരുന്നാൽ തന്നെ സ്ത്രീകളെ അവൻ അല്ലാഹുവിന്റെ എല്ലാ പള്ളികളെയും തൊട്ട് തടയാത്തവനായി. (ഈ ഹദീസ് അനുസരിച്ചവനായി) “
(ഇഖ്‌തിലാഫുൽ ഹദീസ്/ ഇമാം ശാഫിഈ: 8/626)
വഹാബികൾ പരിഭാഷകളിൽ നിന്ന് പഠിച്ചുണ്ടാക്കിയ ഹദീസുകളും അതിനപ്പുറവും ഇമാം ശാഫിഈ(റ) കണ്ടതാണ്.
ഇമാം ശാഫിഈ(റ) 20 വർഷം അറബി പഠിക്കാൻ ചിലവഴിച്ചിട്ടുണ്ടെന്ന് ഇമാം നവവി(റ) രേഖപ്പെടുത്തുന്നുണ്ട്.(തഹ്ദീബുൽ അസ്മാഅ്:1/49)