Site-Logo
POSTER

മുത്ത് നബിയെ നേരിൽ കാണാനാകുമോ!?

feature image

ഇമാം ഖുർത്യുബി(റ) എഴുതുന്നു. (ഹി:671)

 وقد أخبرنا النبي صلى الله عليه وسلم بما يقتضى ان الله تبارك وتعالى يرد عليه روحه حتى يرد السلام على كل من يسلم عليه إلى غير ذلك مما يحصل من جملته القطع بأن موت الأنبياء إنما هو راجع إلى أن غيبوا عنا بحيث لا تدركهم وإن كانوا موجودين أحياء وذلك كالحال في الملائكة فإنهم موجودون أحياء ولا يراهم أحد من نوعنا إلا من خصه الله بكرامة من أوليائه. (التذكرة بأحوال الموتى وأمور الآخرة / للإمام القرطبي صاحب التفسير المشهور ص: 460/1) 

നിരവധി പ്രമാണങ്ങളിൽ നിന്ന് ലഭിക്കുന്ന തെളിവുകൾ കൊണ്ട് നമുക്ക് തീർത്തു പറയാനാകും, 'അമ്പിയാക്കളുടെ വഫാതെന്ന് പറഞ്ഞാൽ നമുക്കവരെ കാണാനാകാത്ത വിധം അവർ നമ്മെ തൊട്ട് മറഞ്ഞിരിക്കുന്നു എന്നതാണെന്ന്.' അവർ യഥാർത്ഥത്തിൽ മലക്കുകളെ പോലെ ഇവിടെ ജീവി ച്ചിരിക്കുന്നവരാണ്. അവരെ അല്ലാഹു പ്രത്യേകം കറാമത് നൽകി അനുഗ്രഹിച്ചവർക്കേ കാണാനാകൂ എന്ന് മാത്രം. (അത്തദ്കിറഃ/ ഇമാം ഖുർക്ക്വുബി:1/460) 

നബി(സ)യെ ഉണർച്ചയിൽ കാണാനാകുമെന്ന് ഇമാം ഗസ്സാലി(റ), ഇമാം ഖുർക്ക്വുബി(റ), ഇമാം യാഫിഈ(റ), ഇമാം സുബ്‌കി(റ)... തുടങ്ങിയവർ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. (ഫതാവൽ ഹദീസിയ്യ:213) 

നബി(സ)യുടെ പുണ്യമായ ശരീരവും ആത്മാവും ഈ ലോകത്ത് വെച്ച് ദർശി ക്കാനാകുമെന്നതിൽ ഒരു തടസ്സവുമില്ല. കാരണം എല്ലാ അമ്പിയാക്കൾക്കും റൂഹ് പിടിച്ചതിനു ശേഷം വീണ്ടും ആത്മാവിനെ മടക്കികൊടുക്കുകയും ആ ആത്മാക്കളോട് അവരുടെ ഖബറിൽ നിന്ന് പുറത്തു കടക്കുവാനും ആകാശ ഭൂമിയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുവാനും സമ്മതം നൽകിയിട്ടുണ്ട്. ഇമാം ബൈഹഖി(റ) അമ്പിയാക്കാളുടെ വഫാത്തിന് ശേഷമുള്ള ജീവിതത്തെ പറയാൻ വേണ്ടി ഒരു ഭാഗം തന്നെ രചിച്ചിട്ടുണ്ട്. (അൽ ഹാവി ലിൽ ഫതാവാ /ഇമാം സുയൂതി(റ):2/317) (ഫതാവൽ ഹദീസിയ്യ/ഇബ്‌നു ഹജർ ഹൈതമി:213) 

വിശദമായി ഇമാമീങ്ങൾ പറയുന്നുണ്ട്. Sunnahclub ടെലഗ്രാമിൽ വായിക്കാം