
ബുഖാരി മുസ്‌ലിമിലെ വിശാലമായ ഹദീസ്
عَنْ أَبِي هُرَيْرَةَ قال: قال رسول الله ﷺ: (إِنَّ لِلَّهِ مَلَائِكَةً يَطُوفُونَ فِي الطُّرْقِ يَلْتَمِسُونَ أَهْلَ الذِّكْرِ فَإِذَا وَجَدُوا قَوْمًا يَذْكُرُونَ اللَّهَ تَنَادَوْا: هلموا إِلَى حَاجَتِكُمْ. قَالَ: فَيَحُفُونَهُمْ بِأَجْنِحَتِهِمْ إِلَى السَّمَاءِ الدُّنْيَا قَالَ: فَيَسْأَلُهُمْ رَبُّهُمْ وهو أعلم منهم ما يقول عبادى قال: تقول: يُسَبِّحُونَكَ وَيُكَبِّرُونَكَ وَيَحْمَدُونَكَ وَيُمَجِدُونَكَ قَالَ: فَيَقُولُ: هَلْ رَأَوْنِي قَالَ: فَيَقُولُونَ: لَا وَاللَّهِ مَا رَأَوْكَ قَالَ: فَيَقُول .. فَيَقُولُ: فَأُشْهِدُكُمْ أَنِّي قَدْ غَفَرْتُ لَهُمْ قَالَ: يَقُولُ مَلَكَ مِنَ الْمَلَائِكَةِ فِيهِمْ فُلَانٌ لَيْسَ مِنْهُمْ إِنَّمَا جَاءَ لِحَاجَةٍ. قَالَ: هُمُ الْجُلَسَاءُ لَا يَشْقَى بِهِمْ جَلِيسُهُمْ (صحيح البخاري : 6045 / صحيح مسلم:2689)
നബി പറഞ്ഞു: അല്ലാഹു വിന് ദിക്റിൻ്റെ മജ്‌ലിസുകൾ അന്വേഷിച്ചു നടക്കുന്ന ഒരു കൂട്ടം മലക്കുകളുണ്ട്. ദികറിൻ്റെ മജ്ലിസ് കണ്ടാൽ അവർ അവിടെ വന്നിരിക്കും. മറ്റു മലക്കുകളെയെല്ലാം അവർ വിളിച്ചു വരുത്തും. അവർ പിരിഞ്ഞു പോകുമ്പാൾ "നിങ്ങളെവിടുന്നാണ് വരുന്നതെന്ന്" അല്ലാഹു അവരോടു ചോദിക്കും. "ഞങ്ങൾ ദിക്ർ ചൊല്ലുന്നവരുടെ ചാരത്തുനിന്ന് വരികയാണെന്നവർ മറുപടി പറയും. 'അവർ ചോദിക്കുന്ന'തെന്തെന്ന് അല്ലാഹു അന്വേഷിക്കും. “നിന്റെ സ്വർഗവും നരകത്തിൽ നിന്നുള്ള കാവലും പാപമോചനവുമാണ്"? എന്ന് മലക്കുകൾ പറയും. “അവരുടെ തെറ്റുകൾ പൊറുക്കുകയും വേണ്ടതെല്ലാം നാം കൊടുത്തിരിക്കുന്നെന്നും" അല്ലാഹു അറിയിക്കും. മലക്കുകൾ പറയും. “റബ്ബേ.. ആകൂട്ടത്തിൽ മറ്റു ലക്ഷ്യങ്ങൾക്കു വേണ്ടി വന്നവരുമുണ്ടല്ലോ.?" അല്ലാഹു പറയും. അവർ കൂടെയിരുന്ന വിഭാഗം നിസാരക്കാർ അല്ലാത്തത് കൊണ്ട് അവർക്കും നമ്മൾ പൊറുത്തു കൊടുത്തിരിക്കുന്നു. (ബുഖാരി: 6045/ മുസ്ലിം:2689)
ദിക്റിന്റെ മജ്ലിസുകളെ പരിഹസിക്കുന്ന വഹാബി കെണിയിൽ പെട്ടു സാധാരണക്കാർ ചിന്തിക്കുക! ഇങ്ങനെയൊരു ഹദീസ് ബുഖാരി മുസലിമിൽ ഉണ്ടെന്നസൂചന പോലും നിങ്ങൾക്ക് മൗലവിമാർ നൽകിയിട്ടുണ്ടാവില്ല