
താജുദ്ദീനുൽ ഫാകിഹാനി(റ) യെ ഇമാം സുയൂഥി(റ) തിരുത്തുന്നു.
وقد ادعي الشيخ تاج الدين عمر بن على اللخمي السكندرى المشهور بالفاكهاني من متأخرى المالكية أن عمل المولد بدعة مذمومة وألف في ذلك كتابا سماه المورد في الكلام على عمل المولد وأنا أسوقه هنا برمته وأتكلم عليه حرفًا حرفًا
ഫാക്കിഹാനി എന്നറിയപ്പെടുന്ന മാലികി മദ്ഹബിലെ പിൻഗാമികളിൽ പെട്ട പണ്ഡിതൻ മൗലിദ് കഴിക്കൽ ബിദ്അതാണെന്ന് ധരിച്ചു കൊണ്ട് ഒരു ചെറുപുസ്‌തകം എഴുതിയിട്ടുണ്ട്. ഞാൻ അത് മുഴുവൻ ഇവിടെ കൊണ്ടുവരികയും അക്കമിട്ട് മറുപടി പറയുകയും ചെയ്യുന്നതാണ്.
هَذَا جَمِيعُ مَا أَوْرَدَهُ الفاكهاني فِي كِتَابِهِ الْمَذْكُورِ وَأَقُولُ: أَمَّا قَوْلُهُ: لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ فَيُقَالُعَلَيْهِ: نَفْسُ الْعِلْمِ لَا يَلْزَمُ مِنْهُ نَفْسُ الْوُجُودِ ( الحاوى للفتاوى للإمام السيوطي ١/ ٢٢٣)
ഇതാണ് കാര്യമായി ഫാക്കിഹാനി(റ) കൊണ്ടു വന്ന തെളിവുകൾ. മൗലിദിന് ഖുർ ആനിലും സുന്നത്തിലും ഒരു തെളിവും ഞാൻ അറിയില്ലെന്ന് അദ്ധേഹം പറഞ്ഞത് കൊണ്ട് അദ്ദേഹത്തിന് അറിയില്ലെന്നേ വരികയുള്ളൂ. പ്രമാണങ്ങളിൽ തെളിവി ല്ലെന്ന് അതിനർത്ഥമില്ല. (അൽ ഹാവീ ലിൽ ഫതാവാ:1/223)
. നൂറുകണക്കിന് ഇമാമീങ്ങൾ മഹത്വപ്പെടുത്തിയും പങ്കെടുത്തും കൈമാറി നൽകിയ നബിദിനത്തെ എതിർക്കാൻ മാലികി മദ്ഹബുകാരനായ ഇമാം ഫാകിഹാനി(റ) വിൻ്റെ വാക്കുകളാണ് വഹാബികൾ ആകെ കൊണ്ടുവരാറു ള്ളത്. അതിന് അക്കമിട്ട മറുപടിയാണ് ഇമാം സുയൂഥി(റ) പേജുകളം കൊടു ത്തത്. തന്റെ ശിഷ്യൻ ഇമാം തിൽമസാനി(റ) അടക്കം അനവധി മാലികി പണ്ഡിതന്മാർ തന്നെ നബിദിനത്തിൻ്റെ മഹത്വം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം സുയൂഥി(റ) വിൻ്റെ ഈ മറുപടി അംഗീകരിച്ചുദ്ധരിച്ച ഇമാമുമാർ
سبل الهدى والرشاد للإمام الشامي 368/1 - شرح الزرقاني على المواهب اللدنية 262/1 - تفسير روح البيان للإمام إسماعيل حقي 57/9 - حاشية العلامة ابن قاسم العبادي على تحفة المحتاج 424/7