
حُبُّ الرَّسُولِ مِنَ الإيمان
قَالَ النَّبِيُّﷺ: لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينْ (صحيح البخاري/ حديث:14,15)
നബി(സ) പറഞ്ഞു: “നിങ്ങളുടെ മാതാപിതാക്കളേക്കാളും മക്കളേക്കാളും മറ്റുമുഴുവൻ ജനങ്ങളേക്കാളും കൂടുതൽ എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങളിലൊരാളും പൂർണ്ണ വിശ്വാസിയാവുകയില്ല.” (ബുഖാരി: 14, 15)
وَقَالَ الْقُرْطُبِيُّ:...لَكِنَّ الْكَثِيرَ مِنْهُمْ إِذَا ذُكِرَ النَّبِيُّﷺ اشْتَاقَ إِلَى رُؤْيَتِهِ بِحَيْثُ يُؤْثِرُهَا عَلَى أَهْلِهِ وَوَلَدِهِ وَمَالِهِ وَوَالِدِهِ وَيَبْذُلُ نَفْسَهُ فِي الْأُمُورِ الْخَطِيرَةِ وَيَجِدُ مَخْبَرَ ذَلِكَ مِنْ نَفْسِهِ وجدانا لاتردد فِيهِ وَقَدْ شُوهِدَ مِنْ هَذَا الْجِنْسِ مَنْ يُؤْثِرُ زِيَارَةَ قَبْرِهِ وَرُؤْيَةَ مَوَاضِعَ آثَارِهِ عَلَى جَمِيعِ مَا ذُكِرَ لِمَا وَقَرَ فِي قُلُوبِهِمْ مِنْ مَحَبَّتِهِ غَيْرَ أَنَّ ذَلِكَ سَرِيعُ الزَّوَالِ بتوالي الغفلات (فتح الباري لابن حجر العسقلاني:1/60)
ഇമാം ഖുർത്വുബി﵁ പറയുന്നു
എന്നാൽ കൂടുതൽ മഹബ്ബതുള്ളവരും മുത്ത് നബി(സ)യെ പറയപ്പെടുമ്പോൾ എല്ലാ സന്തോഷങ്ങളും മാറ്റിവെച്ച് അവിടുത്തെ കാണാൻ കൊതിക്കുന്നവരാ യിരിക്കും. എന്ത് പ്രയാസങ്ങൾ സഹിച്ചു കൊണ്ടാണെങ്കിലും സ്വന്തത്തെ അവിടുത്തേക്ക് സമർപ്പിക്കാൻ അവർ തയ്യാറായിരിക്കും. അതിന്റെ ലക്ഷണ ങ്ങൾ അവരിൽ പ്രകടമായിരിക്കും. മുത്ത് നബി(സ) യെ സിയാറത് ചെയ്യാനും അവിടുത്തെ ആസാറുകൾ കാണുവാനും അവസരം ലഭിച്ചാൽ ഈ മഹബ്ബത് അവരിൽ പ്രത്യേകം പ്രകടമാകുന്നത് കാണാം. ഇതെല്ലാം മറ്റു അശ്രദ്ധകൾ കൊണ്ട് നീങ്ങിപ്പോകുന്നുണ്ടെങ്കിലും അവരുടെ ഹൃദയാന്തരങ്ങളിൽ മഹബ്ബത് ഇടം പിടിച്ചിട്ടുണ്ടന്നതിന്റെ ലക്ഷണമാണ്. (ഫത്ഹുൽ ബാരി:1/60)