Site-Logo
POSTER

ഈമാനുള്ളവർ തിരു സിയാറത്തിനായി മദീനയിലെത്തിയിരിക്കും

feature image

ഈമാനുള്ളവർ മദീനയിലെത്തും

إِنَّ الْإِيمَانَ لَيَأْرِزُ إِلَى الْمَدِينَةِ كَمَا تَأْرِزُ الْحَيَّةُ إِلَى جُحْرِهَا
(صحيح البخاري: ١٨٧٦ صحيح مسلم : ١٤٧) 

സർപ്പം തന്റെ മാളത്തിലേക്ക് ഇഴയും പോലെ ഈമാനുള്ളവർ മദീനയിലേക്ക് മടങ്ങുക തന്നെ ചെയ്യും. (ബുഖാരി :1876) (മുസ്‌ലിം:147)

 

ഇമാം നവവി(റ) വിശദീകരിക്കുന്നു.

ഉറച്ച വിശ്വാസമുള്ള ഹൃദയശുദ്ധി കൈവിരിച്ചവരെല്ലാം മദീനയിലേക്ക് യാത്ര തിരിക്കുന്നതാണ്. പുറമെ, ഇക്കാലം വരെയുള്ള മുഴു സമയങ്ങളിലും മുത്ത് നബി(സ്വ)യെ സിയാറത്ത് ചെയ്യാനും അവിടുത്തെയും സ്വഹാബത്തിൻ്റെ ആസാറുകൾ കണ്ടു ബറകതെടുക്കാനും മുഅ്‌മിനീങ്ങൾ മദീനയിലെത്തിയിട്ടുണ്ട്. അവിടം വിശ്വാസികളല്ലാതെ എത്തുകയില്ല! (ശറഹു മുസ്ലിം- ഇമാം നവവി(റ): 2/177) (ഫത്ഹുൽ ബാരി-ഇമാം അസ്ഖലാനി: 4/94)