
ഇമാം അബൂ ശാമഃ(റ) എഴുതുന്നു. [ഹി:599]
ومن أحسن ما ابتدع فِي زَمَانِنَا مِن هَذَا الْقَبِيل مَا كَانَ يفعل بِمَدِينَة اربل جبرها الله تَعَالَى كل عام في الْيَوْمِ الْمُوَافق لِيَوْم مولد النَّبِي من الصَّدقَاتِ وَالْمَعْرُوف واظهار الزِّينَة وَالسُّرُور فان ذَلِكَ مَعَ مَا فِيهِ مِن الاحسان الى الْفُقَرَاء مشعر بمحبة النبي وتعظيمه وجلالته في قلب فاعله وشكرا لله تَعَالَى على مَا من به من ايجاد رَسُوله الَّذِي أَرْسلهُ رَحْمَة للعالمين وعَلَى جَمِيعِ الْمُرْسلين (الباعث على إنكار البدع والحوادث: ٢٣/١)
എല്ലാ വർഷവും നടത്തിവരാറുള്ള നബിദിനാഘോഷവും ആ ദിവസം ചെയ്യുന്ന നന്മകൾ, സ്വദഖകൾ, അഴകാർന്ന സന്തോഷ പ്രകടനങ്ങൾ തുടങ്ങിയവയെല്ലാം ഇക്കാല ഘട്ടത്തിൽ കണ്ടുവരുന്ന ഏറ്റവും നല്ല കാര്യങ്ങളിൽ പെട്ടതാണ്. ദരിദ്രർക്ക് ഗുണങ്ങൾ ചെയ്യുന്നതിനു പുറമെ നബിദിനമാഘോഷിക്കുന്ന വ്യക്തിയുടെ മനസ്സിൽ ഇത് മുഖേന നബി(സ്വ) യോടുള്ള സ്നേഹ ത്തെ കൂടി ഇതറിയിക്കുന്നുണ്ട്. ലോകാനുഗ്രഹിയായി നിയോഗി ക്കപ്പെട്ട റസൂൽ(സ്വ) യെ റബ്ബ് പടച്ചുവെന്ന അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കലും ഇതിലുണ്ട്. (അൽ ബാഇസ് അലാ ഇൻകാരിൽ ബിദഇ വൽ ഹവാദിസ്:1/23)
- ഇമാം നവവി(റ) വിൻ്റെ ശൈഖും ഉസ്‌താദുമാണ് ഇമാം അബൂശാമഃ(റ)
ആറാം നൂറ്റാണ്ട് വരെ സമൂഹത്തിൽ പ്രചരിച്ച ബിദ്അതുകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഗ്രന്ഥത്തിലാണ് ഇമാം നബിദിനത്തെ കുറിച്ച് ഇത്ര മഹത്വപ്പെടുത്തി എഴുതിയിരിക്കുന്നത്. ഈ വാക്കുകൾ ശേഷം വന്ന അനവധി ഇമാമുമാർ എടുത്തുദ്ധരിച്ചിട്ടുണ്ട്.