
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു
فسرت مع قافلة صغيرة بطلب بغداد فقال لي: ما معك قلت أربعون دينارا قال: وأين هي قلت مخاطة فى دلقى تحت إبطى فأمر بدلقى ففتق فوجد فيه أربعون دينارا فقال لي: ما حملك على هذا الاعتراف قلت إن أمى عاهدتني على الصدق وأنا لا أخون عهدها. فبكى ... فتاب على يدى .... فتابوا كلهم على يدى وردوا على القافلة ما أخذوه منهم فهم أول من تاب على يدى (غبطة الناظر لابن حجر العسقلاني: ص: 3)
ജീലാനി(റ) പറഞ്ഞു: "ഞാൻ അറിവ് പഠിക്കാൻ പോകുന്ന സമയം യാത്ര സംഘത്തെ കൊള്ളക്കാർ പിടികൂടി. അവർ എന്നോട് ചോദിച്ചു. നിൻ്റെ കയ്യിൽ എന്താണുളളത്!? 40 ദീനാറുണ്ടെന്ന് ഞാൻ പ്രതികരിച്ചു. എവിടെയാണെന്ന് ചോദിച്ചപ്പോൾ എന്റെ ശരീരത്തിൽ ഉമ്മ തുന്നിപ്പിടിപ്പിച്ചിട്ടു ണ്ടെന്ന് ഞാൻ പറഞ്ഞു.
അവർ സത്യമാണെന്ന് പരിശോധി ച്ചറിഞ്ഞപ്പോൾ ആരാണ് ഈ സത്യസന്തത പഠിപ്പിച്ചതെന്ന് ചോദിച്ചു. എൻ്റെ ഉമ്മ എന്നോടിത് പറഞ്ഞതാണെന്ന് പ്രതികരിച്ചപ്പോൾ അദ്ദേഹം കരഞ്ഞുകൊണ്ട് തൗബ ചെയ്യുകയും അത് കാരണമായി ഒപ്പമുള്ള മുഴുവൻ പേരും തൗബ ചെയ്തു നല്ലവരാവുകയും ചെയ്‌തു. ഞാൻ മുഖേന തൗബ ചെയ്ത ആദ്യ സംഘം ഇവരായിരുന്നു.” (ഗിബ്‌ത്തുന്നാളിർ/ ഇബ്‌നു ഹജറുൽ അസ്ഖലാനി(റ):03)