ശൈഖ് ജീലാനി(റ) വിൻ്റെ സ്വന്തം കിതാബിൽ
أللهم إنك قلت في كتابك لنبيك: { وَلَو أَنَّهُم إِذ ظَلَمُوا أَنفُسَهُم جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللهَ تَوَّابًا رَحِيمًا. وإنى أتيت بيتك تائبا من ذنوبي مستغفرا فأسألك أن توجب لى المغفرة كما أوجبتها لمن أتاه فى حياته فأقر عنده بذنبه فدعا له نبيه فغفرت له. اللهم إنى أتوجه إليك بنبيك عليه سلامك نبي الرحمة يا رسول الله إني أتوجه بك بحقه أن : تغفر لي وترحمني اللهم أجعل محمدا أول اله. اللهم إلى إلى ربي ليغفر لي ذنوبي اللهم إني أسألك . الشافعين وأنجح السائلين وأكرم الأولين والآخرين. (ت (561) الغنية لطالبي طريق الحق/لعبد القادر الجيلاني 36/1 .))
സിയാറത്ത് ചെയ്യുന്നവൻ മുത്ത് നബിയുടെ ഖബറിനു ചാരത്തു വന്നു പറയണം: “റബ്ബേ.. നീ പരിശുദ്ധ ഖുർആനിൽ ((നബി യുടെ ചാരത്തു വന്നു തെറ്റു പൊറുപ്പിക്കാൻ ആവശ്യപ്പെടാൻ)) [നിസാഅ്:64] പറഞ്ഞിട്ടുണ്ടല്ലോ!? ഞാനിവിടെ എന്റെ തെറ്റുകൾക്ക് തൗബ ചെയ്യാനാണ് എത്തിയിരിക്കുന്നത്. മുത്ത് നബിയുടെ ജീവിതകാലത്ത് അവിടുത്തോട് തെറ്റുപൊറുക്കാൻ ആവശ്യപ്പെട്ടു വന്നവർക്ക് നീ പൊറുത്തു നൽകിയിട്ടുണ്ട്. അത് കൊണ്ട് ഞാനുമിതാ മുത്ത് നബിയെ കൊണ്ട് നിന്നിലേക്കു മുന്നിടുന്നു. യാ റസൂലല്ലാഹ്!! ഞാനെന്റെ തെറ്റ് പൊറുത്ത് ലഭിക്കാൻ അങ്ങയെ കൊണ്ട് റബ്ബിലേക്ക് മുന്നിടുന്നു. അല്ലാഹുവേ മുത്ത് നബിയുടെ ഹഖ് കൊണ്ട് നിന്നോട് ഞാൻ ചോദിക്കുന്നു. എനിക്ക് റഹ്മത്തും മഗ്ഫിറത്തും നീ നൽകണേ. (ഗുൻയഃ /ശൈഖ് ജീലാനി(റ)1/36)
അപ്ഡേറ്റ് ചെയ്ത ജിന്നൂരികളുടെ തൗഹീദിൽ പോലും ഏറ്റവും ചുരുങ്ങിയത് ശൈഖ് ജീലാനി ഈ കൽപ്പിച്ചത് ചെയ്യൽ വസ്വീലത്തു ശിർക്കാണ്. വഹാബീ നിയമത്തിലെ വഫാത്തിന് ശേഷം ചെയ്‌താൽ ശിർക്ക് വരുന്ന ആയത്താണ് ശൈഖ് ജീലാനി(റ) തെളിവാക്കുന്നത്. പുറമെ നബി(സ) യുടെ ഹഖ് കൊണ്ട് തേടാനും അവിടുന്ന് കൽപ്പിക്കുന്നു.