
ഇമാം സുയൂഥി(റ) പറയുന്നു:
: قَالَ الشَّيْخ عبد القادر الكيلاني: رَأَيْتُ رَسُولَ اللهِ ﷺ قَبْلَ الظُّهْرِ فَقَالَ لِي: يَا بُنَيَّ لِمَ لَا تَتَكَلَّمُ قُلْتُ: يَا أَبَتَاهُ أَنَا رَجُلٌ أَعْجَمِيٌّ كَيْفَ أَتَكَلَّمُ عَلَى فُصَحَاءِ بَغْدَادَ فَقَالَ: افْتَحْ فَاكَ فَفَتَحْتُهُ فَتَفَلَ فِيهِ سَبْعًا وَقَالَ: تَكَلَّمْ عَلَى النَّاسِ وَادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ فَصَلَّيْتُ الظُّهْرَ وَجَلَسْتُ وَحَضَرَنِي خَلْقُ كَثِيرٌالفتاوى الحديثية لابن حجر الهيتمي (213/1) (الحاوي للفتاوي للإمام السيوطي : 312/2)
ജീലാനി(റ) പറഞ്ഞു: "ഞാനൊരു ദിവസം ളുഹ്റിന് മുമ്പ് നബി തങ്ങളെ കണ്ടു. എന്നോട് അവിടുന്ന് ചോദിച്ചു. എൻ്റെ കുഞ്ഞു മകനെ നീയെന്താ ഒന്നും സംസാരിക്കാ ത്തത്?! ഞാൻ പറഞ്ഞു: എന്റെ ഉപ്പാ...(അവിടുന്ന് സയ്യിദാണ്) എനിക്കെങ്ങനെയാണ് ബാഗ്ദാദിലെ വലിയ സാഹിത്യകാരന്മാരോട് സംസാരിക്കാൻ കഴിയുക? ഞാൻ ഒരനറബിയല്ലേ.. നബി ജീലാനി(റ) വിനോട് വായ തുറക്കാൻ പറഞ്ഞു, മന്ത്രിച്ചു നൽകി. ശേഷം പറഞ്ഞു: ഇനി നീ ജനങ്ങളോട് ബുദ്ധിപൂർവ്വം ഹിക്മതോടെ ഉപദേശിക്കുക. അവിടുത്തെ കേൾക്കാൻ നിരവധി
ജനങ്ങൾ ഒരുമിച്ചു കൂടിയിരുന്നു.'' (അൽ ഹാവീ ലിൽ ഫതാവാ/ ഇമാം സുയൂഥി(റ):2/312)